മു​ഖ്യ​മ​ന്ത്രി​മാ​രെ ഉ​ട​ന്‍ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി.

മു​ഖ്യ​മ​ന്ത്രി​മാ​രെ ഉ​ട​ന്‍ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി.

646016-gandhirahul-012918

മൂ​ന്നു സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​മാ​രെ ഉ​ട​ന്‍ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി. എം​എ​ല്‍​എ​മാ​രു​ടേ​യും പ്ര​വ​ര്‍​ത്ത​ക​രു​ടേ​യും അ​ഭി​പ്രാ​യം തേ​ടി​യിട്ടുണ്ടെന്നും നേ​താ​ക്ക​ളു​മാ​യി ച​ര്‍​ച്ച തു​ട​രു​ക​യാ​ണെ​ന്നും രാ​ഹു​ല്‍ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.

മ​ധ്യ​പ്ര​ദേ​ശി​ല്‍ പി​സി​സി അ​ധ്യ​ക്ഷ​ന്‍ ക​മ​ല്‍​നാ​ഥ് മു​ഖ്യ​മ​ന്ത്രി സ്ഥാ​നം ഏ​റെ​ക്കു​റെ ഉ​റ​പ്പി​ച്ചു കഴിഞ്ഞു . യു​വ​നേ​താ​വ് ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​യെ ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​ക്കി​യു​ള്ള ഒ​ത്തു​തീ​ര്‍​പ്പ് ഫോ​ര്‍​മു​ല​യാ​ണ് ത​യാ​റാ​യി​ട്ടു​ള്ള​തെ​ന്നാ​ണു സൂ​ച​ന. ഛത്തി​സ്ഗ​ഡി​ല്‍ നി​യ​മ​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വാ​യി​രു​ന്ന ടി.​എ​സ്.​സിം​ഗ്ദേ​വ്, താ​മ്ര​ധ്വ​ജ് സാ​ഹു എ​ന്നി​വ​ര്‍​ക്കാ​ണു സാ​ധ്യ​ത.

രാ​ജ​സ്ഥാ​ന്‍റെ കാ​ര്യ​ത്തി​ലാ​ണു ത​ര്‍​ക്കം നി​ല​നി​ല്‍​ക്കു​ന്ന​ത്. അവിടെ രണ്ടുപേരാണ് മു​ഖ്യ​മ​ന്ത്രി സ്ഥാ​നം അവകാശപ്പെടുന്നത്. അ​ശോ​ക് ഗെ​ലോട്ടും സ​ച്ചി​ന്‍ പൈ​ലറ്റും. രാ​ഹു​ലി​ന് ഇ​ഷ്ട​പ്പെ​ട്ട നേ​താ​വാ​ണ് സ​ച്ചി​നെ​ങ്കി​ലും ഗെ​ലോ​ട്ടി​നെ ത​ള്ളി​ക്ക​ള​യാ​നാകില്ല. ഒ​റ്റ​യ്ക്കു ഭ​രി​ക്കാ​ന്‍ ഭൂ​രി​പ​ക്ഷ​മി​ല്ലാ​ത്ത രാ​ജ​സ്ഥാ​നി​ല്‍ വിജയിച്ച സ്വ​ത​ന്ത്ര എം​എ​ല്‍​എ​മാ​രെല്ലാം ഗെ​ലോ​ട്ടി​നൊ​പ്പ​മാ​ണ് എ​ന്ന​ത് രാ​ഹു​ലി​നു വെല്ലുവിളിയാണ്. അ​തേ​സ​മ​യം, ഗെ​ലോ​ട്ടി​നു മു​ഖ്യ​മ​ന്ത്രി സ്ഥാ​നം ന​ല്‍​കി സ​ച്ചി​നെ ദേ​ശീ​യ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് ഉ​യ​ര്‍​ത്ത​ണ​മെ​ന്നു വാ​ദി​ക്കു​ന്ന നേ​താ​ക്ക​ളും കോ​ണ്‍​ഗ്ര​സി​ലു​ണ്ട്.

Photo Courtesy : Google/ images are subject to copyright

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.