ഫിഷറീസ് ഡിപാര്‍ട്മെന്റിന്റെ ലൈസന്‍സ് ലഭിച്ച ഇന്ത്യയിലെ ആദ്യ വനിത ഫിഷര്‍ വുമണ്‍ രേഖ

ഫിഷറീസ് ഡിപാര്‍ട്മെന്റിന്റെ ലൈസന്‍സ് ലഭിച്ച ഇന്ത്യയിലെ ആദ്യ വനിത ഫിഷര്‍ വുമണ്‍ രേഖ

സ്ത്രീശാക്തീകരണം വളരെ ശക്തമായ ഈ കാലഘട്ടത്തിൽ സ്ത്രീകൾ കടന്നുവരാത്ത ഒരേഒരു മേഖല കടലിലെ മത്സ്യബന്ധനമായിരുന്നു . എന്നാൽ അതിനൊരപവാദമായി ചാവക്കാട് സ്വദേശിയായ രേഖ ഭർത്താവ് കാർത്തികേയനൊപ്പം വള്ളവും വലയുമായി ആഴക്കടലിൽമത്സ്യബന്ധനത്തിന് പോകുന്നത് . കടല്‍ തിരമാലകളോട് പോരാടി നാല് മക്കളെ വളര്‍ത്താനുള്ള 45കാരിയായ രേഖയുടെ നെട്ടോട്ടം നേരം വെളുക്കുമ്പോള്‍ തന്നെ തുടങ്ങും.ഒരു ദിശാ സൂചികയുടെയും സഹായമില്ലാതെ 20 മുതല്‍ 30 നോട്ടിക്കല്‍ മൈല്‍ വരെ ഈ ദമ്പതികള്‍ തുഴഞ്ഞ് പോകും. പരമ്പരാഗതമായി കിട്ടിയ അറിവും കടലമ്മയുടെ തുണയുമാണ് തങ്ങള്‍ക്ക് എന്നാണ് രേഖയുടെ മറുപടി.സംസ്ഥാനത്തെ ഫിഷറീസ് ഡിപാര്‍ട്മെന്റിന്റെ ലൈസന്‍സ് ലഭിക്കുന്ന ആദ്യത്തെ വനിതയാണ് രേഖ. ഈ അടുത്ത് കേന്ദ്ര മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് രേഖയെആദരിച്ചിരുന്നു. ആഴക്കടല്‍ മത്സ്യബന്ധനം നടത്തുന്ന ഏക ഇന്ത്യന്‍ വനിത രേഖയാണ്. സാധാരണ സ്ത്രീകള്‍ പോകാത്ത ഈ ജോലിക്ക് പ്രതികൂല കാലാവസ്ഥയെപ്പോലും മറികടന്നാണ് രേഖ കടലിലേക്ക് പോകുന്നത്. മീന്‍പിടിക്കുന്ന കാര്യത്തില്‍ പുരുഷന്മാര്‍ക്കൊപ്പം തന്നെ മിടുക്കും രേഖയ്ക്കുണ്ട്. രേഖയുടെ കഥ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

Photo Courtesy : Google/ images are subject to copyright

 

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.