മേഘാലയ ഖനി അപകടം : രക്ഷാപ്രവര്‍ത്തനത്തിനായി വ്യോമസേനയും നാവികസേനയും

മേഘാലയ ഖനി അപകടം : രക്ഷാപ്രവര്‍ത്തനത്തിനായി വ്യോമസേനയും നാവികസേനയും

മേഘാലയയിലെ അനധികൃത ഖനിയില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ദൗത്യം വ്യോമസേനയും നാവികസേനയും ഊര്‍ജിതമാക്കുന്നതിനിടെ തെരച്ചില്‍ സംഘം 3 ഹെല്‍മറ്റുകള്‍ കണ്ടെത്തി. വെള്ളം വറ്റിക്കാനുള്ള ശക്തികൂടിയ 10 പമ്പുകളും  ഉൾപ്പെടെയുള്ള  ഉപകരങ്ങളുമായാണ് വ്യോമസേനയും നാവികസേനയും സ്ഥലത്ത് എത്തിയത്.അനധികൃത ഖനിയില്‍ തൊഴിലാളികള്‍ കുടുങ്ങി രണ്ടാഴ്ച പിന്നിടുമ്പോഴാണ് രക്ഷാപ്രവര്‍ത്തനത്തിനായി വ്യോമസേനയും നാവികസേനയും എത്തിയത്. ഈ മാസം 13 നാണ് മേഘാലയിലെ ജയ്ന്തിയ പര്‍വത മേഖലയിലുള്ള അനധികൃത കല്‍ക്കരി ഖനിയില്‍ 15 തൊഴിലാളികള്‍ കുടുങ്ങിയത്. സമീപത്തെ നദിയില്‍ നിന്ന് 320 അടി ആഴമുള്ള ഖനിയിലേക്ക് വെള്ളം ഇരച്ചെത്തിയതായിരുന്നു അപകടത്തിന് കാരണം. പ്രദേശവാസികള്‍ക്ക് പുറമേ അസം സ്വദേശികളും അപകടത്തില്‍പ്പെട്ടതായാണ് വിലയിരുത്തല്‍.

Photo Courtesy : Google/ images are subject to copyright

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.