ഒരു അസാധാരണ സംരംഭകന്റെ വിജയഗാഥ – ജിതു സുകുമാരൻ നായർ

ഒരു അസാധാരണ സംരംഭകന്റെ വിജയഗാഥ  – ജിതു സുകുമാരൻ  നായർ

ജിതു സുകുമാരൻ നായരെ പരിചയപ്പെടുത്തുന്നതിൽ യുണീക് ടൈംസ് മാഗസിൻ അഭിമാനം കൊള്ളുന്നു . ചൈനയിലെ ഷെൻസെനിൽ ജീവിക്കുന്ന  ബഹുമുഖ വ്യക്തിത്വമുള്ള ചെറുപ്പക്കാരനാണ് ജിതു സുകുമാരൻ നായർ. അദ്ദേഹത്തിന്റെ സംരംഭങ്ങളിൽ അധികവും ഇന്ത്യക്ക് വേണ്ടിയാണെന്ന്  മാത്രമല്ല, ഭാരതത്തിന്റെ പുതിയ തലമുറയെ വളർത്തുന്നതിന് വേണ്ടിയുള്ളതാണ്. അദ്ദേഹത്തിന്റെ ജീവിതദൗത്യങ്ങൾ തീർച്ചയായും നിങ്ങളെ അമ്പരപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യും. എണ്ണ-പ്രകൃതിവാതക വ്യവസായത്തിൽ ഉപയോഗിക്കുന്ന  ആധുനികമായ ഡൈനാമിക് പൊസിഷനിംഗ് ഡൈവിംഗ് സബ്‌സീ കൺസ്ട്രക്ഷൻ കപ്പലുകൾ നിർമ്മിക്കുന്നതിലാണ് ഇപ്പോൾ ജിതുവിന്റെ മുഖ്യശ്രദ്ധ. ലണ്ടനിലെ മാരിടൈം അക്കാദമിയിൽ നിന്നും  ഷിപ്പ് ബിൽഡിംഗ് ആന്റ് നേവൽ ആർകിടെക്ചറിൽ ഡിപ്ലോമ നേടിയിട്ടുണ്ട്. 2014 മുതൽ സിംഗപ്പൂരിലെ അൾട്രാഡീപ് സബ്‌സീയിൽ ഷിപ് ബിൽഡിംഗ ആന്റ് ഡിസൈനിൽ ജനറൽ മാനേജരാണ്.

ഭക്ഷണതൽപരനും അതിനെ വിലയിരുത്തുന്നതിൽ വിദഗ്ധനുമായ ജിതുവിന് കേരളത്തിൽ അഞ്ച് സബ് വേ അമേരിക്കൻ റെസ്റ്റോറന്റുകളുടെ ഫ്രാഞ്ചൈസി സ്വന്തമായുണ്ട്. പ്രസിദ്ധ ഷാൻ ഇ പഞ്ചാബിന്റെ കേരളത്തിലെ മാസ്റ്റർ ഫ്രാഞ്ചൈസിയും ജിതുവാണ്. രണ്ട് മലയാളം ചിത്രങ്ങളുടെ സഹനിർമ്മാതാവാണ്. തന്റെ നൈപുണ്യത്തിന്റെ വൈവിധ്യവൽക്കരണം തുറന്നു കാണിക്കാൻ അദ്ദേഹത്തെ ഇന്ത്യയിലെ ബിസിനസ് വികസനത്തിന്റെ ചുമതല എൽപ്പിച്ചിരിക്കുകയാണ് വെയ്ചി എന്ന  ചൈനീസ് സർക്കാർ ഉടമസ്ഥതയിലുള്ള ശതകോടി ആസ്തിയുള്ള കമ്പനി.  സിംഗപ്പൂരിലെ ക്ര്യൂസ് സബ്‌സീ എന്ന  കമ്പനിയുടെ നേതൃനിരയിൽ ഉണ്ടായിരുന്നു . ടെക്‌നിപ് എഫ്എംസി, ഹർകാൻഡ് സബ്‌സീ, ആംഗ്ലോ ഈസ്‌റ്റേ ഗ്രൂപ്പ് എന്നീ ബഹുരാഷ്ട്രക്കമ്പനികളിലും പ്രവർത്തിച്ചു. സീനിയർ മാനേജ്‌മെന്റ് സ്ഥാനത്ത് പ്രവർത്തിക്കുന്ന  ഇന്ത്യക്കാരിൽ ഒരാളും കൂടിയാണ്.

കൊച്ചിയിലെ നേവൽ പട്ടിക് സ്‌കൂളിൽ നിന്നാണ് സ്‌കൂൾ പഠനം പൂർത്തിയാക്കിയത്. മറൈൻ എഞ്ചിനീയറിംഗ് വിഷയത്തിൽ സവിശേഷ പഠനത്തോടെ ഗോവയിലെ ഇൻസ്റ്റിറ്റിയൂടെ  ഓഫ് മറൈൻ എഞ്ചിനിയേഴ്‌സിൽ നിന്നും  മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ഒണേഴ്‌സ് നേടി. തുടർന്ന്  മർച്ചന്റ് നേവി ഷിപ്പുകളിൽ സെയ്‌ലിംഗ് തുടങ്ങി. 2010ലാണ് ഓയിൽ ആന്റ് ഗ്യാസ് മേഖലയിൽ ഹൈഡ്രോളിക് എഞ്ചിനീയറായി വലിയ നേട്ടം  കൈവരിച്ചത്. ഇവിടെ ഡൈവർമാർ 300 മീറ്ററോളം താഴ്ചയിൽ പോയി ഇൻസ്‌പെക്ഷനും മെയിന്റനൻസും റിപ്പെയറും ഇൻസ്റ്റലേഷനും നടത്തും. 300 മീറ്ററിനപ്പുറം താഴ്ചയിൽ 4,000 മീറ്ററോളം വരെ ഈ പണി ചെയ്യുന്നത് റോബോട്ടുകളാണ്. 2011ൽ സിംഗപ്പൂരിൽ ഒരു പുതുതായി ബിൽഡ് ചെയ്യുന്ന  സബ്‌സീ വെസ്സലിൽ പ്രൊജക്ട് കമ്മീഷനിംഗ് സൂപ്രണ്ടായി. സിംഗപ്പൂരിലെ ഉടമസ്ഥന് വേണ്ടി ചൈനയിൽ ആദ്യമായി നിർമ്മിച്ച അത്യാധുനിക ഡൈവിംഗ് വെസ്സൽ നിർമ്മിക്കുന്ന  പദ്ധതിയിൽ പ്രൊജക്ട് മാനേജരായി. ഒരു വർഷത്തോളം ഇതിനായി ചൈനയിൽ പോയി. പിന്നീട്  സിംഗപ്പൂരിലേക്ക് മടങ്ങി. 2016ൽ ചൈനയിൽ ഹോങ്കോംഗിനരികൽ ഷെൻസെൻ എന്ന  സ്ഥലത്ത് താമസമാക്കി.

 

ഇതിനിടെ 2913-ൽ സബ് വേ റെസ്‌റ്റോറന്റിന്റെ ഫ്രാഞ്ചൈസി ശാഖ കൊച്ചിയിൽ തുടങ്ങി. അത് വിജയിച്ചതോടെ ഇപ്പോൾ കൊച്ചിയിലും തിരുവനന്തപുരത്തുമായി അഞ്ച് ശാഖകൾ. ഡോമിനോസ്, പിസ ഹട്ട് എന്നിവയുമായി പാർട് ടൈം ഡെലിവറി ബോയായി ജിതു ജോലി ചെയ്തിട്ടുണ്ട്. ഇതിൽ നിന്നാണ്  സബ് വേ ഫ്രാഞ്ചൈസി ആരംഭിക്കാൻ പ്രചോദനം ലഭിച്ചത്.

 

ഇന്ത്യ വികസിതരാഷ്ട്രമാകണമെ സ്വപ്‌നം ജിതുവിനുണ്ട്. ഇവിടെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുതിൽ ജിതു അങ്ങേയറ്റം തൽപരനുമാണ്. ഇന്ത്യയിൽ ഓയിൽ ആന്റ് ഗ്യാസ് മേഖലയിൽ ഉപയോഗിക്കുന്നത് 37 വർഷം വരെ പഴയ കപ്പലുകളാണ്. അതുകൊണ്ടാണ് ജിതു പെട്രോളിയം മന്ത്രിയെ കണ്ട്ത്. ഇന്ത്യയിലെ ഓയിൽ കമ്പനികൾ ഇനി പുതിയ കപ്പുലുകൾ ഉപയോഗിക്കണമെന്നതായിരുന്നു  ജിതുവിന്റെ ആവശ്യം. മാത്രമല്ല, ഇതിന്റെ ഭാഗമായി ഒരു ഉന്നത സാങ്കേതിക വിദ്യയുള്ള കപ്പൽ എണ്ണ പര്യവേക്ഷണമേഖലയിൽ കൊണ്ടുവരുന്നതിൽ അദ്ദേഹം വിജയിച്ചു.

 

അദ്ദേഹത്തിന്റെ ഇപ്പോഴത്തെ തൊഴിലുടമയായ അൾട്രാഡീപ് ഓഫ്‌ഷോർ സബ്‌സീ ഡൈവിംഗിലും റിമോട്ടിൽ പ്രവർത്തിക്കുന്ന  അണ്ടർവാട്ടർ വെഹിക്കിളുകളുടെ (ആർഒവി) നിർമ്മാണത്തിലും ഏർപ്പെടുന്ന  കമ്പനിയാണ്. ഈ റോളിൽ, അദ്ദേഹം ഹൈടെക് ഡൈവിംഗ് സബ്‌സീ കട്രക്ഷൻ വെഹിക്കിളുകളുടെ ഡിസൈൻ വികസിപ്പിക്കാൻ തുടങ്ങി. ഇതിൽ നോർവ്വെയിലെ മറിൻ ടെക്‌നിക് ഡിസൈൻ, സാൾട് ഡിസൈൻ, റോൾസ് റോയ്‌സ്, എബിബി, കോംഗ്‌സ്ട്ടെബർഗ്, വാർട്‌സില എന്നീ  കമ്പനികൾ പങ്കാളികളായിരുന്നു . വാണിജ്യ കപ്പൽനിർമ്മാണകേന്ദ്രങ്ങളുമായും മറ്റ് കപ്പൽ നിർമ്മാതാക്കളുമായി വിലപേശുന്നതിലുള്ള വിപുലമായ അനുഭവപരിചയവും ഇദ്ദേഹം നേടി.

 

6000 മില്ല്യ യുഎസ് ഡോളറിനേക്കാൾ അധികം ചെലവുവരുന്ന  ഹൈടെക് ഡൈവിംഗ് വെസലുകൾ അൾട്രാഡീപിന് വേണ്ടി ജിതു നിർമ്മിക്കുന്നു . അൾട്രാഡീപിന്റെ സ്ഥാപകൻ ഷെൽഡൻ ഹുട്ടനോട് ജിതുവിന് തീർത്താൽ തീരാത്ത കടപ്പാടുണ്ട്. ഇദ്ദേഹം ജിതുവിന്റെ വളർച്ചയിൽ നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്.

 

സ്വന്തമായി ഒരു ടെക് കമ്പനി തുടങ്ങുക എന്നത് ജിതു സുകുമാരൻനായരുടെ എക്കാലത്തെയും സ്വപ്‌നമായിരുന്നു . ഹരിതോർജ്ജം അഥവാ ഗ്രീൻ എനർജിക്ക് വേണ്ട പരിഹാരം കണ്ടെത്താനും പരിസ്ഥിതിയ്ക്കും സമ്പദ് വ്യവസ്ഥയ്ക്കും കൂടുതൽ മൂല്യം പകരുന്ന  ഒരു കമ്പനിയാണ് ലക്ഷ്യം. ചൈന വർഷം തോറും 30 മില്ല്യ ഇലക്ട്രിക് സ്‌കൂട്ടറുകളാണ് വിപണിയിൽ കൊണ്ടുവരുന്നത്. പിന്നീട് എൻ ഐയു ജിപിഎസ് ട്രാക്കിങും ഇൻബിൽറ്റ്  ആപും അടങ്ങിയ സ്മാർട്ട്  ഇലക്ട്രിക് സ്‌കൂട്ടറുകൾ കൊണ്ടുവന്നു . മൂന്ന്  വർഷത്തിനുള്ളിൽ ലോകത്തിലെ തന്നെ ഒന്നാംകിട കമ്പനിയായി വളരാൻ എൻ ഐ യുവിന് കഴിഞ്ഞു. ഇപ്പോൾ നാസ്ഡാക് സ്‌റ്റോക് എക്‌സ്‌ചേഞ്ചിൽ ലിസ്റ്റ് ചെയ്ത കമ്പനിയാണിത്. ഇത്തരം സ്‌കൂട്ടറുകൾ ഇന്ത്യയിലും ഇറക്കണമെന്ന്  ജിതു ആഗ്രഹിച്ചു. ഇപ്പോൾ ഒരു ഓസ്ട്രിയൻ കമ്പനിയുമായി ജിതു ഇലക്ട്രിക് സ്‌കൂട്ടർ നിർമ്മാണത്തിനായി കരാർ ഒപ്പുവെച്ചുകഴിഞ്ഞു. ജിതുവിന്റെ ഡിസൈൻ പങ്കാളിയാണ് ഈ ഓസ്ട്രിയൻ കമ്പനി. അവർ ഇന്ത്യയിൽ ഡിസൈൻ, ബ്രാന്റ് വികസനത്തിനായി ഗവേഷണ-വികസനപ്രവർത്തനങ്ങൾ നടത്തും. ഇന്ത്യയിലെ പല ഭാഗങ്ങളിലും ആഴത്തിലുള്ള പഠനം നടത്തി. ടെക്‌നോളജിയുടെ ഗുണനിലവാരത്തി്‌ന്റെ കാര്യത്തിൽ ജിതുവിന് ശാഠ്യമുണ്ട്. തന്റെ പുതിയ ഇലക്ട്രിക് സ്കൂട്ടറിന്റെ  പ്രോട്ടോടൈപ്പ് ഉണ്ടാക്കിക്കഴിഞ്ഞു. ഏഷ്യ, യൂറോപ് വിപണികളാണ് ലക്ഷ്യമിടുന്നത്. ഉയർന്ന  വേഗത, മികച്ച റേഞ്ച്, ചെറിയ വലിപ്പം, കുറഞ്ഞ ഭാരം, കൂടുതൽ ടോർക് എന്നിവ ലക്ഷ്യമാക്കുന്നു . അതായത് ഒരു ലൈറ്റ് വെയ്റ്റ് ഇ-സ്‌കൂട്ടറാണ് ലക്ഷ്യം. ഇതിൽ ആക്‌സിയൽ ഫ്‌ലക്‌സ് മോട്ടോറും(ഇത് ഇപ്പോൾ വിപണിയിൽ ലഭ്യമല്ല), മാറ്റാവുന്ന  ട്വിൻ ബാറ്ററിയും ആപും ജിപിഎസും ഇടിവെട്ട്  ഡിസൈനുമാണ് ജിതുവിന്റെ ഇ-സ്‌കൂട്ടർ. ഇ്ന്ത്യയിലെ ജീവിതരീതിക്കും പ്രായോഗികതയ്ക്കും ചേർന്ന  വിധത്തിലുള്ള ഒരു മാതൃകയാണ് വികസിപ്പിക്കുന്നത്. ആസ്ട്രയയിലെ പരിശീലനത്തിൽ നിന്നും  സവിശേഷ ബ്രാൻഡ് വികസിപ്പിക്കുന്നതിന്റെ തന്ത്രവും ജിതു ഹൃദിസ്ഥമാക്കിയിരിക്കുന്നു . ഇപ്പോൾ ജിതുവിന്റെ ഇ-സ്‌കൂട്ടർ സ്വപ്‌നപദ്ധതി എഞ്ചിനീയറിംഗ് പ്രോട്ടോടൈപ്പ് വികസനത്തിന്റെ ഘട്ടത്തിലേക്ക് കടന്നിരിക്കുന്നു . ഇത് അഞ്ചാമത്തെ ഘട്ടമാണ്. ഇന്ത്യയിൽ ഇതിന്റെ നിർമ്മാണത്തിനുള്ള ശരിയായ ലൊക്കേഷൻ കണ്ടെത്താനുള്ള ശ്രമത്തിലാണിപ്പോൾ ജിതു. ഗ്രീൻ എനർജിയുടെ കാര്യത്തിലും ഇലക്ട്രിക് വെഹിക്കിൾ കമ്പനിയുടെ കാര്യത്തിലും പ്രത്യേകം താൽപര്യമുള്ള ഇന്ത്യയിലെ സംസ്ഥാനസർക്കാരുകളിലാണ് ജിതുവിന്റെ പ്രതീക്ഷ. വിവിധ സംസ്ഥാന സർക്കാരുകളുമായുള്ള ചർച്ച വിവിധ ഘട്ടങ്ങളിൽ പുരോഗമിച്ചുവരുന്നു . മിക്കവാറും മൂന്ന്  മാസത്തിനകം കമ്പനി രൂപീകരിക്കാനാവുമെന്ന  പ്രതീക്ഷയിലാണ് ജിതു. മിക്കവാറും മെയ്ക് ഇൻ ഇന്ത്യ പദ്ധതിയിലെ താരത്തിളക്കമുള്ള പദ്ധതിയായി ജിതുവിന്റെ ഇ-സ്‌കൂട്ടർ പദ്ധതി മാറിയേക്കും. മികച്ച മൈലേജും വിശ്വാസ്യതയും സർവ്വീസിംഗ് മികവും സമ്മാനിക്കുക വഴി സ്‌കൂട്ടർ സവാരിയിലേക്ക് ഫണും ആവേശവും ആനന്ദവും കൊണ്ടുവരാൻ ജിതുവിന്റെ ഇ-സ്‌കൂട്ടറിനായേക്കും. പാരിസ്ഥിക മലിനീകരണം കുറയ്ക്കുുവെതാണ് മറ്റൊരു നേട്ടം.

 

ഡിസൈനിങ്ങിലും ഷിപ്പ് ബിൽഡിംഗിലുമുള്ള പ്രത്യേക താൽപര്യം കാരണം ജിതു തന്റെ ഗോഡ് ഫാദറായ ഷെൽഡൻ ഹട്ടനുമായി ചേർന്ന്  ഒരു സപ്ത നക്ഷത്ര അൾട്രാ ലക്ഷ്വറി പോളാർ എക്‌സ്‌പെഡിഷൻ ക്രൂസ് യാട്ട് രൂപകൽപന ചെയ്തുകൊണ്ടിരിക്കുകയാണ്. 416 യാത്രികരേയും 200 ക്രൂവിനേയും ഉൾക്കൊള്ളാൻ ശേഷിയുള്ള ഈ യാട്ടിൽ കസീനോ, റെസ്‌റ്റൊറന്റുകൾ, ലൗഞ്ചുകൾ, കടലാഴങ്ങളിലെ ലോകം കാണാൻ 500 മീറ്റർ മുങ്ങിക്കപ്പലും അടങ്ങിയ എല്ലാ തരം ആഡംബരസൗകര്യങ്ങളും ഉണ്ടാകും.

 

സ്വകാര്യജീവിതത്തിലെത്തുമ്പോൾ ജിതു സുകുമാരൻ ഒരു സ്‌നേഹനിധിയായ കുടുംബനാഥനാണ്. അദ്ദേഹം ഇന്ത്യയെ ഹൃദയത്തിന്റെ ആഴത്തോളം സ്‌നേഹിക്കുന്നു . തന്റെ അറിവ് പുതിയ തലമുറയുടെ ഉയർച്ചയ്ക്കും വികസനത്തിനും ഉതകണമെന്ന്  ആഗ്രഹിക്കുന്നു . ഭാര്യ അഞ്ജു, യാഹൂ, ഇൻഫോസിസ് എന്നീ  കമ്പനികളിൽ പ്രവർത്തിച്ചെങ്കിലും ഇപ്പോൾ ഹോംമേക്കറാണ്. മകൾ വയാഗോ അതിവേഗതയിൽ കുതിക്കുന്ന  ജിതുവിന്റെ ജീവിതത്തിന് കുളിരാണ്. എൻ. സുകുമാരൻ നായരും ശ്രീകല എസ് നായരും, അച്ഛനും അമ്മയും, ജീതുവിനെ ശരിയായ പാതയിൽ നയിക്കുന്ന  വഴികാട്ടികളാണിപ്പോഴും. ഒരു വികൃതിയായ കുട്ടിയെ ദൈവഭയമുള്ള കുട്ടിയായി വളർത്തിയത് അച്ഛനും അമ്മയുമാണെ് ജിതു വിശ്വിസിക്കുന്നു . ഇപ്പോൾ ജിതുവിന്റെ സങ്കൽപങ്ങളിൽ ‘മാതാ പിതാ ഗുരു ദൈവം’ എന്ന  സങ്കൽപവും പച്ചപിടിച്ച് നിൽപുണ്ട്.

യുണീക് ടൈംസ്

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.