(no title)

(no title)

_O4A5446

ഏഷ്യയിലെയും യൂറേഷ്യയിലെയും സൗന്ദര്യവും  ആത്മവിശ്വാസവും ചിന്താശക്തിയും  കഴിവുമുള്ള യുവതികളെ കണ്ടെത്താനായി  നടത്തുന്ന അന്താരാഷ്ട്ര സൗന്ദര്യ മത്സരമായ മിസ് ഏഷ്യ 2018 നവംബർ 10 ന് നടക്കും .കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ വൈകുന്നേരം 6 ന് ആരംഭിക്കുന്ന മത്സരത്തിൽ ഏഷ്യയിലേയും യൂറേഷ്യയിലേയും വിവിധരാജ്യങ്ങളിൽ നിന്നായി 25 സുന്ദരിമാർപങ്കെടുക്കും. ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള വിജയിക്ക് മിസ് ഏഷ്യ പട്ടവും യൂറേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള വിജയിക്ക് മിസ് ഏഷ്യ ഗ്ലോബൽ പട്ടവും സമ്മാനിക്കും. കഴിഞ്ഞ 18 വർഷങ്ങളായി സൗന്ദര്യമത്സരരംഗത്തെ പ്രമുഖരായ പെഗാസസ് നടത്തുന്ന മിസ്ഏഷ്യ 2018-ൻറെ മുഖ്യപ്രായോജകർ മണപ്പുറം ഫിനാൻസും ഡി ക്യു വാച്ചസുമാണ്. ജോയ് ആലുക്കാസ് , മെഡിമിക്സ് , ടി ഷൈൻ എന്നിവരാണ് പവേർഡ് ബൈ പാർട്ണർസ്

മിസ്സ് ക്വീൻ ഓഫ് ഇന്ത്യ ജേതാവ് സിമ്രൻ മൽഹോത്രയാണ് മിസ്സ് ഏഷ്യ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് . ബഷ്കോർടോസ്ഥാൻ, ഭൂട്ടാൻ, ചൈന, ഇന്തോനേഷ്യ, ജപ്പാൻ, ഖസാക്കിസ്ഥാൻ, മംഗോളിയ, ഇറാൻ, മ്യാന്മർ,ഫിലിപ്പിൻസ്, റഷ്യ, സൗത്ത്കൊറിയ,  ശ്രീലങ്ക, നേപ്പാൾ , ചെക് റിപ്പബ്ലിക് , ചൈന , എസ്റ്റോണിയ , സ്ലോവാക്യ , ഹങ്കറി , നെതർലൻഡ്‌സ്‌ ,റൊമാനിയ ,വിയറ്റ്നാം, തായ്‌ലൻഡ് , റ്റാറ്റർസ്ഥാൻ , ടിബറ്റ് എന്നീ രാജ്യങ്ങളിൽ നിന്നുമുള്ള സുന്ദരിമാരും മിസ്സ് ഏഷ്യ മത്സരവേദിയിൽ മാറ്റുരയ്ക്കും ..

 

നാഷണൽകോസ്റ്റ്യൂം, ബ്ലാക്ക് തീം റൗണ്ട്, വൈറ്റ് ഗൗൺ എന്നിങ്ങനെ മൂന്ന് റൗണ്ടുകളുള്ള മത്സരത്തിന്റെ ഗ്രൂമിങ് സെഷൻ നവംബർ 3 ന്കൊച്ചിയിലെ ഹോട്ടൽ സാജ് എർത്ത് റിസോർട്ടിൽ ആരംഭിച്ചു ..എലീന കാതറിൻ അമോൺ (മിസ്സ് ഗ്ലാം വേൾഡ് റണ്ണർ അപ്പ്  ), സമീർഖാൻ ( ഫാഷൻകൊറിയോഗ്രാഫർ), റെജിഭാസ്കർ (ഫാഷൻഫോട്ടോ ഗ്രാഫർ), സുദക്ഷണതമ്പി (യോഗട്രെയിനർ), ഡോ.തോമസ് നെച്ചിപ്പാടം  (ദന്തിസ്റ്റ്), , വിപിൻസേവ്യർ (ഫിറ്റ്നസ്ട്രെയിനർ) എന്നിവരാണ് ഗ്രൂമിങ് സെഷന് നേതൃത്വം നൽകുന്നത്.ഫാഷൻ, സിനിമ, മീഡിയ, മോഡലിംഗ് രംഗത്ത് ദേശീയ അന്തർദേശീയ തലത്തിൽ കഴിവ് തെളിയിച്ച പ്രമുഖവ്യക്തികളാണ് ജഡ്ജിങ് പാനലിൽ അണിനിരക്കുന്നത് .

മിസ്ഏഷ്യ, മിസ് ഏഷ്യ ഗ്ലോബൽ വിജയികൾക്കുള്ള സമ്മാനത്തുകൾ നൽകുന്നത് ഡോ . എലിസബത്ത് ചാക്കോയാണ് (കൽപ്പന ഇന്റർനാഷണൽ ) പറക്കാട് ജൂവല്ലേഴ്‌സ് രൂപകൽപ്പന ചെയ്ത സുവർണ്ണകിരീടമാണ് വിജയികളെ അണിയിക്കുന്നത്.

 

വിജയികൾക്ക്പുറമെ മിസ്ബ്യൂട്ടിഫുൾ സ്മൈൽ, മിസ്ബ്യൂട്ടിഫുൾ ഹെയർ, മിസ്ബ്യൂട്ടിഫുൾ  സ്കിൻ, മിസ്ബ്യൂട്ടിഫുൾ ഫേസ്, മിസ്ബ്യൂട്ടിഫുൾ ഐസ്,മിസ് ടാലെന്റ്റ് , മിസ് പേഴ്സണാലിറ്റി , മിസ് ക്യാറ്റ്‌ വാക് , മിസ് ഫോട്ടോജെനിക് , മിസ് വ്യൂവെർസ് ചോയ്സ്  ,  മിസ് പെർഫെക്റ്റ് ടെൻ , മിസ് കൺജീനിയാലിറ്റി , ബെസ്ററ് നാഷണൽ കോസ്റ്റ്യൂം, മിസ് സോഷ്യൽ മീഡിയ , മിസ് ഹുമൈൻനസ് , മിസ് ഗോർമറ്റ് ക്വീൻ മിസ് ഫിറ്റ്നസ് ഏഷ്യ എന്നീ വിഭാഗങ്ങളിലും പുരസ്കാരങ്ങൾ നൽകും.

അമിത ശരീരപ്രദർശനത്തിന് പ്രാധാന്യം നൽകുന്ന ബിക്കിനി റൗണ്ട് പൂർണ്ണമായും ഒഴിവാക്കിക്കൊണ്ടാണ് പെഗാസസ് സൗന്ദര്യമത്സരങ്ങൾ സംഘടിപ്പിക്കുന്നത് . ഇൻഡ്യയുടെ വൈവിധ്യമാർന്ന സംസ്കാരം ലോകരാഷ്ട്രങ്ങൾക്ക് പരിചയപ്പെടുത്തുന്നതിനോടൊപ്പം ടുറിസം വികസനവും  പ്രൊമോഷനും ലക്ഷ്യമാക്കിയാണ് മിസ് ഏഷ്യ കേരളത്തിൽ നടത്തുന്നതെന്ന്   ചെയർമാൻ ഡോ .അജിത് രവി വ്യക്തമാക്കി;

യൂടി  ടി വി , കൽപന ഇന്റർനാഷണൽ, യൂടി വേൾഡ് , യൂണിക്‌ ടൈംസ് , കന്യക ,സഞ്ജീവനം, പറക്കാട്ട്  റിസോർട്സ് , ഗോകുലം പാർക്ക് , സാജ് എർത് റിസോർട്ട്  ഐശ്വര്യഅഡ്വർടൈസിംഗ്, വീ കെ വീ കാറ്റേറേഴ്‌സ്   എന്നിവരാണ് മിസ് ഏഷ്യ 2018 ഇവന്റ്പാർട്ണേഴ്സ്.

താഷി ചോദൻ  (ഭൂട്ടാൻ ), നാദോലിസിന  (ബഷ്കോർടോസ്ഥാൻ),ലൂസി രസകോവ (ചെക് റിപ്പബ്ലിക് ), കോസിയ  മാൻ ലി (ചൈന), ജനിക മൊസ്റ്റു (എസ്റ്റോണിയ ) രഹസ് ഹെൽഗ എസ്തേർ (ഹങ്കറി ) ,സിമ്രൻ മൽഹോത്ര  (ഇന്ത്യ), മാർഷ്യഗുസ്മാൻ  (ഇന്തോനേഷ്യ), മിന (ഇറാൻ ) യുറീന കിനോഷ്യത  (ജപ്പാൻ), അസം (ഖസാകിസ്ഥാൻ), അസായ  (മംഗോളിയ ),  സാറ ഫിഷ് (മ്യാന്മർ), കരീന .കെ .സി .(നേപ്പാൾ ) സിൻഡി റോക്മാൻ  (നെതർലാൻഡ്)  ,ജോയ് (ഫിലിപ്പിൻസ്), ബിലിടാരിയോ  ആൻഡ്രിയ ലാരിസ ( റൊമാനിയ ) സോഫിയ സംബാലോവ (റഷ്യ),  കാതറീന  തൻസികോവ (സ്ലോവാക്യ ), പാർക് സിരി  (സൗത്ത്കൊറിയ), ചലാനി രത്നാകര  (ശ്രീലങ്ക), ഐഗുൽ സരികൊവ  (ടാട്ടർസ്ഥാൻ ), ടീപാർ (തായ്‌ലാൻഡ് ), ടെൻസിങ് കോച്ചെ   (ടിബറ്റ്), ട്രാം തി കിം (വിയറ്റ്നാം) എന്നിവരാണ് മിസ് ഏഷ്യ 2018 ലെ മത്സാർത്ഥികൾ.

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.