ബുലന്ദ്ഷഹറിലുണ്ടായ കലാപത്തിന്റെ പശ്ചാത്തലത്തില്‍ പോലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി

ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലുണ്ടായ കലാപത്തിന്റെ പശ്ചാത്തലത്തില്‍ പോലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. ബുലന്ദ്ഷഹര്‍ എഎസ്പി റൈസ് അക്തറിനു പകരക്കാരനായ് ഞായറാഴ്ച മനീഷ് മിശ്രയെ നിയമിച്ചു.

ഉത്തര്‍പ്രദേശിലെ പൊലീസ് സായുധ വിഭാഗമായ പ്രൊവിന്‍ഷല്‍ ആംഡ് കോണ്‍സ്റ്റാബുലറിയിലേക്കാണ് റൈസ് അക്തറിനെ സ്ഥലം മാറ്റിയിരിക്കുന്നത്.

ഗോ വധവുമായ് ബന്ധപ്പെട്ട് ഉണ്ടായ കലാപം പോലീസ് ശരിയായ സമയത്ത് കൃത്യമായി നടപടികള്‍ സ്വീകരിക്കാതിരുന്നത് കൊണ്ടാണെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നത്.

ബുലന്ദ്ഷഹര്‍ പോലീസ് സൂപ്രണ്ട് കൃഷ്ണ ബഹദൂര്‍ സിംഗിനെ കഴിഞ്ഞ ദിവസം സ്ഥലംമാറ്റിയിരുന്നു. ലക്നോവിലേക്കാണ് കൃഷ്ണയെ മാറ്റിയിരിക്കുന്നത്.കൃഷ്ണയ്ക്കു പകരം സിതാപൂര്‍ എസ്പി പ്രഭാകര്‍ ചൗധരിയെ ബുലന്ദഷഹറില്‍ നിയമിച്ചു. കൂടെ ബുലന്ദ്ഷഹര്‍ സ്റ്റേഷനിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ കൂടി സ്ഥലം മാറ്റിയിരുന്നു. പൊലീസ് മേധാവി ഒ.പി. സിംഗിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഉദ്യോഗസ്ഥരര്‍ക്കെതിരെ നടപടി സ്വീകരിച്ചത്.

Photo Courtesy : Google/ images are subject to copyright

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.