സൈമണ്‍ ബ്രിട്ടോയുടെ ഭൗതിക ശരീരം മെഡിക്കല്‍ കോളജിനു കൈമാറും

ഇന്നലെ അന്തരിച്ച സിപിഎം നേതാവ് സൈമണ്‍ ബ്രിട്ടോയുടെ ഭൗതിക ശരീരം മെഡിക്കല്‍ കോളജിനു കൈമാറും. മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠനത്തിനായി ബ്രിട്ടോയുടെ ശരീരം കളമശ്ശേരി മെഡിക്കല്‍ കോളജിനു കൈമാറുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി രാജീവ് അറിയിച്ചു.ശരീരം മെഡിക്കല്‍ കോളജിനു കൈമാറണമെന്നും പുഷ്പചക്രം അര്‍പ്പിക്കരുതെന്നും ബ്രിട്ടോ ജീവിതപങ്കാളി സീനയോടു പറഞ്ഞിരുന്നതായി രാജീവ് തൻറെ പ്രസ്താവനയില്‍ അറിയിച്ചു.
Photo Courtesy : Google/ images are subject to copyright