ശബരിമല നിരീക്ഷക സമിതി രാത്രിയില്‍ സന്നിധാനത്തെത്തും

ശബരിമല നിരീക്ഷക സമിതി രാത്രിയില്‍ സന്നിധാനത്തെത്തും


ശബരിമല നിരീക്ഷക സമിതി അംഗങ്ങള്‍ ഇപ്പോഴത്തെ സംഭവങ്ങളെ കുറിച്ച്‌ ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കും. ഇവർ ഇന്ന് രാത്രി സന്നിധാനത്ത് എത്തും.ഇന്ന് ശബരിമല ദര്‍ശനത്തിനായെത്തിയ രണ്ട് യുവതികളില്‍ ഒരാള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇരുവരെയും പൊലീസ് ബലംപ്രയോഗിച്ച്‌ തിരിച്ചിറക്കി. മലപ്പുറം അങ്ങാടിപ്പുറം സ്വദേശിയായ കനകദുര്‍ഗയാണു ബോധരഹിതയായത്. പൊലീസ് ഇവര്‍ക്ക് പ്രഥമശുശ്രൂഷ നല്‍കി. കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ ബിന്ദു തിരിച്ചിറങ്ങില്ലെന്ന് അറിയിച്ചെങ്കിലും പൊലീസ് ബലമായിത്തന്നെ ഇവരെ തിരിച്ചിറക്കുകയായിരുന്നു. അപ്പാച്ചിമേടും മരക്കൂട്ടവും പിന്നിട്ടശേഷമാണ് ഇവര്‍ തിരിച്ചിറങ്ങിയത്. താഴെ എത്തിച്ച്‌ ആവശ്യമായ ചികില്‍സ ലഭ്യമാക്കിയതിനുശേഷം വീണ്ടും സന്നിധാനത്തേക്കു കൊണ്ടുപോകാമെന്ന് ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണു തങ്ങള്‍ തിരിച്ചിറങ്ങുന്നതെന്ന് യുവതികള്‍ പറയുന്നു.ഇന്ന് രാവിലെയെത്തിയ ഇവരെ കനത്ത പൊലീസ് സുരക്ഷയില്‍ മരക്കൂട്ടം വരെ എത്തിച്ചിരുന്നു. അപ്പാച്ചിമേടു മുതല്‍ ശക്തമായ പ്രതിഷേധമാണ് ഇവര്‍ക്കെതിരെയുണ്ടായത്. അപ്പാച്ചിമേടില്‍നിന്ന് പ്രതിഷേധക്കാരെ ഷീല്‍ഡുപയോഗിച്ചു തള്ളിമാറ്റിയാണു മരക്കൂട്ടത്ത് എത്തിച്ചത്. ഇവിടെ നിന്നും തിരിച്ചുപോകില്ലെന്ന നിലപാടിലായിരുന്നു യുവതികള്‍. എത്ര ദിവസം വേണമെങ്കിലും തടഞ്ഞുവയ്ക്കാം. പക്ഷേ ദര്‍ശനം നടത്താതെ തിരികെപോവില്ല. ഭരണഘടനാ ലംഘനമാണ് നടക്കുന്നത്. യുവതികള്‍ക്ക് മലകയറാമെന്നാണു സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്. തങ്ങളെ സുരക്ഷിതരായി സന്നിധാനത്തെത്തിക്കേണ്ടത് പൊലീസാണെന്നും യുവതികള്‍ പ്രതികരിച്ചിരുന്നു.

Photo Courtesy : Google/ images are subject to copyright

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.