കോംഗോ ഫീവർ (ക്രൈമീൻ – കോംഗോ ഹിമറാജിക് ഫീവർ) കേരളത്തിലും

കോംഗോ ഫീവർ (ക്രൈമീൻ – കോംഗോ ഹിമറാജിക് ഫീവർ) കേരളത്തിലും

സം​സ്ഥാ​ന​ത്ത് കോം​ഗോ പ​നി റി​പ്പോ​ര്‍​ട്ട് ചെ​യ്തു. യുഎഇയില്‍ നിന്നെത്തിയ മ​ല​പ്പു​റം സ്വ​ദേ​ശി​ക്കാ​ണ് രോ​ഗ​ല​ക്ഷ​ണം ക​ണ്ടെ​ത്തി​യ​ത്. ഇ​യാ​ളെ തൃ​ശൂ​രി​ലെ സ്വകാര്യ ആശുപത്രിയില്‍ ചി​കി​ത്സി​ച്ചു​വ​രി​ക​യാ​ണ്. കേ​ര​ള​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ് കോം​ഗോ പ​നി റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​ത്. വിശദപരിശോധനയ്ക്ക് ആരോഗ്യവകുപ്പ് നിർദേശം നൽകി. കോംഗോ ഫീവർ (ക്രൈമീൻ – കോംഗോ ഹിമറാജിക് ഫീവർ) എന്ന വൈറസ് രോഗം മൃഗങ്ങളിൽനിന്നു മനുഷ്യരിലേക്കു പടരുന്ന മാരക രോഗമാണിത് . രോഗം പരത്തുന്നത് ഒരുതരം ചെള്ളാണ്. ഇവയുടെ കടിയിൽകൂടി മൃഗങ്ങളിലെ രക്‌തം, ശ്രവം, കോശം എന്നിവയിൽ അണുക്കൾ പകരുന്നു.മൃഗങ്ങളുടെ സാമീപ്യംകൊണ്ട് മനുഷ്യരിലേക്കും രോഗം പടരുന്നു.പനി, ശരീരവേദന, കഴുത്തുവേദന, കഴുത്ത് തിരിക്കാൻ പറ്റാതെവരിക, പുറംവേദന, തലവേദന, ഛർദി, തൊണ്ടവേദന, അതിസാരം എന്നിവയാണ് രോഗലക്ഷണങ്ങൾ.ക്ര​മേ​ണ ക​ര​ളി​നെ​യും വൃ​ക്ക​ക​ളെ​യും രോ​ഗം ബാ​ധി​ക്കും. ശ​രീ​ര​ത്തി​ല്‍ ചി​ക്ക​ന്‍​പോ​ക്‌​സി​ന് സ​മാ​ന​മാ​യ പാ​ടു​ക​ള്‍ ക​ണ്ടു​തു​ട​ങ്ങും.

Photo Courtesy : Google/ images are subject to copyright

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.