പ്രത്യേക ദിവസം യുവതികള്‍ക്ക് ദര്‍ശനം എന്ന സര്‍ക്കര്‍ നിര്‍ദ്ദേശവും തള്ളി രാജകുടുംബവും തന്ത്രിയും

പ്രത്യേക ദിവസം യുവതികള്‍ക്ക് ദര്‍ശനം എന്ന സര്‍ക്കര്‍ നിര്‍ദ്ദേശവും തള്ളി രാജകുടുംബവും തന്ത്രിയും

ശബരിമലയിലെ യുവതി പ്രവേശനത്തില്‍ സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതിന് മുന്നോടിയായി മുഖ്യമന്ത്രിയും തന്ത്രി കുടുംബവും രാജകുടുംബവും തമ്മില്‍ നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടു.പ്രത്യേക ദിവസങ്ങളില്‍ യുവതി പ്രവേശം എന്ന നിര്‍ദ്ദേശം സര്‍ക്കാര്‍ മുന്നോട്ട് വെച്ചെങ്കിലും അത് രാജകുടുംബവും തന്ത്രി കുടുംബവും അംഗീകരിച്ചില്ല. ഇത് ആചാരത്തെക്കുറിച്ചുള്ള വിഷയമായതുകൊണ്ട് എല്ലാവരോടും ചര്‍ച്ച ചെയ്ത് മാത്രമെ തീരുമാനിക്കാന്‍ കഴിയുകയുള്ളുവെന്നും അവര്‍ പറഞ്ഞു.വളരെ നല്ല രീതിയില്‍ ചര്‍ച്ച മുന്നോട്ട് പോയെന്നും തങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ മുഖ്യമന്ത്രിക്ക് കൈമാറിയെന്നും അതിന് ശേഷം വിഷയത്തില്‍ മുഖ്യമന്ത്രിയും ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വയ്ച്ചുവെന്ന് ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ട പന്തളം രാജകുടുംബാംഗം ശശികുമാരവര്‍മ്മ പറഞ്ഞു. സന്തോഷകരമായ ചര്‍ച്ചയായിരുന്നു എന്ന് ഇവര്‍ പറയുന്നുണ്ടെങ്കിലും ചര്‍ച്ചയില്‍ മുന്‍ നിലപാടുകളില്‍ തന്നെയാണ് ഇരു കൂട്ടരും ഉറച്ച്‌ നിന്നത്. ശബരിമലയിലെ യുവതി പ്രവേശം എന്നത് സുപ്രീം കോടതിയുടെ ഭരണഘടന ബെഞ്ച് പുറപ്പെടുവിച്ച വിധിയാണെന്നും ഇതില്‍ സര്‍ക്കാരിന് ഇടപെടുന്നതില്‍ പരിമിതികളുണ്ടെന്നും അദ്ദേഹം പറഞ്ഞു എന്നാണ് വിവരം. എന്നാല്‍ ചര്‍ച്ചകള്‍ അവസാനിക്കുന്നില്ലെന്നും എല്ലാം നല്ല പോലെ നടക്കും എന്ന പ്രതീക്ഷയിലാണ് തങ്ങളെന്നും ചര്‍ച്ചയ്ക്ക് ശേഷം പുറത്ത് വന്നവര്‍ പറഞ്ഞു.

ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നതിനോട് തന്ത്രികുടുബത്തിനോ പന്തളെ രാജകുടുംബത്തിനോ യോജിപ്പില്ല. എന്നാല്‍ ഇക്കാര്യങ്ങള്‍ ഇനിയും ചര്‍ച്ച ചെയ്യേണ്ടതുണ്ട് എന്നാണ് അഭിപ്രായപ്പെട്ടത്. മറ്റുള്ളവരുമായി കൂടി ആലോചിച്ച ശേഷം മാത്രമെ അന്തിമ തീരുമാനം കൈക്കൊള്ളുവെന്നും അവര്‍ പ്രതികരിച്ചു. ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ നട അടയക്കുമൊ എന്ന ചോദ്യത്തിനോട് ചിരിയോടെയായിരുന്നു തന്ത്രി കണ്ഠരര് രാജീവര് പ്രതികരിച്ചത്. എല്ലാ നല്ലപോലെ വരും എന്നും ദയവ് ചെയ്ത് യുവതികള്‍ ശബരിമലയിലേക്ക് വരാന്‍ ശ്രമിക്കരുതെന്നും തന്ത്രി ആവശ്യപ്പെട്ടു.

Photo Courtesy : Google/ images are subject to copyright

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.