ബന്ധു നിയമനം; കെ ടി ജലീല്‍ പുറത്തേയ്ക്ക് ?

ബന്ധു നിയമനം; കെ ടി ജലീല്‍ പുറത്തേയ്ക്ക് ?

ബന്ധു നിയമന വിവാദത്തില്‍ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും മന്ത്രിസഭയിലെ രണ്ടാമനുമായിരുന്ന ഇ.പി ജയരാജനെ കൈവിട്ട സി.പി.എം നേതൃത്വം, വിജിലന്‍സ് കേസ് വന്നാല്‍ കെ.ടി ജലീലിനെ മന്ത്രി സ്ഥാനത്തു നിന്നും നീക്കും. പിതൃസഹോദരീ പുത്രന് വഴിവിട്ട് നിയമനം നല്‍കിയെന്നാണ് ജലീലിനെതിരായ ആരോപണം.
ജലീലിന്റെ പിതൃ സഹോദര പുത്രന്‍ അദീബ് കെ.ടി കേരള സ്റ്റേറ്റ് മൈനോറിറ്റി ഡവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്റെ ജനറല്‍ മാനേജരായാണ് നിയമിക്കപ്പെട്ടിരിക്കുന്നത്.

സൗത്ത് ഇന്ത്യന്‍ ബാങ്കിലെ മാനേജരായ ബന്ധുവിനെ നിയമിക്കാന്‍ തസ്തികയിലേക്കുള്ള വിദ്യാഭ്യാസ യോഗ്യതയടക്കം സര്‍ക്കാര്‍ വിജ്ഞാപനത്തിലൂടെ മാറ്റം വരുത്തുകയായിരുന്നു. 2018 ഒക്ടോബര്‍ 8ന് ഇറങ്ങിയ പൊതുഭരണവകുപ്പിലെ ഉത്തരവിലാണ് മന്ത്രി ബന്ധുവിന് നേരിട്ട് നിയമനം നല്‍കിയിരിക്കുന്നത്.

ഭാര്യാ സഹോദരിയുടെ മകന്‍ സുധീര്‍ നമ്പ്യാരെ പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ ഡയറക്ടറായി നിയമിച്ചതാണ് ജയരാജന്റെ മന്ത്രി സ്ഥാനം തെറിപ്പിച്ചത്. വിവാദമായതോടെ ഉത്തരവ് പിന്‍വലിച്ചെങ്കിലും കേന്ദ്ര കമ്മിറ്റി അംഗമായ ജയരാജന്‍ ജാഗ്രതക്കുറവു കാട്ടിയെന്നു പറഞ്ഞാണ് സി.പി.എം നേതൃത്വം മന്ത്രി സ്ഥാനത്തുനിന്നും നീക്കിയത്. ജയരാജനെതിരെ തെളിവില്ലെന്നും കേസ് നിലനില്‍ക്കില്ലെന്നും വിജിലന്‍സ് കോടതിയില്‍ ക്ലീന്‍ ചിറ്റ് നല്‍കിയതോടെയാണ് മന്ത്രി സ്ഥാനത്ത് മടങ്ങിയെത്തിയത്. ഫോണ്‍ വിവാദത്തില്‍ എ.കെ ശശീന്ദ്രനെയും ഭൂമി വിവാദത്തില്‍ തോമസ് ചാണ്ടിയെയും കൈവിട്ട സി.പി.എമ്മിന് ജലീലിനെ മാത്രം സംരക്ഷിക്കാനാവില്ല. ഫോണ്‍ കെണി കേസ് ഒത്തുതീര്‍പ്പാക്കിയാണ് ശശീന്ദ്രന്‍ മന്ത്രിസഭയില്‍ മടങ്ങിയെത്തിയത്.

                                                                                                         

Photo Courtesy : Google/ images are subject to copyright

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.