പുഞ്ചിരിയുടെ ബിസിനസ്സ് പൈതൃകം : ഡോ.നെച്ചുപ്പാടം

പുഞ്ചിരിയുടെ ബിസിനസ്സ് പൈതൃകം : ഡോ.നെച്ചുപ്പാടം

cover-and-back-page-001 (1)

കേരളത്തിലെ ബിസിനസ് കുടുംബങ്ങളിൽ ഒരു വ്യത്യസ്തമായ കുടുംബമാണ് നെച്ചുപ്പാടം കുടുംബം. പത്ത്  കുടുംബാംഗങ്ങൾ ദന്തപരിചരണരംഗത്തേക്ക് കടന്നു വരുന്ന ആദ്യത്തെ ഇന്ത്യൻ കുടുംബം. ഡോ.കെ.ടി.പൗലോസും നാലു മക്കളും മൂന്ന് മരുമക്കളും രണ്ടു കൊച്ചുമക്കളുംദന്തവൈദ്യവിദഗ്ദ്ധരാണ്. വിദേശ രാജ്യങ്ങൾ സന്ദർശിച്ചുനൂതനസാങ്കേതികവിദ്യകളും വൈദഗ്ദ്ധ്യവും സ്വായത്തമാക്കി ദന്തചികിത്സയോടൊപ്പം വിവരസാങ്കേതിക വിദ്യ, വിദ്യാഭ്യാസം, ഗവേഷണം ,വ്യോമയാനമേഖല, സോഷ്യൽ മീഡിയ, റിയൽഎസ്റ്റേറ്റ് , കൃഷി, ടൂറിസം മുതലായ  മേഖലകളിൽ സംരഭകരുമാണ് ഈ ഡോക്ടർ കുടുംബം.

_O4A6280

ഒരു പഴയകാല ചരിത്രം

കോലഞ്ചേരി എന്ന ഗ്രാമത്തിൽ നെച്ചുപ്പാടം കുടുംബത്തിലെ ഇളയ മകനായി  കെ ടി പൗലോസ് നെച്ചുപ്പാടം ജനിക്കുമ്പോൾ ഒരു അപൂർവ പൈതൃകത്തിൻ്റെ  തുടക്കമാണെന്നു ആരും വിചാരിച്ച് കാണില്ല. കോൺട്രാക്റ്റമാരുടെ നാടെന്നു വിഖ്യാതമായ കോലഞ്ചേരിയിൽ കോൺട്രാക്ടമാരുടെയും    വ്യവസായപ്രമുഖരുടേയും കുടുംബമായ നെച്ചുപ്പാടം കുടുംബത്തിൽ നിന്ന് കൃഷി-വ്യവസായ-വാണിജ്യ-എഞ്ചിനീറിംഗ് മേഖലകളിൽ പ്രാവീണ്യം നേടിയ മറ്റു കുടുംബാംഗങ്ങളെ  പോലെ തന്നെയായിരിക്കുമെന്നുചിന്തിച്ചുകാണാം. എന്നാൽ ചെറുപ്പത്തിൽ തന്റെ അമ്മയുടെ പല്ലു വേദനയുമായി പലവട്ടം തൃപ്പൂണിത്തുറയിലെ ഡോ വി സി ജോൺ  എന്ന പ്രതിഭാശാലിയായ ഡോക്ടറുടെ അടുക്കൽ പോയത്  തന്റെ മനസ്സിൽ ദന്തവൈദ്യത്തോടുള്ള അടുപ്പത്തിന് ഒരു നല്ല വിത്തിട്ടു . പിന്നീട് മൂത്ത സഹോദരിയെ ഡോ ജോൺ വിവാഹം ചെയ്തതോടെ  അവധിക്കാലത്ത്  അളിയന്റെ ക്ലിനിക്കിൽ ദന്ത ചികിത്സ ഒരു കൗതുക കാഴ്ചപോലെ ആസ്വദിച്ച് തന്റെ    ഔദ്യോഗികജീവിതം ദന്ത വൈദ്യരംഗത്തെന്നു ദൃഢനിശ്ചയമെടുത്തു.

അങ്ങനെ 1965-ൽ തിരുവനന്തപുരം ഗവൺമെൻറ് ദന്തൽ കോളജിൽ നിന്നും ബിരുദം നേടി കോലഞ്ചേരിയിൽ സ്വന്തം ദന്താശുപത്രി സ്ഥാപിച്ചു. 1976-ൽ ഓർത്തോഡോണ്ടിക് ബിരുദാനന്തര ബിരുദം നേടി കേരളത്തിലെ ആദ്യത്തെ പ്രൈവറ്റ് ഓർത്തോഡോണ്ടിക് ദന്താശുപത്രിയാക്കുവാനും അന്ന് പല്ലു താഴ്ത്തുവാനും നിരയൊത്തതാക്കുവാനും കോലഞ്ചേരി അന്വേഷിച്ചു ജനങ്ങൾ വരുന്നത് പതിവായി. ഇന്ന് കോലഞ്ചേരിയിലും എറണാകുളത്തും അമ്പത്തിമൂന്നു കൊല്ലത്തെ  പരിചരണ-പരിചയസമ്പത്തുമായി  ഡോ.കെ ടി പൗലോസ്, ഡോ.തോമസ് നെച്ചുപ്പാടം,  ഡോ.വർഗീസ് പൗലോസ് എന്നിവരുടെ നേതൃത്വത്തിൽ ആഗോളപ്രശസ്തിയാർജ്ജിച്ചിരിക്കുന്നു. 45-ൽ അധികം രാജ്യങ്ങളിലെ പൗരന്മാർ   നെച്ചുപ്പാടം ദന്താശുപത്രിയെ ദന്തപരിചരണത്തിനായി തേടിയെത്തുന്നു.

_O4A6234

ഡോ.കെ ടി പൗലോസ് നെച്ചുപ്പാടം

ദന്താരോഗ്യരംഗത്തു അമ്പത്തിമൂന്നു വർഷത്തിലധികമായി പ്രസരിപ്പോടെ പ്രവർത്തിക്കുന്ന ഡോ കെ ടി പൗലോസ് തന്റെ ജീവിത വിജയം ദൈവത്തിലുള്ള തന്റെ അടിയുറച്ചവിശ്വാസത്തിന്റെയും ക്രിസ്‌തുവിന്റെ സ്നേഹത്തിന്റെയും കാരണമാണെന്ന് സാക്ഷിക്കുന്നു. എഴുപത്തിആറാം വയസ്സിലും  സുവിശേഷ പ്രവർത്തനത്തിലും ക്ലിനിക്കിലും ചുറുചുറുക്കോടെ കർമനിരതനാകുന്ന മക്കൾക്കും തന്നെ വീക്ഷിക്കുന്നവർക്കും ഒരു പ്രചോദനമായി ഡോ. പൗലോസ് മുന്നേറുന്നു.  സെൻറ്. പീറ്റേഴ്‌സ് സ്കൂളിൽ,കടയിരുപ്പു, കോലഞ്ചേരി മെഡിക്കൽ മിഷൻ മെഡിക്കൽ കോളേജ് & ഹോസ്പിറ്റൽ എന്നിവയുടെ എക്സിക്യൂട്ടീവ് ബോർഡ് മെമ്പറുമായി  പ്രവർത്തിച്ചു വരുന്നു

 

ഡോ തോമസ് നെച്ചുപ്പാടം.

വാണിജ്യ വ്യവസായ മേഖലകളിൽ വ്യത്യസ്തനായ ഒരു സംരംഭകനാണ് ഡോ തോമസ് നെച്ചുപ്പാടം. തികച്ചും വ്യത്യസ്തങ്ങളായ  മേഖലകളിൽ മുതൽമുടക്കുകയും ദന്ത വൈദ്യ രംഗത്ത് ശോഭിക്കുകയും ചെയ്യുന്ന യുവപ്രതിഭ. ദന്താശുപത്രി , ഏവിയേഷൻ  ട്രെയിനിങ് സെന്റർ, ദന്തൽ ടൂറിസം, കൃഷി, സോഷ്യൽ മീഡിയ എന്നിവയ്ക്ക് പുറമെ ഇപ്പോൾ പുതിയ ഒരു രാജ്യാന്തര കമ്പനിയുടെ കൂടി മാനേജിങ്‌ ഡയറക്ടറായി ചുമതലയേറ്റു കഴിഞ്ഞു (ബട്ടർഫ്‌ളൈ ഏവിയേഷൻ ലിമിറ്റഡ് യു.കെ). കുടുംബശ്രീയുമായി ചേർന്നു  നിർദ്ധനരായ യുവതികളെ ഏവിയേഷൻ രംഗത്തിനായി സജ്ജരാക്കുന്ന സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഏവിയേഷൻ ആൻഡ് ഏറോസ്പേസ് റിസർച്ചിന്റെ സ്ഥാപകനും ചെയർമാനുമാണ് ഡോ നെച്ചുപ്പാടം. വിദേശരാജ്യങ്ങളിൽനിന്നും ഇന്ത്യയുടെ നാനാ ഭാഗങ്ങളിൽ നിന്നും മികച്ച ദന്ത ചികിത്സ്‌ തേടി വരുന്നവരെ കേരളത്തിൽ എത്തിച്ചു പ്രകൃതിസൗന്ദര്യവും നമ്മുടെ പൈതൃകകലാ സാംസ്‌കാരിക ആസ്വാദനത്തിനും ഊന്നൽ കൊടുത്തുകൊണ്ട് ദന്തപുനഃക്രമീകരണം നടത്തുന്ന ദന്തൽ ടൂറിസം പദ്ധതിക്കും ചുക്കാൻ പിടിക്കുന്നു. ഡോ . തോമസിൻറെ  ഭാര്യ ഡോ. നിത്യ തോമസ് നെച്ചുപ്പാടം ഒരു കോസ്‌മെറ്റിക് ദന്തചികിത്‌സാവിദഗ്‌ദ്ധയാണ് എന്നതിലുപരി ഒരുകമ്പനിയുടെ ഡയറക്ടറും ഒരു നല്ല കുടുംബിനിയുമാണ്. നിസ്സി, നിധി, നോഹ എന്നിങ്ങനെ മൂന്നു മക്കളും ചേരുന്നതാണ് ഈ കുടുംബം. ആഗോളതലത്തിൽ കിടപിടിക്കുന്ന വിദഗ്ധദന്തപരിചരണത്തിന്റെയും ബിസിനസ്സിന്റെയും കൂടെ    ക്രിസ്തുവിന്റെ മാറ്റമില്ലാത്ത സുവിശേഷം അനേകരിലേക്കു എത്തിച്ചു ഹൃദയങ്ങളിൽ നിന്നും മുഖങ്ങളിലേക്കു പുഞ്ചിരി പടരണം എന്നതാണ് ഡോ. തോമസിന്റെ ജീവിതവീക്ഷണം. മാർവെലസ് ലൈറ്റ് എന്ന സുവിശേഷ സംഘടനയിലൂടെ സുവിശേഷ പ്രവർത്തനവും നടത്തിവരുന്നു.   

ഡോ. വർഗീസ് നെച്ചുപ്പാടം

ദന്തപരിചരണ മേഘലയിൽ ആധുകതയെ ചികഞ്ഞു കണ്ടെത്തുക എന്നത് ഒരു സ്വഭാവമായി മാറ്റിയ പ്രതിഭയാണ് ഡോ.വർഗീസ്. ബിരുദവും ബിരുദാനാന്തര ബിരുദവും ഇന്ത്യയിൽ നേടിയ ശേഷം ഉപരിപഠനത്തിൽ വിദേശ രാജ്യങ്ങളായഅമേരിക്ക, യു.കെ, ജർമനി,  ഫിൻലൻറ് ,സിങ്കപൂർ സന്ദശിക്കുകയും അതേ നൂതന സാങ്കേകികത തന്റെ സ്വന്തം ഗ്രാമമായകോലഞ്ചേരിയിൽ എത്തിച്ചു  നെച്ചുപ്പാടം ദന്തൽ റീസേച്ച് സെന്റ്ർ 2012 മുതൽ CAD CAM ,CBCT, INVISALIGN മേഖലയിലെ ഫെനൈറ്റ് ഇലമെൻറസ് ഉപയോഗിച്ചുള്ള ഗവേഷണത്തിനു ഊന്നൽ നൽകിക്കൊണ്ടു മുമ്പോട്ടു പോകുന്നു. മറ്റുരണ്ടു പ്രമുഖ IT കമ്പിനികളുമായി ചേർന്ന്
2016-ൽ ZAwFT Technologies Pvt Ltd ഇതിനോടകം Clinic management, ,Spa management, Inventory management, Travel & Tours management and agent എന്നീ സോഫ്റ്റ്‌വെയറുകൾ നിർമിച്ചു വിപണനം നടത്തുന്നു. കോലഞ്ചേരിയുടെ വളർച്ചയുടെ പുതിയ നാഴികക്കല്ലായി അത്യാധുനിക സൗകര്യങ്ങളോടെയുള്ള ബഹുനില ഷോപ്പിംഗ് കോംപ്ലെക്സ് നെച്ചുപാടം Spire എന്ന പേരിൽ 2018 ൽ പൂർത്തീകരിച്ചു ഇന്ന് ബാങ്കുകൾ കോർപ്പറേറ്റ്  ഓഫീസുകൾ ക്ലിനിക് എന്നിവ പ്രവർത്തിച്ചു വരുന്നു.ഫോട്ടോഗ്രാഫിയിലും മ്യൂസിക്കിലും തന്റെ കഴിവുതെളിയിച്ചിട്ടുള്ള ഡോ വർഗീസ്    സെൻറ്. പീറ്റേഴ്സ് സീനിയർ സെക്കണ്ടറി  സ്കൂലിന്റെ ഗവേർണിംഗ് ബോഡി അംഗവും ആണ്. ദന്തചികിത്സാവിദഗ്ദ്ധയായ  ഭാര്യ ഡോ. ജോലി  വർഗീസ് നെച്ചുപ്പാടം  തിമോത്തി, തബീഥാ  എന്നിങ്ങനെ രണ്ടു  മക്കളും ചേരുന്നതാണ് ഈ കുടുംബം.

നെച്ചുപ്പാടം കുടുംബത്തിലെ ഈ ദന്താരോഗ്യവിദഗ്ദ്ധർ വാണിജ്യ വ്യാപാര മേഖലകളിലും വ്യാപൃതരായി സംരംഭകരുടെ ഇടയിലെ വേറിട്ട കാഴ്ചയായി പുഞ്ചിരി പൊഴിക്കുന്നു. ലോകോത്തര നിലവാരത്തിലുള്ള വ്യത്യസ്തങ്ങളായ ബിസിനസ് ചെയ്തും നാടിന്റെ പുരോഗതിക്കായി യത്നിച്ചും ഡോ പൗലോസും കുടുംബവും.

Unique Times

 

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.