മുത്തലാഖ് ബില്‍ കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു

മുത്തലാഖ് ബില്‍ കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു

മുത്തലാഖ് ബില്‍ കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദാണ് ബില്‍ സഭയില്‍ അവതരിപ്പിച്ചത്. മുത്തലാഖ് ബില്‍ മതത്തിനോ വിശ്വാസങ്ങള്‍ക്കോ എതിരല്ലെന്ന് നിയമമന്ത്രി പറഞ്ഞു. സ്ത്രീകളുടെ അവകാശങ്ങളും നീതിയും ഉറപ്പാക്കുകയാണ് ബില്ലിലുടെ ലക്ഷ്യമിടുന്നത്. 20 ഇസ്‌ലാമിക രാജ്യങ്ങള്‍ നിരോധിച്ച മുത്തലാഖ് നിര്‍ത്തലാക്കാന്‍ മതേതര രാജ്യത്തിന് സാധിക്കില്ലെയെന്ന് അദ്ദേഹം ചോദിച്ചു. പ്രതിപക്ഷവുമായി ബില്ലില്‍ ചര്‍ച്ച നടത്താന്‍ തയാറാണെന്നും രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി.
അതേസമയം മുത്തലാഖ് ബില്‍ പാര്‍ലമെന്റിന്റെ സെലക്‌ട് കമ്മിറ്റിക്ക് വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഗാര്‍ഗെയും തൃണമൂല്‍ കോണ്‍ഗ്രസും ഇതേ ആവശ്യത്തില്‍ ഉറച്ച്‌ നില്‍ക്കുകയാണ്. രാഷ്ട്രീയ പ്രേരിതമായാണ് ബിജെപി സര്‍ക്കാര്‍ മുത്തലാഖ് ബില്‍ കൊണ്ടുവന്നതെന്ന് ആര്‍.എസ്‌പി എംപി എന്‍.കെ പ്രേമചന്ദ്രന്‍ പറഞ്ഞു.

തമിഴ്‌നാട്ടില്‍ നിന്നുള്ള എ.ഐ.എ.ഡി.എം.കെ അംഗങ്ങളും മുത്തലാഖ് ബില്ലിനെ എതിര്‍ക്കുന്ന സമീപനമാണ് സ്വീകരിച്ചത്. പാര്‍ലമന്റെില്‍ മുത്തലാഖ് ബില്ലിലുള്ള ചര്‍ച്ച ഇപ്പോഴും തുടരുകയാണ്. ലോക്‌സഭയില്‍ ഭൂരിപക്ഷമുള്ളതിനാല്‍ മുത്തലാഖ് ബില്‍ പാസാക്കാന്‍ സാധിക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. ബില്ലിനെതിരേ കോണ്‍ഗ്രസ് അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. മുത്തലാഖ് ബില്‍ സ്ത്രീശാക്തീകരണത്തെ സഹായിക്കുന്നതല്ലെന്നും അത് മുസ്ലിംപുരുഷന്മാരെ കുറ്റക്കാരാക്കുന്നതിന് മാത്രമുള്ളതാണെന്നും കോണ്‍ഗ്രസിനു വേണ്ടി സംസാരിച്ച എംപി സുശ്മിതാ ദേവ് ആരോപിച്ചു.

Photo Courtesy : Google/ images are subject to copyright

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.