സെക്രട്ടറിയേറ്റിന് മുന്നിൽ സംഘർഷം . പോലീസ് ജലപീരങ്കി പ്രയോഗിച്ചു .

സെക്രട്ടറിയേറ്റിന് മുന്നിൽ സംഘർഷം . പോലീസ് ജലപീരങ്കി പ്രയോഗിച്ചു .

ശബരിമല യുവതി പ്രവേശത്തില്‍ പ്രതിഷേധിച്ച്‌ സംസ്ഥാനങ്ങളിലെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷം തുടരുകയാണ്. സെക്രട്ടേറിയറ്റിന് മുന്നില്‍ ബി.ജെ.പി- സി.പി.എം പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടി. ഇതിനെ തുടര്‍ന്ന് പൊലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. സി.പി.എമ്മിന്റെ ഫ്ലക്സ് ബോര്‍ഡുകളും കൊടികളും ബി.ജെ.പി പ്രവര്‍ത്തകര്‍ റോഡിലിട്ട് തീയിട്ട് നശിപ്പിച്ചു. ഇതിനിടെ ബി.ജെ.പി നടത്തുന്ന നിരാഹാരസമര പന്തലില്‍ സമരമിരിക്കുന്ന സംസ്ഥാന വൈസ് പ്രസിഡന്റ് ശിവരാജന് ദേഹാസ്വാസ്ഥ്യത്തെ അനുഭവപ്പെട്ടു. ബി.ജെ.പിയുടെ സംസ്ഥാന നേതാക്കളും സി.പി.എമ്മിന്റെ ജില്ലാ നേതാക്കളും സ്ഥലത്തെത്തിയിട്ടുണ്ട്.

ഇതിനിടെ ബി.ജെ.പി പ്രവര്‍ത്തകര്‍ നടത്തിയ കല്ലേറില്‍ നിരവധി പൊലീസുകാര്‍ക്ക് പരിക്കേറ്റു. പൊതുജനങ്ങളെ ബുദ്ധിമുട്ടിച്ചാണ് സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നത്. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസുകാര്‍ രണ്ട് തവണ ലാത്തിവീശി.

Photo Courtesy : Google/ images are subject to copyright

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.