എട്ടു തസ്തികകളിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാൻ പി.എസ് .സി തീരുമാനം

എട്ടു തസ്തികകളിലേക്ക്  ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാൻ പി.എസ് .സി തീരുമാനം

എട്ടു തസ്‌തികകളിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാന്‍ പി.എസ് .സി യോഗം തീരുമാനിച്ചു.
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ന്യൂറോ സര്‍ജറി, ഹയര്‍ സെക്കന്‍ഡറി വകുപ്പില്‍ ഹയര്‍ സെക്കന്‍ഡറി ടീച്ചര്‍ (ജൂനിയര്‍ ) മാത്‍സ്, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ (സോഷ്യോളജി ), ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ (ജൂനിയര്‍ ) സോഷ്യോളജി, സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ (എഞ്ചിനീയറിംഗ് കോളേജുകള്‍ )അസിസ്റ്റന്റ് പ്രൊഫസര്‍ (സാനിറ്ററി കെമിസ്ട്രി ), പാലക്കാട്, ഇടുക്കി ജില്ലകളില്‍ വിദ്യാഭാസ വകുപ്പില്‍ ഡ്രോയിങ് ടീച്ചര്‍ (ഹൈസ്‌കൂള്‍ ), എല്ലാ ജില്ലകളിലും വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഹിന്ദി ), ഫാമിംഗ് കോര്‍പ്പറേഷനില്‍ അസിസ്റ്റന്റ് മാനേജര്‍ എന്നീ തസ്‌തികകളിലേക്കാണ് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുക. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ലബോറട്ടറി ടെക്‌നീഷ്യന്‍ ഗ്രേഡ് രണ്ട് (പട്ടിക വര്‍ഗം) തസ്‌തികയിലേക്കുള്ള റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും. സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ (പോളിടെക്‌നിക്കുകള്‍ ) ഹെഡ് ഒഫ് സെക്‌ഷന്‍ (ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ) തസ്‌തികയിലേക്ക് അഭിമുഖം നടത്തും. ആര്‍ക്കിയോളജി വകുപ്പില്‍ അസിസ്റ്റന്റ് എഡിറ്റര്‍ തസ്തികയിലേക്ക് നിശ്ചയിച്ചിരുന്ന ഓണ്‍ലൈന്‍ പരീക്ഷയ്ക്ക് പകരം വിവരണാത്മക പരീക്ഷ നടത്തും.

Photo Courtesy : Google/ images are subject to copyright

                   

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.