+-ആലപ്പുഴയില്‍ നടന്ന 59ാംമത് സ്‌കൂള്‍ കലോല്‍സവത്തിന്റെ കലാകിരീടം പാലക്കാട് കരസ്ഥമാക്കി

ആലപ്പുഴയില്‍ നടന്ന 59ാംമത് സ്‌കൂള്‍ കലോല്‍സവത്തിന്റെ കലാകിരീടം പാലക്കാട് കരസ്ഥമാക്കി. 12 വര്‍ഷം തുടര്‍ച്ചയായി ചാമ്പ്യന്മാരായിരുന്ന കോഴിക്കോടിനെ രണ്ടാം സ്ഥാനത്തേക്ക് തള്ളിയാണ് പാലക്കാട് കിരീടം സ്വന്തമാക്കിയത്. 930 പോയിന്റുമായി പാലക്കാട് വിജയികളായപ്പോള്‍ 927 പോയിന്റ് നേടിയ കോഴിക്കോട് രണ്ടാം സ്ഥാനത്തെത്തി. 903 പോയിന്റ് നേടിയ തൃശൂരാണ് മൂന്നാമത്. 870 പോയിന്റ് നേടി ആതിഥേയരായ ആലപ്പുഴ 7ാംമതെത്തി.അടുത്തവര്‍ഷത്തെ കലാമേളക്ക് വേദിയാകുക കാസര്‍കോട് ആണ്.
സ്വര്‍ണ കിരീടം സമ്മാനിക്കാതെയും സമാപന സമ്മേളനം ഇല്ലാതെയും ആണ് ആലപ്പുഴ മേള കൊടി ഇറങ്ങിയത്. പ്രളയത്തെ തുടര്‍ന്ന് ആദ്യം മേള ഉപേക്ഷിച്ചെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു . ആർഭാടങ്ങളില്ലാതെ മൂന്ന് ദിവസങ്ങൾ കൊണ്ട് മേള നടത്തി ചരിത്രംകുറിക്കുകയായിരുന്നു ഇക്കുറി .

Photo Courtesy : Google/ images are subject to copyright   

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.