വീണ്ടും തീ തുപ്പി അനക് ക്രാക്കത്തുവ അഗ്‌നിപര്‍വതം

വീണ്ടും തീ തുപ്പി  അനക് ക്രാക്കത്തുവ അഗ്‌നിപര്‍വതം

വീണ്ടും തീ തുപ്പി ഇന്തോനേഷ്യയിലെ അനക് ക്രാക്കത്തുവ അഗ്‌നിപര്‍വതം. അഗ്‌നിപര്‍വതത്തിന് അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ ജനങ്ങള്‍ക്ക് പ്രവേശനം വിലക്കിയിരിക്കുകയാണ്. ശനിയാഴ്ച രാത്രി അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്നുണ്ടായ സുനാമിയില്‍ 430 പേര്‍ കൊല്ലപ്പെട്ടിരുന്നു. സര്‍ക്കാര്‍ കര്‍ശന ജാഗ്രതാ നിര്‍ദേശം നല്കിയിട്ടുണ്ട്

ജാവ, സുമാത്ര ദീപുകള്‍ക്കിടയിലെ സുണ്ട കടലിടുക്കിലാണ് അനക് ക്രാക്കത്തുവ അഗ്‌നിപവര്‍തം സ്ഥിതി ചെയ്യുന്നത്. ഒരാഴ്ചയായി പര്‍വ്വതം സജീവമാണ്. ഇന്നലെ പൊട്ടിത്തെറിയെത്തുടര്‍ന്ന് വലിയതോതില്‍ ചാരം പുറന്തള്ളപ്പെട്ടിരുന്നു. ഇതിനാല്‍ ഇതിനു സമീപമുള്ള വിമാനറൂട്ടുകളില്‍ വ്യോമഗതാഗതം വിലക്കി. 25ഓളം സര്‍വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. ജാവ, സുമാത്ര ദ്വീപുകളുടെ തീരങ്ങളിലാണ് സുനാമി അടിച്ചത്. 150 പേരെ കാണാതായിട്ടുമുണ്ട്. ഭവനങ്ങളടക്കം നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. 16,000 പേര്‍ അഭയകേന്ദ്രങ്ങളിലുമായി .

Photo Courtesy : Google/ images are subject to copyright

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.