കീഴാറ്റൂരില്‍ ബൈപാസ് വയലിലൂടെ തന്നെ.. കേന്ദ്രസര്‍ക്കാര്‍ ഉറപ്പിന് പുല്ലുവില

കീഴാറ്റൂരില്‍ ബൈപാസ് വയലിലൂടെ തന്നെ.. കേന്ദ്രസര്‍ക്കാര്‍ ഉറപ്പിന് പുല്ലുവില

vayalkil

ദേശീയപാതാ വികസനത്തിന്റെ ഭാഗമായി കീഴാറ്റൂരിലൂടെ കടന്നുപോകുന്ന ബൈപാസ് വയലിലൂടെ തന്നെ നിര്‍മിക്കാന്‍ തീരുമാനം. ഭൂമിയുടെ രേഖകള്‍ ഹാജരാക്കാന്‍ ദേശീയപാത അതോറിറ്റി വിജ്ഞാപനം പുറപ്പെടുവിച്ചു.ഏറ്റെടുത്ത ഭൂമിയുടെ രേഖകളുമായി ഉടമകള്‍ ഹാജരാകണം.വിജ്ഞാപനം ഇറക്കിയതോടെ നേരത്തെയുള്ള അലൈന്‍മെന്റില്‍ മാറ്റമില്ല എന്ന് ഉറപ്പായി. 90 മീറ്റര്‍ വീതിയുള്ള കീഴാറ്റൂര്‍ നെല്‍വയല്‍ കീറിമുറിച്ച്‌ 45 മീറ്റര്‍ വീതിയില്‍ നാല്‌വരി പാതയാണ് വരുന്നത്. വയല്‍ നികത്തി റോഡ് പണിയുന്നതിന് വേണ്ടി ഏതാണ്ട് 10 ലക്ഷം ടണ്‍ മണ്ണ് വേണ്ടിവരുമെന്നാണ് കണക്ക്. വയല്‍ നികത്തി റോഡ് നിര്‍മ്മിക്കുന്നതിനെതിരെ ആദ്യം സി.പി.എം ആരംഭിച്ച പ്രതിഷേധം പിന്നീട് നാട്ടുകാര്‍ വയല്‍ക്കിളികള്‍ എന്ന പേരില്‍ മുന്നോട്ടുകൊണ്ടുപോവുകയായിരുന്നു. പിന്നീടിത് സി.പി.എം നേതൃത്വം നല്കുന്ന സംസ്ഥാന സര്‍ക്കാരിനെതിരായതോടെയാണ് സംസ്ഥാനത്ത് തന്നെ ശ്രദ്ധനേടുന്നത്. പരിസ്ഥിതി സംഘടനകളും സി.പി.എം ഒഴികെയുള്ള രാഷ്ട്രീയ പാര്‍ട്ടികളും സമരത്തിന് പ്രത്യക്ഷ പിന്തുണയുമായി രംഗത്ത് വന്നിരുന്നെങ്കിലും ബി.ജെ.പി മാത്രമാണ് സജീവമായി രംഗത്തുണ്ടായിരുന്നത്. ബി.ജെ.പിയുടെ വാക്ക് വിശ്വസിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ അലൈന്‍മെന്റ് മാറ്റുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു വയല്‍ക്കിളികളും നാട്ടുകാരും. സമരനായകരായ സുരേഷ് കീഴാറ്റൂര്‍, നമ്ബ്രാടത്ത് ജാനകി എന്നിവരുള്‍പ്പെടുന്ന സംഘത്തെ ഡല്‍ഹിയിലെത്തിച്ച്‌ വിഷയം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാനും വിദഗ്ധ പരിസ്ഥിതി സമിതിയെ കൊണ്ടുവരാനും ബി.ജെ.പിയുടെ ശ്രമംകൊണ്ട് സാധിച്ചിരുന്നു. എന്നാല്‍ രണ്ട് വര്‍ഷം നീണ്ടുനിന്ന സമരം നിഷ്ഫലമാക്കുന്ന സ്ഥിതിയാണ് ഇപ്പോഴുണ്ടായത്.

Photo Courtesy : Google/ images are subject to copyright

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.