കെ സുരേന്ദ്രന് ഉപാധികളോടെ ജാമ്യം; പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കാനാവില്ല.

കെ സുരേന്ദ്രന് ഉപാധികളോടെ ജാമ്യം; പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കാനാവില്ല.

 

 

k surendran

 

കൊച്ചി: ചിത്തിര ആട്ടവിശേഷത്തിനിടെ കുട്ടിയുടെ ചോറൂണിനെത്തിയ അമ്പത്തിരണ്ടുകാരിയായ സ്ത്രീയെ തടഞ്ഞെന്ന കേസിൽ ബിജെപി നേതാവ് സുരേന്ദ്രന് ജാമ്യം. കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. സുരേന്ദ്രന് പത്തനംതിട്ട ജില്ലയില്‍ കയറാന്‍ അനുമതിയില്ലെന്നാണ് പ്രധാന ഉപാധി.

കഴിഞ്ഞ ദിവസം കേസിൽ വാദം കേട്ട ഹൈക്കോടതി സുരേന്ദ്രനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. 23 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് സുരേന്ദ്രന് ജാമ്യം ലഭിക്കുന്നത്.

കെ. സുരേന്ദ്രനെ കുടുക്കിയവര്‍ക്കെതിരേ നിയമനടപടി തുടരുമെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ് ശ്രീധരന്‍ പിള്ള പ്രതികരിച്ചു.

സുരേന്ദ്രനെതിരെ 15 കേസുകളാണ് ഉള്ളതെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചിരുന്നു. എട്ട് കേസുകളില്‍ ജാമ്യം എടുക്കാതിരുന്നതിനെ തുടര്‍ന്നാണ് അറസ്റ്റ്, വാറന്റ് ആയതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

നവംബര്‍ 17നാണ് സുരേന്ദ്രൻ നിലക്കൽ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ആദ്യം അറസ്റ്റിൽ ആകുന്നത്. പിന്നീട് സന്നിധാനത്തെ കേസിൽ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

 

Photo Courtesy : Google/ images are subject to copyright

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.