പുലിറ്റ്‌സര്‍ ജേതാവായ കാതള്‍ മക്നോട്ടന് ഇന്ത്യയില്‍ പ്രവേശന വിലക്ക്

പുലിറ്റ്‌സര്‍ ജേതാവായ കാതള്‍ മക്നോട്ടന് ഇന്ത്യയില്‍ പ്രവേശന വിലക്ക്

വിസ നിയമം ലംഘിച്ചെന്ന് ആരോപിച്ച്‌ പുലിറ്റ്സര്‍ പുരസ്ക്കാര ജേതാവും അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിന്റെ ഫോട്ടോഗ്രാഫറുമായ കാതള്‍ മക്നോട്ടന് ഇന്ത്യയില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി. ഔദ്യോഗികാനുമതിയില്ലാതെ ജമ്മു കശ്മീരിലെ സംരക്ഷിത, നിരോധിത മേഖലകളില്‍ പ്രവേശിച്ചതിനാലാണ് മക്നോട്ടനെ ഇന്ത്യയില്‍ കടക്കുന്നത് തടഞ്ഞതെന്ന് ആഭ്യന്തരമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. റോയിട്ടേഴ്സിന്‍റെ ദില്ലി ബ്യൂറോയില്‍ ചീഫ് ഫോട്ടോഗ്രാഫറായി സേവനമനുഷ്ഠിച്ചു വരുകയായിരുന്നു മക്നോട്ടന്‍. വിദേശ യാത്ര കഴിഞ്ഞ് ദില്ലിയിലേക്ക് മടങ്ങിയെത്തിയ മക്നോട്ടനെ വിമാനത്താവളത്തില്‍വച്ച്‌ തന്നെ മടക്കി അയക്കുകയായിരുന്നു.അതേസമയം, മക്നോട്ടനെതിരെ എടുത്ത നടപടി സ്ഥിരമല്ലെന്നും, ആറ് മാസത്തിനോ അല്ലെങ്കില്‍ ഒരു വര്‍ഷത്തിന് ശേഷം നടപടി പുനപരിശോധിക്കുമെന്നും ആഭ്യന്തരമന്ത്രാലയം പറഞ്ഞു. വിദേശികളും ഇന്ത്യന്‍ നിയമങ്ങള്‍ പാലിക്കണം. ഇന്ത്യ സന്ദര്‍ശിക്കുന്ന ഏതെങ്കിലും വിദേശി രാജ്യത്തെ നിയമം ലംഘിക്കുകയാണെങ്കില്‍ ശിക്ഷ ഏറ്റുവാങ്ങാന്‍ ബാധ്യസ്ഥരാണെന്നും വിദേശകാര്യമന്ത്രാലയ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Photo Courtesy : Google/ images are subject to copyright

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.