ശബരിമല യുവതി പ്രവേശന വിഷയത്തില്‍ നിയമ സഭ മൂന്നാം ദിവസവും ഉടക്കി പിരിഞ്ഞു.

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ നിയമ സഭ മൂന്നാം ദിവസവും ഉടക്കി പിരിഞ്ഞു.

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ നിയമ സഭ മൂന്നാം ദിവസവും ഉടക്കി പിരിഞ്ഞു. പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് നിയമസഭ ചേരുന്നത് സ്പീക്കര്‍ ഇന്നത്തേക്ക് നിര്‍ത്തിവയ്ക്കുക ആയിരുന്നു. ചോദ്യോത്തര വേള റദ്ദാക്കി ശബരിമല വിഷയത്തില്‍ അടിയന്തര പ്രമേയം ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതോടെയാണ് സഭ കലുഷിതമായത്. ഇതോടെ നിയമസഭ ചേര്‍ന്ന് 15 മിനറ്റുകള്‍ക്കകം സഭാ നടപികള്‍ അവസാനിച്ചു.

ചോദ്യോത്തരവേള ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം ബഹളം തുടങ്ങിയിരുന്നു. ചോദ്യോത്തരവേള റദ്ദാക്കി അടിയന്തര പ്രമേയം പരിഗണിക്കണമെന്നും അതല്ലങ്കില്‍ ചോദ്യോത്തരവേളയ്ക്ക് ശേഷം ആദ്യം പരിഗണിക്കാമെന്ന് സ്പീക്കര്‍ ഉറപ്പ് നല്‍കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ സ്പീക്കര്‍ പ്രതിപക്ഷത്തിന്റെ ഈ ആവശ്യം നിരസിച്ചു. ഒന്നിലധികം തവണ ചോദ്യോത്തര വേള നിര്‍ത്തിവയ്ക്കാനാവില്ലെന്നും ഒരേ വിഷയം വീണ്ടും പരിഗണിക്കാനാവില്ലെന്നും സ്പീക്കര്‍ പറഞ്ഞതോടെയാണ് പ്രതിപക്ഷം ബഹളവുമായി നടുത്തളത്തിലിറങ്ങിയത്. ഇതോടെ പ്രതിപക്ഷം ബഹളം വെച്ചു. ബഹളം വീണ്ടും തുടര്‍ന്നതോടെയാണ് സഭ ഇന്നത്തേക്ക് പിരിയാന്‍ സ്പീക്കര്‍ തീരുമാനിച്ചത്.

ഇത് മൂന്നാം ദിവസമാണ് ശബരിമലവിഷയം ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷം നിയമസഭാ നടപടികള്‍ തടസപ്പെടുത്തുന്നത്. എന്നാല്‍ അടിയന്തര പ്രമേയ നോട്ടീസില്‍ പുതുതായി ഒന്നുമില്ലെന്ന് പറഞ്ഞാണ് സ്പീക്കര്‍ പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളിയത്. പ്രതിപക്ഷം മാന്യതയുടെയും മര്യാദയുടേയും പരിധി ലംഘിക്കുന്നതായി സ്പീക്കര്‍ ആരോപിച്ചു. ശബരിമല വിഷയത്തില്‍ വിശദമായ ചര്‍ച്ച നടന്നു എന്നാണ് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ ആവശ്യം തള്ളിക്കൊണ്ട് സ്പീക്കര്‍ പറഞ്ഞത്. അടിയന്തിര പ്രമേയം അവതരിപ്പിക്കാന്‍ പറ്റില്ലെന്ന് സ്പീക്കര്‍ പറഞ്ഞെങ്കിലും ആദ്യ സബ്മിഷനായി ഈ വിഷയം ഉന്നയിക്കാമെന്ന് സ്പീക്കര്‍ പറഞ്ഞു. എന്നാല്‍ ഇത് സമ്മതിച്ചു കൊടുക്കാന്‍ പ്രതിപക്ഷവും തയ്യാറായില്ല. ഇതോടെ ശബരിമല വിഷയം ഒന്നയിച്ച്‌ നിയമ സഭില്‍ മൂന്നാം ദിവസവും പ്രതിപക്ഷ പ്രതിഷേധം.

പ്രതിപക്ഷ നേതാവ് ശബരിമല വിഷയം ഉന്നയിച്ചപ്പോള്‍ എട്ട് മണിക്കൂര്‍ സമയം ശബരിമലയ്ക്കായി വിനിയോഗിച്ചതാണെന്നും ഇനിയും സമയം അനുവദിക്കാന്‍ കഴിയില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി. പ്രളയക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയതിന് കേന്ദ്രം കൂലിചോദിച്ചതടക്കം അടിയന്തര പ്രധാന്യമുള്ള കാര്യങ്ങള്‍ ചര്‍ച്ചചെയ്യാനുണ്ടെന്നും പ്രതിപക്ഷം സഹകരിക്കണമെന്നും സ്പീക്കര്‍ അഭ്യര്‍ത്ഥിച്ചു. എന്നാല്‍ പ്രതിപക്ഷാംഗങ്ങള്‍ സ്പീക്കറുടെ ഡയസിനടുത്തേക്ക് പ്രതിഷേധവുമായി നീങ്ങി. ബഹളം തുടര്‍ന്നതോടെ സ്പീക്കര്‍ ചോദ്യത്തര വേള റദ്ദാക്കി സഭ പിരിച്ചുവിടുകയായിരുന്നു. അതസമയം ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിച്ചാല്‍ നിയമസഭാ നടപടികളോട് സഹകരിക്കാമെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്

കഴിഞ്ഞ ദിവസം സഭ പിരിഞ്ഞ ശേഷം മന്ത്രിമാര്‍ നടത്തിയ പരാമര്‍ശങ്ങളില്‍ പ്രതിപക്ഷം പരാതിപ്പെട്ടെങ്കിലും സഭയ്ക്ക് പുറത്തെ കാര്യങ്ങളില്‍ ഇടപെടാന്‍ ആകില്ലെന്നായിരുന്നു സ്പീക്കറുടെ നടപടി. സഭയ്ക്ക് പുറത്ത് ഭരണ, പ്രതിപക്ഷങ്ങള്‍ നടത്തുന്ന രാഷ്ട്രീയ ആരോപണങ്ങളില്‍ നിയമസഭയ്ക്ക് ഇടപെടാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സ്പീക്കര്‍ മുന്‍വിധികളോടെ പെരുമാറുന്നുവെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിച്ചാല്‍ നിയമസഭാ നടപടികളുമായി സഹകരിക്കാമെന്നാണ് പ്രതിപക്ഷ നിലപാട്.

സര്‍ക്കാറിന് സര്‍ക്കാറിന്റെ നിലപാടുകള്‍ സഭയ്ക്ക് പുറത്ത് പറയേണ്ടതുണ്ടെന്നും അത് തടസ്സപ്പെടുത്താന്‍ സഭയ്ക്ക് കഴിയില്ലെന്നും സ്പീക്കര്‍ പറഞ്ഞു. നിങ്ങള്‍ കുട്ടികളെ പോലെ പെരുമാറരുതെന്നും ഗൗരവമേറിയ പലകാര്യങ്ങളും ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നും സ്പീക്കര്‍ ആവര്‍ത്തിച്ച്‌ ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിലേക്കിറങ്ങുകയായിരുന്നു. ഇതേ തുടര്‍ന്ന് ചര്‍ച്ച തടസപ്പെടുകയും സ്പീക്കര്‍ സഭ ഇന്നത്തേക്ക് പിരിഞ്ഞതായി അറിയിക്കുകയുമായിരുന്നു.

Photo Courtesy : Google/ images are subject to copyright

                   

                                                                                                                  

 

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.