ചർമ്മസൗന്ദര്യം കാത്തുസൂക്ഷിക്കാൻ പഴങ്ങൾ

ചർമ്മസൗന്ദര്യം കാത്തുസൂക്ഷിക്കാൻ  പഴങ്ങൾ

ചർമ്മസൗന്ദര്യം നിലനിർത്താൻ നിങ്ങൾ ചർമ്മത്തിൽ പുരട്ടുന്ന   ക്രീമിനേക്കാൾ നിങ്ങളുടെ ചർമ്മത്തെ സ്വാധീനിക്കാൻ നിങ്ങൾ കഴിയ്ക്കുന്ന  ഭക്ഷണത്തിന് സാധിക്കും. അതിനാൽ സൗന്ദര്യത്തെ മതിയ്ക്കുന്നവർ അവർ കഴിയ്ക്കുന്ന  ഭക്ഷണത്തിന് പ്രത്യേക ശ്രദ്ധ നൽകും. നല്ല ഭക്ഷണം കഴിച്ച് സ്ഥിരം വ്യായാമം ചെയ്താൽ, ചർമ്മം പട്ടുപോലെ  പോലെ സുന്ദരമാകും.  വ്യായാമവും ഭക്ഷണവുമാണ് ചർമ്മത്തിന്റെ ആരോഗ്യത്തെ നിയന്ത്രിക്കുന്ന രണ്ട് ഘടകങ്ങൾ .

ചർമ്മത്തെ ആരോഗ്യത്തോടെ നിലനിർത്താൻ കഴിയുന്ന  ഏറ്റവും നല്ല ഭക്ഷണമാണ് പഴങ്ങൾ. അതിന്റെ രഹസ്യമെന്താണെന്ന്  നോക്കാം.

പോമഗ്രനെയ്റ്റ് (മാതളനാരങ്ങ ): മുഖത്തെ ചുളിവുകളും പാടുകളും കളയാൻ നല്ലതാണ്. ചർമ്മത്തിൽ രക്തയോട്ടം  വർധിപ്പിക്കുന്നു . ചർമ്മത്തിൽ സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികൾ മൂലമുണ്ടാകുന്ന  തകരാറുകൾ നീക്കാൻ മാതളനാരകം നല്ലതാണ്. നല്ല ഫലം ലഭിക്കാൻ ആഴ്ചയിൽ രണ്ടു തവണയെങ്കിലും മാതളനാരകത്തിന്റെ ജ്യൂസ് കുടിക്കുന്നത് നല്ലതാണ്.

th (6)

വാഴപ്പഴം : കേരളം, കർണ്ണാടക, തമിഴ്‌നാട് എന്നിവിടങ്ങിൽ സുലഭമായി ലഭിക്കുന്ന  ഒരു പഴവർഗ്ഗമാണ്  വാഴപ്പഴം . ചർമ്മത്തിന്റെ ഇലാസ്തികത വർധിപ്പിക്കാൻ ഇത് നല്ലതാണ്. ബാക്ടീരിയയുടെ ആക്രമണം തടയാനും മുഖക്കുരു തടയാനും നല്ലതാണ്. മറ്റ് പഴവർഗ്ഗങ്ങളുടെ അത്രയ്ക്ക് ചെലവേറിയതുമല്ല. ദിവസവും കുറഞ്ഞത് ഒരു പഴമെങ്കിലും കഴിയ്ക്കുന്നത് നല്ലതാണ്.

തണ്ണിമത്തൻ: തണ്ണിമത്തൻ ചർമ്മത്തിലെ നിറത്തിന്റെ കാര്യത്തിൽ നല്ല പരിഹാരമാണ്. അത് സ്വാഭാവികമായി ചർമ്മത്തിന്റെ നിറം ഒരുപോലെയാക്കുന്നതിന്  സഹായിക്കുന്നു .പ്രായത്തെ പിടിച്ചുനിർത്താനുള്ള ഗുണങ്ങൾ തണ്ണിമത്തനിലുണ്ട് . ആഴ്ചയിൽ നാല് ദിവസമെങ്കിലും തണ്ണിമത്തൻ ജ്യൂസ് നിർബന്ധമാക്കണം. തണുപ്പിച്ച തണ്ണിമത്തൻ ചർമ്മത്തിൽ പുരട്ടുന്നത് ഗുണം ചെയ്യുമെന്ന്  അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നു .

പപ്പായ:  പഴവർഗ്ഗങ്ങളിൽ രാജാവാണ് പപ്പായ. ചുളിവുകൾക്ക് നേരെ യുദ്ധം ചെയ്യാൻ പപ്പായയ്ക്ക് കഴിയും. ചർമ്മത്തിലെ നിറവ്യത്യാസങ്ങൾ ഇല്ലാതാക്കാനും സാധിക്കും. കഴിയ്ക്കുന്നതിനു പുറമെ അത് ചർമ്മത്തിൽ പുരട്ടുന്നതും  നല്ലതാണ്. പ്രായത്തെ തോൽപ്പിക്കാൻ പറ്റിയ ഒരു മാർഗ്ഗമാണ് പപ്പായ മാസ്‌ക്.

ആപ്പിൾ: ലോകത്തിലെ ജനപ്രിയ പഴങ്ങളിൽ ഒന്നാണ്  പപ്പായ. വിപണിയിൽ ലഭ്യമായ പഴങ്ങളിൽ പോഷകമൂല്യം കൂടിയ ഒന്നാണ് ആപ്പിൾ. ദിവസവും ഒരു ആപ്പിൾ വീതം കഴിച്ചാൽ ഡോക്ടർ വേണ്ടന്ന് ഒരു പഴഞ്ചൊല്ലുണ്ട്. സൗന്ദര്യത്തിന് പ്രാധാന്യം നൽകുവർക്കിടയിൽ ആപ്പിൾ പ്രശസ്തമാണ്. കാരണം ചർമ്മത്തിന് മാറ്റ് കൂട്ടാനും  ചർമ്മത്തെ കരുത്തോടെ നിലനിർത്തുന്നതിലും ആപ്പിളിന് പങ്കുണ്ട്. ചർമ്മത്തിന്റെ എണ്ണയുടെ അളവ് കുറയുന്നതിനെയും ആപ്പിൾ തടയുന്നു . ഒപ്പം ചർമ്മം വെയിൽകൊണ്ട്  ഇരുളുന്നതിനെയും ആപ്പിൾ ചെറുക്കുന്നു .

ഓറഞ്ച്: വിപണിയിൽ കിട്ടുന്ന  ഏറ്റവും രുചികരമായ സിട്രസ് ഫലമാണ് മധുരനാരങ്ങ. അതിന്റെ നിറം കൂട്ടാനുള്ള കഴിവാണ് സൗന്ദര്യമോഹികളെ അതിലേക്ക് ആകർഷിക്കുന്നത്.ബ്ലാക്ക് ഹെഡുകളെ ചെറുക്കാനും അതിന് കഴിവുണ്ട്. ചർമ്മകാന്തി നിലനിർത്താൻ ദിവസവും ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസ് കുടിച്ചാൽ മതി. നല്ല ഫലം ലഭിക്കുന്നതിന്  ഈ ജ്യൂസ് മുഖത്തും പുരട്ടാവുന്നതാണ്.

കിവി: ഇന്ത്യൻ വിപണിയിൽ അത്ര സുലഭമല്ലാത്ത പഴമാണിത്. ഒമേഗ 3 എ ഫാറ്റി ആസിഡ് അടങ്ങിയ ചുരുക്കം ചില പഴങ്ങളിൽ ഒന്നാണിത്. കിവി ദിവസവും കഴി്ച്ചാൽ ചർമ്മത്തെ ബാധിക്കുകയേയില്ല. ഒമേഗ 3 ഫാറ്റി ആസിഡിന് പുറമെ വിറ്റമിൻ സിയുടെ സമ്പന്നമായ ഉറവിടം കൂടിയാണിത്.

Photo Courtesy : Google/ images are subject to copyright

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.