ഹർത്താലുകൾക്കും പൊതുപണിമുടക്കുകൾക്കും കടിഞ്ഞാണിട്ട് ഹൈക്കോടതി ഇടക്കാല ഉത്തരവ്

ഹർത്താലുകൾക്കും പൊതുപണിമുടക്കുകൾക്കും കടിഞ്ഞാണിട്ട് ഹൈക്കോടതി ഇടക്കാല ഉത്തരവ്

Kerala-High-Court-298x234

ഹർത്താൽ, പൊതുപണിമുടക്ക് എന്നിവയ്ക്കു 7 ദിവസം മുൻകൂർ നോട്ടിസ് നൽകണമെന്നു ഹൈക്കോടതി ഇടക്കാല ഉത്തരവ്.അല്ലാത്തപക്ഷം നിയമ ലംഘനത്തിനു പുറമെ കർശന ബാധ്യതകളും ചുമത്തണം.പ്രതിഷേധിക്കാനുള്ള അവകാശത്തേക്കാൾ മുകളിലാണു പൗരനു ജീവിക്കാനുള്ള അവകാശമെന്നു കോടതി അറിയിച്ചു . സംസ്ഥാനത്ത് ജനജീവിതം സ്തംഭിപ്പിച്ചു തുടർച്ചയായി നടക്കുന്ന ഹർത്താൽ വിഷയത്തിൽ ഹൈക്കോടതി സംസ്ഥാന സർക്കാരിന്റെ നിലപാട് ആരാഞ്ഞു. ഹർത്താലുകളും സമരങ്ങളും സംസ്ഥാനത്ത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി, തൃശൂരിലെ മലയാളവേദി തുടങ്ങിയവർ സമർപ്പിച്ച പൊതു താൽപര്യ ഹർജി പരിഗണിക്കവെയാണ് കോടതി ഇപ്രകാരം ആരാഞ്ഞത് . 2018ൽ മാത്രം സംസ്ഥാനത്തു 97 ഹർത്താലുകൾ നടത്തിയെന്നും കഴിഞ്ഞ ഒരു വർഷത്തിനിടെ ഇത്രയും ദിവസങ്ങൾ ജനജീവിതം സ്തംഭിച്ചെന്നും കേരള ചേംബർ ഓഫ് കൊമേഴ്സിന്റെ ഹർജിയിൽ ആരോപിക്കുന്നു.

Photo Courtesy : Google/ images are subject to copyright

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.