കായംകുളം നഗരസഭാ കൗണ്‍സില്‍ യോഗത്തിലുണ്ടായസംഘര്‍ഷത്തിൽ പരിക്കേറ്റ കൗൺസിലർ മരിച്ചു .

കായംകുളം നഗരസഭാ കൗണ്‍സില്‍ യോഗത്തിലുണ്ടായസംഘര്‍ഷത്തിൽ പരിക്കേറ്റ കൗൺസിലർ മരിച്ചു .

സെന്‍ട്രല്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സ്ഥലം ഏറ്റെടുക്കുന്നതിനെ ചൊല്ലി കായംകുളം നഗരസഭാ കൗണ്‍സില്‍ യോഗത്തിലുണ്ടായ സംഘര്‍ഷത്തിനിടെ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഭരണപക്ഷ കൗണ്‍സിലറും സി.പി.എം 12ാം വാര്‍ഡംഗവുമായ എരുവ വല്ലാറ്റൂരില്‍ വി.എസ്.അജയന്‍ (52) മരിച്ചു. പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. ഇന്നലെ ഭരണ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ തമ്മിലുണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. എട്ട് കൗണ്‍സിലര്‍മാര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. സെന്‍ട്രല്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് എല്‍മെക്സ് വക മുഴുവന്‍ സ്ഥലവും ഏറ്റെടുക്കാത്തതില്‍ പ്രതിഷേധിച്ച്‌ കായംകുളം നഗരത്തില്‍ യു.ഡി.എഫ് നേതൃത്വത്തില്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്.

Photo Courtesy : Google/ images are subject to copyright   

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.