ഡല്‍ഹി വായുമലിനീകരണം ഗുരുതരാവസ്ഥയിൽ ; വാഹന നിയന്ത്രണമുള്‍പ്പടെ നടപ്പാക്കിയേക്കും

തുടര്‍ച്ചയായ നാലാം ദിവസവും ഡല്‍ഹിയില്‍ വായുമലിനീകരണത്തിന്റെ തോത് ഗുരുതരമായി തുടരുന്നു. ദീപാവലിക്കു ശേഷം ഉണ്ടായ ഏറ്റവും മോശം അവസ്ഥയിലാണു ഡല്‍ഹിയുടെ അന്തരീക്ഷം ഇപ്പോള്‍. ഈ സാഹചര്യം തുടരുകയാണെങ്കില്‍ സ്വകാര്യ വാഹനങ്ങളുടെ നിയന്ത്രണം ഉള്‍പ്പെടെ നടപ്പാക്കുമെന്നു മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ പറഞ്ഞു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണക്കു പ്രകാരം ഡല്‍ഹിയിലെ വായു നിലവാര സൂചിക (എയര്‍ ക്വാളിറ്റി ഇന്‍ഡക്സ്-എക്യുഐ) ഏറ്റവും മോശം അവസ്ഥയിലാണ്.തലസ്ഥാനത്തെ ഒന്‍പതിടങ്ങളില്‍ വായുവിന്റെ നിലവാരം അതിദയനീയമാണ്. എന്‍സിആര്‍, ഫരീദാബാദ്, ഗാസിയാബാദ്, നോയിഡ എന്നിവിടങ്ങളില്‍ അതിശക്തമായ വായുമലിനീകരണം രേഖപ്പെടുത്തിയപ്പോള്‍ ഗുരുഗ്രാമില്‍ ശ്വസിക്കാന്‍പോലും ഉപയോഗിക്കരുതാത്ത വിധം വായുനിലവാരം കുറവാണ്. മലിനീകരണം തുടരുകയാണെങ്കില്‍ സര്‍ക്കാര്‍ നേരത്തെ നടപ്പിലാക്കിയ ‘ഒറ്റ-ഇരട്ട’ പദ്ധതി ഉള്‍പ്പെടെ നടപ്പാക്കുമെന്നു കേജ്രിവാള് പറഞ്ഞു. ഒറ്റ-ഇരട്ട നമ്ബറുകളുള്ള വാഹനങ്ങള്‍ക്കു പ്രത്യേക ദിവസങ്ങള്‍ അനുവദിക്കുന്നതാണ് ഈ രീതി.
Photo Courtesy : Google/ images are subject to copyright