അനക് ക്രകത്തോവ അഗ്നിപര്‍വത സ്ഫോടനം; മരണം 281 ആയി

ഇന്‍ഡൊനീഷ്യയില്‍ അഗ്നിപര്‍വത സ്ഫോടനത്തെ തുടര്‍ന്നുണ്ടായ സുനാമിയില്‍ മരിച്ചവരുടെ എണ്ണം 281 ആയി. ആയിരത്തിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് നാഷണല്‍ ഡിസാസ്റ്റര്‍ ഏജന്‍സി വ്യക്തമാക്കി. ശനിയാഴ്ച രാത്രി ഒൻപതരമണിയോടെയാണ് സുനാമി ഉണ്ടായത്. സുമാത്രയ്ക്കും ജാവയ്ക്കും ഇടയിലുള്ള സുന്‍ഡ കടലിടുക്കില്‍ സ്ഥിതി ചെയ്യുന്ന അനക്ക് ക്രകത്തോവ എന്ന അഗ്നിപര്‍വതമാണ് പൊട്ടിത്തെറിച്ചത്. ‘ക്രകത്തോവ അഗ്നിപര്‍വതത്തിന്റെ കുഞ്ഞ്’ എന്നാണ് അനക് ക്രകത്തോവ എന്ന പേരിന്റെ അര്‍ഥം. ജാവ ദ്വീപിന്റെ പടിഞ്ഞാറേയറ്റത്താണ് സുനാമി വലിയ നാശം വിതച്ചത്.
Photo Courtesy : Google/ images are subject to copyright