മെഴ്സിഡിസ് ഇ 63എസ്

മെഴ്സിഡിസ് ഇ 63എസ്

IMG_7249-1

സൂപ്പർ കാറുകളുടെ നിലവാരത്തിലുള്ള പവറിനോട് സെഡാന്റെ പ്രായോഗികതയും ഉപയോഗക്ഷമതയും കൂട്ടിച്ചേർക്കുമ്പോൾ ഉണ്ടായ ജനപ്രിയ ഫോർമുലയാണ് ജർമ്മൻ ഓട്ടോ നിർമ്മാണക്കമ്പനികൾ തുറന്നിട്ടത് . കഴിഞ്ഞ ഏതാനും വർഷങ്ങളായി ഈ കോംബിനേഷൻ അതിന്റെ ഏറ്റവും പാരമ്യത്തിലെത്തിക്കഴിഞ്ഞിരുന്നു . ഇനി ഇതിനെ  എങ്ങനെയൊക്കെയാണ് പരിഷ്കരിക്കാൻ  കഴിയുക എന്ന് സംശയിക്കുന്ന  രീതിയിലായി കാര്യങ്ങൾ. എന്തായാലും നമ്മൾ ജീവിക്കുന്ന ഈ സമയത്തിനോട് നന്ദി പറയാം. കാരണം ഇപ്പോൾ  600 ബിഎച്ച്പി കരുത്തുള്ള സെഡാനാണ് മെഴ്‌സിഡിസ് ബാഡ്‌ജോടെ നമുക്ക് മുന്നിലെത്തുന്നത്. അതാണ് ഇ 63 എസ് എഎംജി- ഏറ്റവും വേഗത്തിൽ കുതിക്കാൻ കഴിയുന്ന  നാല് ഡോറുകളുള്ള സെഡാനാണിത്.

 

കണ്ണഞ്ചിപ്പിക്കുന്ന  സെലെനൈറ്റ് ഗ്രേ മംഗോ   മാറ്റ് പെയിന്റ് നിറത്തിലാണ് ഞങ്ങൾ ടെസ്റ്റ് ചെയ്ത മെഴ്‌സിഡിസ് ഇ 63 എസ് റഗുലറായ ഇ ക്ലാസിനേക്കാൾ കാഴ്ചയിൽ വലുതാണ്. എ എം ജി ജി ടി സ്‌റ്റൈൽ ബോണെറ്റാണ് ഇ 63യ്ക്ക്. ഇരട്ട ഗ്രില്ലിനെ പൊതിഞ്ഞുനിൽക്കുന്ന അൽപം നീണ്ട ബമ്പറും ഇതിന് അൽപം മിതത്വമുള്ള രൂപമാണ് നൽകുന്നത്. ഫെൻഡറുകൾ 11 എംഎം വീതികൂടിയതാണ്. എയർ ഡാമുകൾ ആക്ടീവാണ്. അതിനകത്തുള്ള  കരുത്തുറ്റ എഞ്ചിന്റെ അടയാളമായി  ബാണറ്റിൽ രണ്ട് മുഴകൾ കാണാം. 20 ഇഞ്ചിന്റെ റിമ്മുകൾ മുന്നിലും  പിന്നിലുമായി  265/ 35 ആർ20, 295/30ആർ20 എന്നീ  ടയറുകളിലാണ് പിടിപ്പിക്കുന്നത്. പിന്നിൽ കാര്യങ്ങൾ കുറെക്കൂടി സങ്കീർണ്ണമാണ്. അവിടെ ബൂട്ട് ലിഡിൽ ഒരു ലിപ് സ്‌പോയ്‌ലറും ക്വാഡ് എക്‌സ്‌ഹോസ്റ്റും ഉണ്ട്.

 

എഎംജി സ്‌പോർട് ബക്കറ്റ് സീറ്റുകളാണ് ഉള്ളത്. സ്റ്റിയറിംഗ് നല്ല ഗ്രിപ്പുള്ളതാണ്. ഇ ക്ലാസ്സിന് ചേരുന്ന  എല്ലാ ഉപകരണങ്ങളും മറ്റും ഉണ്ട്. ഡാഷ്‌ബോർഡിൽ നിറഞ്ഞുനിൽക്കുന്നത് ഇരട്ട  സ്‌ക്രീനുകളാണ്. ഇതിന്റെ കൺട്രോളുകൾ വളരെ ശ്രദ്ധാപൂർവ്വം വിന്യസിച്ചിരിക്കുന്നു.  മെനു വളരെ എളുപ്പം കണ്ടെത്തി പ്രവർത്തിപ്പിക്കാം. സെൻട്രൽ കൺസോളിൽ അത് എളുപ്പത്തിൽ കാണാം. സാധാരണ ഇ ക്ലാസിന്റേതുപോലെ പിൻ സീറ്റിൽ ലെഗ്‌റൂം വിശാലമായിരിക്കില്ല. എങ്കിലും പാകത്തിന് അത് നിലനിർത്തിയിട്ടുണ്ട്. പഴയ 5.5 ലിറ്റർ വി 8 എഞ്ചിൻ  ഒഴിവാക്കി, 4.0 ലിറ്ററിന്റെ ട്വിൻ ടർബോ എം177 വി 8 ആണ് ഉള്ളത്. അത് 9 സ്പീഡുകളുളള ഓട്ടോ മാറ്റിക്കിനോടാണ് ലയിപ്പിച്ചിരിക്കുന്നത്.

ഇ 63 എസിൽ 604 ബിഎച്ച്പിയും 850 എൻ എം ടോർകും അത് ഉൽപാദിപ്പിക്കുന്നു . ഒരു കുടുംബ സെഡാനെ സംബന്ധിച്ചിടത്തോളം ഇത് അപാര പെർഫോമൻസാണ്. രണ്ട് ബോർഗ്‌വാർനെ ടർബോകൾ ഇരുവശത്തായും ഉണ്ട്. സിദ്ധാന്തപരമായി പറഞ്ഞാൽ ഇത് കാറിന്റെ ബാലൻസിനെ പ്രതികൂലമായി ബാധിക്കും. പക്ഷെ നിങ്ങൾ ഓരോ തവണ ആക്‌സിലറേറ്ററിൽ കാൽ അമർത്തുമ്പോഴും വണ്ടി കുതിക്കുന്നതോടൊപ്പം വി 8 ന്റെ മുളൽ കേൾക്കാം. അത് ഒരു ടർബോ എഞ്ചിനിൽ നിന്നും  എ എംജിയ്ക്ക് മാത്രമായി മാനേജ് ചെയ്യാവുന്നതാണ്. അത് നിങ്ങളെ ഒരു മൂലയിൽ നിന്നും  അടുത്ത മൂലയിലേക്ക് എറിയാൻ കരുത്തുള്ളതാണ്. സെറാമിക് കംപോസിറ്റ് ബ്രേക്കുകൾ വളരെ മികച്ചതാണ്. ഗ്യാസ് പെഡലിൽ നിന്നും   കാലെടുക്കുമ്പോൾ എക്‌സ്‌ഹോസ്റ്റ് ശബ്ദമുണ്ടാക്കും. പക്ഷെ മെഴ്‌സിഡിസ് പൂജ്യത്തിൽ നിന്നും  100 കിലോമീറ്റർ വേഗതയിലേക്ക് കുതിക്കുന്നത് വെറും 3.4 സെക്കന്റിലാണ്. മാത്രമല്ല, ഇ 63ന്റെ ഭാരം 1955 കിലോഗ്രാമാണ്.

വർഷങ്ങളായി, ഓൾ വീൽ ഡ്രൈവ് ആഗ്രഹിക്കുന്നവരാണ് നമ്മൾ എല്ലാവരും. പിൻചക്രങ്ങൾ അതുവഴി തടസ്സങ്ങളെയെല്ലാം തട്ടി മാറ്റി  കുതിയ്ക്കും. ഇ 63 ൽ മികച്ച ഓൾ വീൽ ഡ്രൈവ് സംവിധാനമാണ് ഉള്ളത്. പവർ പുറത്തെടുക്കുന്ന കാര്യത്തിൽ നിസാൻ ജി ടി ആറിനോടാണ് സാമ്യം. തടസ്സമില്ലാതെയുള്ള ഒഴുക്കാണ് ഇവിടെ ഡ്രൈവിംഗ്. റിയർ വീൽ ഡ്രൈവ് ഡ്രിഫ്റ്റ് മോഡ് കൂടി തിരഞ്ഞെടുക്കാനുള്ള ചോയ്‌സ് ഉണ്ട്. ഏത് മോഡ് തിരഞ്ഞെടുത്താലും ഇ63 എ എം ജി യ്ക്ക് കൃത്യതയുണ്ട്. എന്നാൽ ഇ 63 എസ് ഒരു ഇലക്ട്രോണിക് സഹായത്തോടെ പ്രവർത്തിക്കുന്ന  സ്ലിപ് ഡിഫറൻഷ്യലാണ് പിൻചക്രങ്ങളിലുള്ളത്.

സ്റ്റിയറിംഗിന്റെ ഭാരം കംഫർട്ടബിളാണ്. സൂപ്പർകാറുകളെ വെല്ലുന്ന  തരത്തിലുള്ള പെർഫോമൻസാണ്. ഇ63 ചുറ്റിലും എയർ സസ്‌പെൻഷൻ ഉപയോഗിക്കുന്നു . യാത്രാസുഖം ചിലപ്പോൾ അത്ര സുഗമമല്ലെന്ന്  തോന്നാമെങ്കിലും ഗ്രിപ്പും ട്രാക്ഷനും മികവാർന്നതാണ്.

ഇ 63 എ എം ജി യുടെ എക്‌സ് ഷോറും വില 1.5 കോടിയാണ്. വലിയ തുകയായി തോന്നാമെങ്കിലും അതിലെ സൗകര്യങ്ങൾ വിപുലമാണ്. ഒരു ബിസിനസ് മീറ്റിംഗിന് പോകാൻ പറ്റിയ യാതൊരു നാട്യങ്ങളുമില്ലാത്ത സെഡാനാണിത്. അതിന് ശേഷം ഫാമിലിയെ കൂടി  റ്റൂറിനും പോകാം. ഭൂഖണ്ഡങ്ങൾ അനായാസം താണ്ടാൻ ഈ സെഡാന് കഴിവുണ്ട്. വാരാന്ത്യത്തിൽ റേസ് ട്രാക്കിലൂടെ ഒരൽപം അമിതവേഗത്തിൽ ഓടിച്ചു രസിക്കുകയുമാകാം. ഒഴിവുവേളകൾ വീണുകിട്ടിയാൽ ദീർഘദൂരയാത്ര പോകുകയുമാകാം. ഇതിലെ വി 8 കുലീനമായ മൂളൽ നിങ്ങൾ എത്തിയിരിക്കുന്നു എന്ന്  ലോകത്തെ അറിയിക്കും.

വിവേക് വേണുഗോപാൽ

 

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.