ശബരിമല നടവരവ് കുറഞ്ഞത് ദേവസ്വം ബോർഡ്ജീ വനക്കാരുടെ ശമ്പളത്തെ ബാധിക്കും: ആശങ്ക പ്രകടിപ്പിച്ച് മന്ത്രി

ശബരിമല നടവരവ് കുറഞ്ഞത് ദേവസ്വം ബോർഡ്ജീ വനക്കാരുടെ ശമ്പളത്തെ ബാധിക്കും: ആശങ്ക പ്രകടിപ്പിച്ച് മന്ത്രി

 

 

മണ്ഡലകാലത്ത് ശബരിമലയിൽ നടവരവ് കുറഞ്ഞത് ദേവസ്വം ബോർഡ് ജീവനക്കാരുടെ ശമ്പളത്തെയടക്കം ബാധിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. നടവരവ് കുറയ്‌ക്കാൻ സംഘപരിവാർ സംഘടനകൾ ബോധപൂർവം ശ്രമിക്കുകയാണ്. ഇത് ബോർഡിനെ കാര്യമായി ബാധിക്കും. ജീവനക്കാർക്ക് ശമ്പളം കൊടുക്കുന്നത് പോലും പ്രതിസന്ധിയിലാകുമെന്നും മന്ത്രി ആശങ്ക പ്രകടിപ്പിച്ചു. നടതുറന്ന് 5 ദിവസത്തെ വരവിൽ മുൻവർഷത്തെക്കാൾ 11.71 കോടി രൂപയുടെ കുറവുണ്ട്. ഒാരോ വർഷവും 10 ശതമാനത്തിലേറെ വർദ്ധന ഉണ്ടാകുന്ന സ്ഥാനത്താണ് കുറവുവന്നത്. കഴിഞ്ഞ സീസണിൽ ഇതേ ദിവസങ്ങളിലെ മൊത്തവരുമാനം 19,09,42,134 രൂപ ആയിരുന്നു. ഇക്കുറി 7,37,90,222 രൂപ. എല്ലാ ഇനങ്ങളിലും വരുമാനനഷ്ടമുണ്ട്. പ്രധാനം കാണിക്കയും അരവണയുമാണ്.

Photo Courtesy : Google/ images are subject to copyright

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.