“ഫെതായ്” ആന്ധ്രാ തീരത്ത് ജാഗ്രതാ നിര്‍ദേശം

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ഫെതായ് ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്നു ഉച്ചകഴിയുന്നതോടെ ആന്ധ്രാ തീരത്ത് ചുഴലിക്കാറ്റ് വീശിയടിക്കും.മണിക്കൂറില്‍ 100 മുതല്‍ 110 കിലോമീറ്റര്‍ വേഗതയില്‍വരെ കാറ്റു വീശാനാണ് സാധ്യതയെന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ നല്കുന്ന മുന്നറിയിപ്പ്. ആന്ധ്രയില്‍ 350 ഗ്രാമങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്കി. നൂറോളം ദുരിതാശ്വാസ ക്യാന്പുകള്‍ തുറക്കുകയും ചെയ്തു. വടക്കന്‍ തമിഴ്നാട്, ഒഡിഷ എന്നിവിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Photo Courtesy : Google/ images are subject to copyright