കീഴാറ്റൂരിർ നിന്നും ഒരു ജനകീയ താരോദയം

കീഴാറ്റൂരിർ നിന്നും ഒരു ജനകീയ താരോദയം

 

കണ്ണൂർജില്ലയിലെ കീഴാറ്റൂരില് 1976 ഫെബ്രുവരി 4ന്പി.ദാമോദരന്റെയും കെ.കാർത്യായനിയുടെയും മകനായി ജനനം .നാടകനടൻ ,സിനിമനടൻ , നാടകസംവിധായകൻ ,ലൈറ്റ്ഡിസൈനർ തുടങ്ങി ഒട്ടേറെമേഖലകളിൽ മികവ്തെളിയിച്ചിട്ടുള്ള വ്യക്തിത്വം . ശ്രീ .സന്തോഷ്കീഴാറ്റൂർ.16ാം വയസ്സില്കണ്ണൂർ സംഘചേതനയുടെനാടകത്തിൽഅഭിനയിച്ചു കൊണ്ട്പ്രൊഫഷണൽനാടകരംഗത്തേക്ക്പ്രവേശിച്ചു. കോഴിക്കോട്ചിരന്തന, തിരുവനന്തപുരം അക്ഷരകല, കെപിഎസി തുടങ്ങിയ നാടകസംഘങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട് . മല്ലികസാരാഭായിയുടെ ദർപ്പണപെർഫോർമിംഗ്അക്കാദമിയിൽ ലൈറ്റ്ഡിസൈനറായിപ്രവർത്തിച്ചിരുന്നു .  ഈ ബഹുമുഖപ്രതിഭയെ യൂണിക്‌  ടൈംസ് വായനക്കാർക്ക് പരിചയപ്പെടുത്തുന്നു .

 

Continue

<!—next page–>

1.അഭിനയത്തിലേക്ക് വരാനുണ്ടാനുണ്ടായസാഹചര്യം ?

ചെറുപ്പത്തിലേ അഭിനയത്തോട് ,പ്രത്യേകിച്ച്നാടകത്തോട്ഭയങ്കരഇഷ്ടമായിരുന്നു . തളിപ്പറമ്പിൽ തൃച്ചംബരംശ്രീകൃഷ്ണക്ഷേത്രത്തിൽ പതിനാല്ദിവസംനീണ്ടുനിൽക്കുന്നഉത്സവമാണ് .ഈപതിനാലുദിവസങ്ങളിലും നാടകമുണ്ടാകും .ഉത്സവങ്ങൾക്ക്നാടകം ബാലെ രീതിയിലാണ്അവതരിപ്പിച്ചിരുന്നത്.കണ്ണഞ്ചിപ്പിക്കുന്നവേഷവിധാനങ്ങളോടെ പുരാണകഥാപാത്രങ്ങൾ സ്റ്റേജിൽഉണ്ടാക്കുന്ന അത്ഭുതങ്ങൾ കണ്ട്ഞാൻ അതിൽവല്ലാതെആകൃഷ്ടനായിരുന്നു . പിന്നെ നാട്ടിൻപുറത്തെകലാസമിതികൾഅവരുടെവാർഷികത്തിന്സാമൂഹികനാടകങ്ങളാവുംഅവതരിപ്പിക്കുക . അതൊക്കെഎന്നിൽനാടകത്തോട്വലിയൊരുഅഭിനിവേശംഉണ്ടാക്കിയിരുന്നു . ഞാൻഅഞ്ചാംതരത്തിൽപഠിക്കുമ്പോൾതളിപ്പറമ്പ്പൂക്കോത്തുതെരിവിലെകൊട്ടാരംബ്രദേഴ്സ്എന്നസമിതിയുടെകുരുക്ഷേത്രഭൂമിയിൽഎന്നനാടകത്തിൽഅർജ്ജുനനായിവേഷമിട്ടു.പരേതനായകുഞ്ഞിമംഗലംരാഘവൻമാസ്റ്റർആയിരുന്നുഎന്റെആദ്യഗുരുനാഥൻ . അതിലുപരിചെറുപ്പംമുതൽതെയ്യംകണ്ടാണ്ഞങ്ങൾവളരുന്നത് .ഡിസംബർമാസംമുതൽഞങ്ങളുടെനാട്ടിൽകളിയാട്ടങ്ങൾനടക്കും .തെയ്യംഎന്നത്ഭക്തിഎന്നതിലപ്പുറംഒരുനാടൻകലാരൂപമാണ് .തെയ്യത്തോടുള്ളവല്ലാത്തൊരിഷ്ടംഎന്നെഅഭിനയരംഗത്തേക്കെത്തിക്കുന്നതിൽവലിയൊരളവ്പങ്കുവഹിച്ചിട്ടുണ്ട് .പിന്നെസ്‌കൂൾനാടകങ്ങളിൽഅഭിനയിച്ചുതുടങ്ങി .കണ്ണൂർസംഘചേതനനാടകസമിതിയുടെസഖാവ് ,പഴശ്ശിരാജഎന്നീനാടകങ്ങൾസംസ്ഥാനഅവാർഡ്നേടിപ്രശസ്തമായിക്കൊണ്ടിരിക്കുന്നകാലമായിരുന്നു . എൻറെവലിയമ്മയുടെമകൻപ്രദീപ്കുമാർഈനാടകങ്ങളിൽഅഭിനയിക്കുന്നുണ്ടായിരുന്നു .സംഘചേതനസമിതിയിൽകയറിക്കൂടുകഎന്നതായിരുന്നുഅന്നത്തെമോഹം .അങ്ങനെഎൻറെപതിനേഴാമത്തെവയസിൽസംഘചേതനയിൽചേരുകയുംസഖാവ് , പഴശ്ശിരാജ , സൂര്യപ്പെട്ട്തുടങ്ങിചെഗുവരേവരെയുള്ളനാടകങ്ങളിൽഅഭിനയിക്കുകയുംചെയ്തു .തുടർച്ചയായിആറ്വർഷംസംഘചേതനയിലെഅംഗമായിരുന്നു . ആസമയത്തുതന്നെധാരാളംഅമേച്വർ നാടകങ്ങളിൽ അഭിനയിച്ചു തുടങ്ങി .സംഘചേതനയിൽ പ്രവർത്തിച്ചതിലൂടെ നാടകത്തിൻറെ സാങ്കേതികവശങ്ങളെക്കുറിച്ചു പഠിക്കുവാൻ സാധിച്ചു .വേണുക്കുട്ടൻനായർ ,ഗോപിനാഥ്‌ കോഴിക്കോട് ,ഷുബൈസ്കൊട്ടാരം എന്നിങ്ങനെ വളരെ പ്രഗത്ഭരായ സംവിധായകരുടെ സംവിധാനത്തിലായിരുന്നു സംഘചേതനയുടെ നാടകങ്ങൾഅണിയിച്ചൊരുക്കിയിരുന്നത് . നാടകമാണെന്റെ പ്രവർത്തനമേഖല എന്ന്തിരിച്ചറിഞ്ഞു ഒരു യാത്രയായിരുന്നു .കുട്ടിക്കളുടെ നാടകങ്ങൾ എഴുത്തുകയും സംവിധാനം ചെയ്യുകയും യൂണിവേഴ്സിറ്റി തലങ്ങളിൽ മൽസരങ്ങളിൽ കുട്ടികളെ പഠിപ്പിച്ചു പങ്കെടുപ്പിക്കുകയും ചെയ്യുമായിരുന്നു .അതോടൊപ്പം തന്നെ അമേച്വർനാടകങ്ങളിൽ, സുവീരൻ മുതൽ നിരവധി പ്രശസ്തരായ സംവിധായകരുടെ നാടകങ്ങളിൽ ദീപാസംവിധാനംനടത്തുകയുംചെയ്തിട്ടുണ്ടായിരുന്നു. കെപിഎസി ,തിരുവനന്തപുരം അക്ഷരകല . കോഴിക്കോട്ചിരന്തന ,കൊല്ലം വിശ്വഭാവന അങ്ങനെ പ്രശസ്തമായ പ്രൊഫഷണൽ നാടകസമിതികളിൽ അഭിനയിക്കാൻ കഴിഞ്ഞു . അപ്പോഴേക്കും നാടകം എന്റെ തൊഴിലായി  (ഉപജീവനമാർഗ്ഗമായി  )മാറി . പിന്നെ നാടകത്തിനു വേണ്ടിയുള്ള ഒരു സമർപ്പണമായിരുന്നു .രാപകലില്ലാതെ യാത്രകൾ ചെയ്ത്നാടകം എൻറെ ജീവിതമാകുകയായിരുന്നു.

2.നാടകവും സിനിമയും വ്യത്യസ്തമായ അഭിനയരീതികളാണല്ലോ അവലംബിക്കുന്നത് ?  ഇതേക്കുറിച്ച്താങ്കളുടെഅഭിപ്രായംഎന്താണ് ?

വളരെ കൃത്യമായ ചോദ്യമാണിത് .നാടകവും സിനിമയും വ്യത്യസ്തമാണ് .നാടകത്തിൽ നടൻ വേദിയിൽ നിന്ന്കാണികളോട്സം വദിക്കുകയാണ് . ഏറ്റവും അവസാനമിരിക്കുന്ന കാണികൾക്കുപോലും മനസിലാകുന്ന അഭിനയം കാഴ്ചവയ്ക്കേണ്ടി വരും .ആംഗീകം, വാചികം ,സ്വാത്തീകം എന്നിവയിലൂടെ കഥ ഏറ്റവും പിന്നിലിരിക്കുന്ന അനുവാചകന് ലഭ്യമാക്കണം . നാടകം യഥാതദമല്ല, തോന്നിപ്പിക്കലാണ് .നാടകത്തിൻറെ പരിമിതികൾപോലും ചിലപ്പോൾ അഭിനേതാവിന് മറികടക്കേണ്ടതായി വരും . ഇരുപതടി വേദിയിൽ ഒരു പ്രോപ്പർട്ടിയുടെയും സഹായമില്ലാതെ ഹനുമാൻ മല ചുമന്ന്പോകുന്ന ഭാഗം അഭിനയിച്ച്ഫലിപ്പിക്കാൻ സാധിക്കും , കൈലാസമോ ,സ്വർഗ്ഗമോ , നരകമോ എന്തുവേണമെങ്കിലും അഭിനയിച്ചു കാണിക്കാൻ കഴിയും .നാടകം നാട്യധർമ്മിൽ അധിഷ്ഠിതമാണ് .സിനിമയിൽ നമ്മൾ ഒരു ക്യാമറയ്ക്ക്മുന്നിലാണ്അഭിനയിക്കേണ്ടത് .അവിടെ നമ്മൾ പെരുമാറണം . നമുക്ക്ചുറ്റും കാണുന്ന കഥാപാത്രങ്ങളാണ്സിനിമയിലുള്ളത് .പെരുമാറ്റരൂപത്തിലുള്ള അഭിനയമാണ്സിനിമയിൽ വേണ്ടത് .നാടകത്തിൽ നൈരന്തര്യമാണ്, ഒരു കഥാപാത്രമാകാൻ ക്ഷമയോടെ റിഹേഴ്‌സൽ ചെയ്തുചെയ്ത്പഠിച്ച്കഥാപാത്രത്തിന്റെ പൂർണ്ണരൂപത്തിൽ എത്തിച്ചേരും . സിനിമയിൽ ആക്ഷനും കട്ടും പറയുന്നതിന്ഇടയ്ക്കുള്ള അഭിനയമാണുള്ളത് .അതിഅതിന് മിനിറ്റുകൾ മാത്രം മതിയാകും . രണ്ടിലും നിരീക്ഷണം അത്യാവശ്യമാണ് .രണ്ടും വ്യത്യസ്തമാണെങ്കിലും രണ്ടിൻറെയും രീതികൾ മനസിലാക്കികഴിഞ്ഞാൽ ,നാടകത്തിലായാലും സിനിമയിലായാലും അഭിനയിക്കാൻ എളുപ്പവുമാണ് .

Continue

<!—next page–>

3.സന്തോഷ്കീഴാറ്റൂരിന്റെ സാമൂഹികഇടപെടലുകളിൽ വയൽക്കിളിസമരത്തിൽ നടത്തിയ പ്രസ്താവന പൊതുജനസമൂഹത്തിൻറെ അഭിപ്രായത്തിൽ നിന്നും  വിഭിന്നമായിരുന്നു .അത്തരമൊരു നിലപാടെടുക്കാനുള്ള കാരണമെന്തായിരുന്നു ?

 

കീഴാറ്റൂരിൻറെ ഭൂമിശാസ്ത്രം പോലും അറിയാതെയാണ്പൊതുജനം “വയൽകിളി”സമരവുമായിമുന്നിട്ടിറങ്ങിയത് . കീഴാറ്റൂർസമരംതുടങ്ങുന്നതിന്മുൻപ്കീഴാറ്റൂരിൽഇങ്ങനെയൊരുബൈപാസ്വരുന്നുവെന്ന്അറിഞ്ഞപ്പോൾഏറ്റവുമാദ്യംഫേസ്ബുക്കിൽപോസ്റ്റ്വന്നത്എന്റേതായിരുന്നു . “കീഴാറ്റൂരിന്ചരമഗീതം” എന്നപോസ്റ്റ്.സോഷ്യൽമീഡിയയിൽആദ്യംവന്നൊരുപോസ്റ്റ്അതായിരുന്നു .അതിടാൻകാരണംകീഴാറ്റൂരിലൂടെഹൈവെനിശ്ചിതമീറ്റർനീളത്തിലുംപൊക്കത്തിലുംമണ്ണിട്ട്നികത്തുമ്പോൾനിലവിലുള്ളവയൽമുഴുവൻമണ്ണിനടിയിലായിനികന്നുപോകും  . തളിപ്പറമ്പ്ടൗണിൽനിന്നുംഏറ്റവുംതാഴ്ന്നപ്രദേശമാണ്കീഴാറ്റൂർ . തളിപ്പറമ്പിലൂടെഈസമാന്തരപാതവരുമ്പോൾവെള്ളക്കെട്ടുണ്ടാകുമെന്നുംഒരുമതിൽക്കെട്ടിനുള്ളിൽകുടുങ്ങുന്നതുപോലെകീഴാറ്റൂർകുടുങ്ങിപ്പോകുമെന്നുംവലിയൊരുപരിഭ്രാന്തിസൃഷ്ടിച്ചിരുന്നു .അന്ന്ഞങ്ങളുടെസംശയങ്ങൾക്ക്ഉത്തരംതരാൻഎംഎൽഎയ്‌ക്കോ ,കളക്ടർക്കോ , ഇതുമായിബന്ധപ്പെട്ടഉദ്യോഗസ്ഥർക്കോസാധിച്ചിരുന്നില്ല .അങ്ങനെയാണ്സമരപരിപാടിയിലേക്ക്കീഴാറ്റൂരിലെജനങ്ങൾഒന്നടങ്കംനീങ്ങുന്നത് . ഞാനുംഅതിൽപങ്കാളിയായിരുന്നു .സമരപരിപാടികൾവളരെനല്ലരീതിയിൽമുന്നോട്ടുപൊയ്ക്കൊണ്ടിരുന്നപ്പോൾപുറത്തുനിന്നുള്ളചിലർസമരത്തിലേക്ക്കടന്നുവരികയുംഇവരുടെഇടപെടലുകൾതീരെനല്ലതല്ലായെന്നെനിക്ക്തോന്നിയപ്പോഴാണ്സമരത്തിന്റെമുൻനിരയിൽനിൽക്കുന്നവരുമായിചിലആശയക്കുഴപ്പങ്ങൾഉണ്ടായതും . ഞങ്ങൾഉന്നയിച്ചചിലകാര്യങ്ങൾഗവൺമെന്റിന്റെശ്രദ്ധയിൽകൊണ്ടുവരാനുള്ളശ്രമങ്ങൾനടത്തിക്കൊണ്ടിരിക്കുമ്പോഴാണ്പുറമേനിന്നുള്ളരാഷ്ട്രീയപാർട്ടികളുംകപടപരിസ്ഥിതിവാദികളുമൊക്കെഈസമരപന്തലിൽഎത്തുന്നത് .അന്ന്ഞങ്ങൾപറഞ്ഞത്ഇപ്പോൾഞങ്ങൾക്ക്പുറമെനിന്നുള്ളഇടപെടലുകൾസമരത്തിനാവശ്യമില്ലഎന്നാണ് .ഇന്ന്സമരനേതാവായസുരേഷ്കീഴാറ്റൂർവേറൊരുരീതിയിലേക്ക്സമരത്തെകൊണ്ടുപോകുന്നുവെന്ന്മനസിലാക്കിയപ്പോൾഞാൻസമരത്തിൽനിന്നുംപിൻവാങ്ങുകയായിരുന്നു .പിന്നീട്ഹൈവേയുടെസർവ്വേപൂർത്തിയായപ്പോഴാണ്,മൊത്തത്തിൽപന്ത്രണ്ടരഏക്കർസ്ഥലമാണ്ഹൈവേയ്ക്കായിഎടുത്തിരുന്നത് .അതിൽകീഴാറ്റൂർഉൾപ്പെടുന്നഭൂമിയുടെഅളവ്അഞ്ചരഏക്കർആണെന്ന്മനസിലായത് . ഇപ്പൊൾസർവ്വേചെയ്തിരിക്കുന്നസ്ഥലത്തിൽനിന്നുംമാറിസ്ഥലമെടുക്കുകയാണെങ്കിൽകൂടുതൽനാശനഷ്ടങ്ങൾഉണ്ടാകുമെന്നുംഉദ്യോഗസ്ഥർഅറിയിച്ചു .വളരെസത്യമായൊരുകാര്യമാണത് .ജൈവകലവറയുള്ളഒരുസ്ഥലത്തുനാശനഷ്ടംകുറഞ്ഞിരിക്കുന്നത്അത്യാവശ്യകാര്യമാണെന്നുംമനസ്സിലാക്കാവുന്നതേയുള്ളൂ .പിന്നെയാത്രസമയംകുറയ്ക്കാൻഈഹൈവേആവശ്യവുമാണ് .ഒരുപ്രൊഫഷണൽനാടകനടൻഎന്നുള്ളനിലയ്ക്ക്ധാരാളംയാത്രകൾചെയ്യുന്നഒരാളാണ്ഞാൻ .നമുക്ക്വികസനംആവശ്യമാണ്.പക്ഷെഇന്ത്യയുടെമറ്റ്സംസ്ഥാനങ്ങളെയപേക്ഷിച്ച്കേരളത്തിലെറോഡുകളുടെഅവസ്ഥപരിതാപകാരവുംതീരെവികസനംഇല്ലാത്തവയുമാണ്ഏറിയപങ്കും .ഇതിന്മുൻപേറോഡുവികസനംസംബന്ധിച്ചുനടന്നസമരങ്ങൾതന്നെയെടുത്തുനോക്കാം .റോഡുവന്ന്കഴിയുമ്പോൾസമരത്തിന്മുൻപന്തിയിൽഉണ്ടായിരുന്നവർതന്നെയായിരിക്കുംഅത്കൂടുതൽഉപയോഗിക്കുന്നത് . പക്ഷെപ്രകൃതിയെവലിയതോതിൽചൂഷണംചെയ്തുകൊണ്ടുള്ളപ്രവർത്തികൾഎതിർക്കപ്പെടേണ്ടത്തന്നെയാണ് . കീഴാറ്റൂരിന്ഹൈവെവരുന്നതുകൊണ്ട്ആകെഅഞ്ചരയേക്കർഭൂമിയെനഷ്ടമാകുന്നുള്ളുഎന്ന്മനസിലാക്കിയതിനുശേഷമാണ്എൻറെനയംമാറ്റിയത് . ഈസമരംഒരുനാടിനെനശിപ്പിക്കുന്നതരത്തിൽവർഗ്‌ഗീയകക്ഷികൾക്കടക്കംഅടിയറവുവയ്ക്കുന്നരീതിയിൽമാറ്റപ്പെട്ടപ്പോഴും ,ഈസമരത്തിന്റെമുൻപന്തിയിൽനിൽക്കുന്നപലരുംപരിസ്ഥിതിവാദികൾഅല്ലഎന്നുള്ളതുംചിലഗൂഢലക്ഷ്യങ്ങളുടെമുതലെടുപ്പ്നടത്തുകയാണെന്ന്ലക്ഷ്യമെന്നുംമനസിലാക്കിയപ്പോഴാണ്ഞാൻസമരത്തിനെതിരായത് . ഈമുതലെടുപ്പിന്ഭാഗമായിസമരപ്പന്തലിലേക്ക്വർഗ്ഗീയകക്ഷികളടക്കംകേരളംകീഴാറ്റൂരിലേക്ക്എന്നമുദ്രവാക്യംമുഴക്കിക്കൊണ്ട്മുഴുവൻആളുകളെയുംചേർത്ത്കീഴാറ്റൂരിനെനന്ദിഗ്രാമംആകുമെന്ന്പരസ്യപ്രസ്താവനനടത്തിവയൽക്കിളിനേതാക്കളായസുരേഷ്കീഴാറ്റൂരുംജാനകിയുംഅടക്കമുള്ളവർപ്രതിജ്ഞയെടുക്കുകയായിരുന്നു .യാഥാർഥ്യംമനസിലാക്കാതെസമരംരാഷ്ട്രീയവൽക്കരിക്കപ്പെട്ടതാണ്എൻറെഈനിലപാടിന്കാരണം

IMG-20170531-WA0080

 

4.പെൺനടൻഎന്നഏകപാത്രനാടകത്തിലെവേലുക്കുട്ടിയെന്നകഥാപാത്രത്തിൻറെകഥയുംതാങ്കളുടെ നിലവിലെ രാഷ്ട്രീയനിലപാടുംതമ്മിൽ എത്രത്തോളംതാരതമ്യംചെയ്യാൻ സാധിക്കും ?

 

വേലുക്കുട്ടിയുടെകഥഞാൻതിരഞ്ഞെടുക്കാൻകാരണങ്ങളിലൊന്ന്സാംസ്കാരികകേരളംമറന്നുപോയഒരുവലിയകലാകാരനോടുള്ളആദരവായിരുന്നു  . അദ്ദേഹംഒരുരാഷ്രീയപാർട്ടിയിലുംഅംഗമായിരുന്നില്ല .അതുകൊണ്ടുതന്നെആനാട്ടിൽഅദ്ദേഹത്തിനെവേണ്ടത്രആദരിച്ചിരുന്നില്ല . കേരളസംഗീതനാടകഅക്കാദമിപോലുംഅതിൽനിന്നുംവിഭിന്നമായിരുന്നില്ല .പിന്നെമറ്റുള്ളനാടകനടന്മാരിൽനിന്നുംഅദ്ദേഹത്തെവ്യത്യസ്തനാക്കുന്നത്എന്തെന്നാൽസ്ത്രീകളാരുംഅഭിനയരംഗത്തേക്ക്കടന്നുവരാതിരുന്നകാലഘട്ടത്തിൽ,  അതായത്നാടകത്തിൽസ്ത്രീകൾഅഭിനയിക്കുന്നത്വേശ്യാവൃത്തിക്ക്തുല്യമാണെന്ന്കരുതിയിരുന്നനീചമായസാമൂഹികവ്യവസ്ഥിതിനിലനിന്നിരുന്നകാലഘട്ടത്തിൽസ്ത്രീവേഷംകെട്ടിപെട്രോമാക്സ്വിളക്കിന്റെവെളിച്ചത്തിൽഅരങ്ങിൽനടനമാടിയിരുന്നത് .അദ്ദേഹത്തെക്കുറിച്ച്വായിച്ചപ്പോഴുംകൂടുതൽഅറിഞ്ഞപ്പോഴുമൊക്കെഅതെന്നെവല്ലാതെസ്വാധിനിക്കുകയായിരുന്നു. വേലുക്കുട്ടിയാശാന്റെജീവിതകഥകൾകുറച്ചുമാത്രമേഎനിക്ക്മനസിലാക്കാൻകഴിഞ്ഞിട്ടുള്ളൂ .അതിൽനിന്നുംഅഭിനയത്തിനുവേണ്ടിഒത്തിരിത്യാഗങ്ങൾസഹിച്ചിരുന്നഒരുഅതുല്യകലാകാരനാണ്അദ്ദേഹംഎന്നതുംഈകഥതിരഞ്ഞെടുക്കാനുള്ളമറ്റൊരുകാരണമാണ് .വേലുക്കുട്ടിയാശാന്റെഅവസാനകാലഘട്ടംദുരിതപൂർണ്ണമായിരുന്നു .വളരെദാരിദ്ര്യത്തിൽനിന്നുംനാടകത്തിലേക്ക്വരികയുംഉയർച്ചയിൽഎത്തുകയുംഎല്ലാവിധദുശീലത്തിനടിമയായിസ്വയംഅധഃപതിക്കുകയുംചെയ്തഒരുകലാകാരനായിരുന്നുഅദ്ദേഹം .ഇനിഒരുകലാകാരനുംഇത്തരംഅവസ്ഥയുണ്ടാകാതിരിക്കാൻവേലുക്കുട്ടിയാശാന്റെകഥപൊതുജനസമക്ഷംകൊണ്ടുവരണമെന്നത്ഒരുകലാകാരൻഎന്നുള്ളനിലയ്ക്ക്എന്റെകടമയാണെന്ന്ഞാൻവിശ്വസിക്കുന്നു . അതിലുപരിസ്ത്രീവേഷംചെയ്യുകഎന്നതൊരുവെല്ലുവിളിയാണ് .വാസവദത്തയെയാണ്ഈനാടകത്തിൽഞാൻകൂടുതൽഉൾപ്പെടുത്തിയിരിക്കുന്നത്അതിന്കാരണംഇന്ന്സമൂഹത്തിൽസ്ത്രീകൾക്ക്നേരെയുള്ളഅതിക്രമങ്ങളുംപീഢനങ്ങളുംഏറിയിരിക്കുന്നകാലഘട്ടമാണ് .വാസവദത്തയുംപീഢനത്തിനിരയായിതന്റെകരചരണങ്ങൾഛേദിക്കപ്പെട്ട്ചുടുകാട്ടിൽവലിച്ചെറിയപ്പെട്ടതാണ് .സ്ത്രീകൾക്ക്നേരെയുള്ളആക്രമണങ്ങൾകാലാകാലങ്ങളായിതുടങ്ങിയതാണ് .അതിന്നുംതുടർന്നുകൊണ്ടേയിരിക്കുന്നു .ആരുംഅതിനെതിരെവേണ്ടത്രശബ്ദമുയർത്തുന്നില്ലയെന്നുള്ളത്എന്നെവ്യാകുലപ്പെടുത്തിയിരുന്നു .അതുംഈനാടകത്തിലൂടെഞാൻതുറന്നുപറയുകയാണ് .എന്റെരാഷ്ട്രീയംഎന്താണെന്ന്ചോദിച്ചാൽസാംസ്കാരികകേരളംമറന്നുപോയമണ്മറഞ്ഞപ്രതിഭയെകുറച്ചുവേദികളിലെങ്കിലുംപരിചയപ്പെടുത്തുകയെന്നതാണ് .നാടകംഎൻറെരാഷ്ട്രീയപ്രവർത്തനത്തിന്റെഭാഗംതന്നെയാണ്.

Continue

<!—next page–>

5.സാമൂഹികവിഷയങ്ങളിൽതാങ്കളുടെഇടപെടലുകൾഒരുനടനെന്നനിലയ്ക്ക്താങ്കൾക്ക്നൽകിയിട്ടുള്ളഗുണാനുഭവങ്ങളുംദോഷാനുഭവങ്ങളുംഎന്തൊക്കെയാണ് ?

ഞാൻഒരുഇടതുപക്ഷസഹയാത്രികനാണ്ബാലസംഘത്തിന്റെപ്രവർത്തനങ്ങളിലൂടെയാണ്ഞാൻസാമൂഹികരംഗത്തേക്ക്കടന്നുവരുന്നത്.അന്ന്മുതൽതെരുവ്നാടകംഎന്നമാധ്യമത്തിലൂടെയാണ്സാമൂഹികവിഷയങ്ങളിൽഇടപെട്ടിരുന്നത് .സമൂഹത്തിൽനടക്കുന്നഅഴിമതികൾക്ക് ,തിന്മകൾക്ക് , അനാശാസ്യത്തിന്എന്നിവയ്ക്ക്എതിരെഞങ്ങൾതെരുവ്നാടകങ്ങളിലൂടെപ്രതികരിച്ചിരുന്നു .കണ്ണൂർജില്ലയുടെപലഭാഗങ്ങളിലുംഞങ്ങൾതെരുവ്നാടകങ്ങൾഅവതരിപ്പിച്ചിരുന്നു . അന്നൊക്കെഅതിന്റെഗുണദോഷങ്ങൾശ്രദ്ധിച്ചിരുന്നില്ലഎന്നതാണ്സത്യം .എന്നാൽഅതൊക്കെശക്തമായഇടപെടലുകളായിരുന്നു .സർക്കാരിൻറെജനദ്രോഹനടപടികളിൽപ്രതിഷേധിക്കുകഎന്നുള്ളതൊക്കെചെറുപ്പംമുതലേതുടങ്ങിയിട്ടുള്ളതാണ് .മുഴുവൻസമയനാടക,സിനിമാപ്രവർത്തകനായപ്പോൾഎനിക്ക്പൊതുപ്രക്ഷോഭപരിപാടികളിൽപങ്കെടുക്കാൻകഴിയുമായിരുന്നില്ല . എങ്കിലുംഞാൻസോഷ്യൽമീഡിയകളിലൂടെഎന്റെഅഭിപ്രായങ്ങൾപച്ചയായിതുറന്നെഴുതി .എടുത്തുപറയേണ്ടഇടപെടലുകളിലൊന്നാണ്ആദിവാസിയുവാവ്മധുകൊല്ലപ്പെട്ടതുമായിബദ്ധപ്പെട്ടത് .ആസംഭവംഎന്നെവല്ലാതെദുഃഖത്തിലാഴ്ത്തി .അന്ന്ഞാൻകോഴിക്കോട്തെരുവിൽഒരുമണിക്കൂറോളംഒറ്റയ്ക്ക്തെരുവ്നാടകംഅവതരിപ്പിച്ചു. സിനിമയുടെസെറ്റിൽനിന്നുംഇതിനായിവന്നിട്ടായിരുന്നുഞാൻഅതവതരിപ്പിച്ചത് .കീഴാറ്റൂർസമരം ,പിന്നെഈഅടുത്തകാലത്ത്നടന്നകന്യാസ്ത്രീസമരത്തിൽവ്യക്തമായനിലപാടെടുക്കുകയുംആസമരത്തിൽപങ്കാളിയാവുകയുംചെയ്തിട്ടുണ്ട് . ഇതിലൊക്കെയുള്ളഗുണവുംദോഷവുംതിരിച്ചറിഞ്ഞിട്ടില്ല .ഇങ്ങനുള്ളഇടപെടലുകൾകാരണംഎനിക്കവസരങ്ങൾനഷ്ടമാകുന്നുണ്ടോഎന്നുംഞാൻഇതുവരെഅന്വേഷിച്ചിട്ടില്ല .എനിക്ക്ശരിയാണെന്ന്തോന്നുന്നകാര്യങ്ങൾഞാൻചെയ്യുന്നു . ഇപ്പോൾതോമസ്ജോസഫ്എന്നകലാകാരന്റെചികിത്സാസഹായത്തിനുവേണ്ടിനാടകംകളിക്കുന്നുണ്ട്.സാമ്പത്തികലാഭംലക്ഷ്യമിട്ടല്ലഇതൊന്നുംചെയ്യുന്നത് .സഹജീവികളുടെദുരിതസമയത്ത്അവർക്കൊപ്പംനിൽക്കുക .പ്രളയകാലത്ത്എന്നാൽകഴിയുന്നവിധത്തിൽഞാൻസഹായങ്ങൾചെയ്തിട്ടുണ്ട് .ഒരുചെറിയടീംഉണ്ടാക്കിദുരിതാശ്വാസക്യാമ്പുകളിൽസഹായങ്ങൾഎത്തിച്ചുകൊടുക്കാൻകഴിഞ്ഞിട്ടുണ്ട് .എന്റെപ്രവർത്തികളുടെഗുണവുംദോഷവുംഇതുവരെഞാൻഅന്വേഷിച്ചിട്ടില്ല .ഭീഷണികളോമറ്റുള്ളതൊന്നുമോഇതുവരെനേരിട്ടിട്ടില്ല . പിന്നെചിലരാഷ്ട്രീയഇടപെടലുകൾഉണ്ടായിട്ടുണ്ട് .പലചടങ്ങുകളിലുംവിളിക്കുമ്പോൾരാഷ്ട്രീയകാരനാണ്എന്ന്പറഞ്ഞ്എന്നെമാറ്റിനിർത്തിയിട്ടുണ്ട് .ചിലസിനിമകളിലുംഇങ്ങനെപറഞ്ഞുകേട്ടിട്ടുള്ളതായികേൾക്കുന്നുണ്ട് .പക്ഷെഅതൊന്നുംഞാൻശ്രദ്ധിക്കാറില്ല .

IMG-20171019-WA0043

6.സാമൂഹികപ്രതിബദ്ധതയുള്ളഒരുകലാകാരൻഎന്നുള്ളനിലയ്ക്ക്ഈസമൂഹത്തിന്എന്ത്മാറ്റംവരണമെന്നാണ്താങ്കൾആഗ്രഹിക്കുന്നത് ?അത്നടപ്പിലാക്കാനായിതാങ്കൾക്ക്എന്ത്നിലപാടാണ്സ്വീകരിക്കാൻകഴിയുക ?

കലഎന്നത്  2006കാലഘട്ടംവരെജനങ്ങൾക്ക്ഒഴിച്ചുകൂടാൻവയ്യാത്തഒന്നായിരുന്നു . ഒരുറേഡിയോയ്ക്ക്ചുറ്റിലുംഒത്തിരിആളുകൾഇരുന്ന്റേഡിയോനാടകങ്ങൾകേൾക്കുകപതിവായിരുന്നു .നാടകങ്ങൾആസ്വദിക്കുകയുംപിന്നീട്അതിനെക്കുറിച്ച്ചർച്ചചെയ്യുന്നതുംപതിവായിരുന്നു .വൈകുന്നേരങ്ങളിൽറേഡിയോപാർക്ക്പോലുള്ളിടങ്ങളിൽഈകാഴ്ചസുലഭമായിരുന്നു .ആകാശവാണിദേശീയനാടകോത്സവത്തിനായിജനങ്ങൾകാത്തിരിക്കുന്നഒരുകാലഘട്ടമായിരുന്നുഅത് .ഉത്സവത്തിന്നാടകവുംഗാനമേളകളുംപ്രധാനപ്പെട്ടപരിപാടികളായിരുന്നു .ഇതിനൊക്കെയായിഒരുകാത്തിരിപ്പുണ്ടായിരുന്നു .ഫൈൻആർട്സ്ക്ലബ്ബുകൾപ്രതിവാരനാടകപ്രദർശനങ്ങൾഉണ്ടായിരുന്നു . കലഎന്നത്ജനങ്ങളുടെഏറ്റവുംഅടിത്തട്ടിലേക്ക്ആഴ്ന്നിറങ്ങിയിരുന്നആകാലഘട്ടത്തിന്റെഅവസാനഘട്ടത്തിലാണ്ഞാൻഈരംഗത്തേക്ക്കടന്നുവരുന്നത് .പിന്നീട്ടെലിവിഷൻനമ്മുടെസ്വീകരണമുറികളിൽപരമ്പരകൾഎത്തിച്ചപ്പോൾനമ്മൾവീടുകളിലൊതുങ്ങുകയുംപൊതുയിടങ്ങളിലെആൾക്കൂട്ടങ്ങൾകുറയുകയുംചെയ്തു .അവിടെനമ്മുടെസാംസ്‌കാരികഅധഃപതനംആരംഭിക്കുകയായിരുന്നു .ഇതൊന്നുംവേണ്ടഎന്നല്ലഞാൻപറയുന്നത് .ആഗോളവൽക്കരണത്തെക്കുറിച്ച്നമ്മൾഒത്തിരികേട്ടിട്ടുണ്ട് .അതിന്റെപരിണിതഫലംഇപ്പോഴാണ്മനസിലാകുന്നത് .എല്ലാപേരുംഅവനവനിലേക്ക്മാത്രംഒതുങ്ങികൂടുന്നഅവസ്ഥയിലേക്ക്മാറി .ആരാധനങ്ങളിൽഉത്സവത്തിന്കലാപരിപാടികൾഇല്ലാതായിപകരംസമൂഹസദ്യകൂടി . ക്ഷേത്രങ്ങളുംകാവുകളുമാണ്ഏറ്റവുംകൂടുതൽകലയെപ്രോത്സാഹിപ്പിച്ചിരുന്നത് .എല്ലായിടത്തുംഭക്തികച്ചവടമായപ്പോൾകലപുറന്തള്ളപ്പെട്ടു .കമ്മ്യൂണിസ്റ്റ്പ്രസ്ഥാനങ്ങൾനവോഥാനകാലഘട്ടത്തിൽസാമൂഹികഅഴിമതിക്കെതിരെഏറ്റവുംകൂടുതൽഉപയോഗിച്ചിരുന്നപ്രചാരണായുധംനാടകമായിരുന്നു .നിങ്ങളെന്നെകമ്മ്യൂണിസ്റ്റാക്കി ,ഇത്ഭൂമിയാണ് , കൂട്ടുകൃഷി , നമ്മൊളൊന്ന് , പാട്ടബാക്കി ,അടുക്കളയിൽനിന്ന്അരങ്ങത്തേക്ക്തുടങ്ങിയനാടകങ്ങൾസമൂഹത്തിൽഒരുപാട്വിപ്ലവങ്ങൾസൃഷ്ടിച്ചവയാണ്ലോകത്തിൽഒരുകമ്യൂണിസ്റ്റ്മന്ത്രിസഭനിലവിൽവരാനുള്ളകാരണങ്ങളിൽഒന്ന്നാടകമായിരുന്നുഎന്നതാണ് .നാടകംഒരുജനതയുടെചിന്തകൾമാറ്റിമറിച്ചുഎന്ന്പറയാനാകുമെങ്കിൽഅത്കേരളത്തിൽമാത്രമാണ്.നിങ്ങളെന്നെകമ്മ്യൂണിസ്റ്റാക്കിപോലുള്ളനാടകങ്ങൾകൃത്യമായിസമൂഹത്തിനുഗുണംചെയ്യുന്നരീതിയിലുതായിരുന്നു .പിന്നീട്വന്നഗവണ്മെന്റുകൾഎല്ലാംതന്നെനാടകത്തിനെപൊതുയോഗങ്ങൾക്കൊടുവിൽപ്രദർശിപ്പിക്കുന്നവിനോദോപാധിയാക്കുകയായിരുന്നു . കേരളത്തിൽനാടകംകൊണ്ട്ജീവിക്കുകഎന്നത്വളരെകഷ്ടപ്പാടായിമാറുകയായിരുന്നു .പ്രൊഫഷണൽതിയേറ്ററുകൾഇല്ലാതായിമാറി .ഡിജിറ്റൽആയത്തോടുകൂടിസിനിമയിൽവലിയൊരുമാറ്റംഉണ്ടായി .നിരവധിപുതിയസംവിധായകർക്കും ,ടെക്നിഷ്യന്മാർക്കുംഅഭിനേതാക്കൾക്കുംകടന്നുവരാൻസാധിച്ചു . ന്യൂജെൻവിപ്ലവംഎന്നുതന്നെപറയാം .ഒരുനാടിൻറെവികസനംഎന്ന്പറയുന്നത്റോഡുകൾവികസിപ്പിക്കുകഎന്നത്മാത്രമല്ല .സാംസ്കാരികപരമായിഉന്നതിയിൽനിൽക്കുന്നഒരുജനതയുണ്ടെങ്കിൽമാത്രമേഒരുനാടിൻറെവികസനംപൂർണ്ണമാകുള്ളൂ .അങ്ങനെഒരുസാംസകാരികഉന്നതിയില്ലാത്തതുകൊണ്ട്തന്നെയാണ്നമ്മുടെഗ്രാമങ്ങളിൽ ,സ്‌കൂളുകളിൽചെറുപ്പക്കാർക്കിടയിൽലഹരിയുടെഉപയോഗംകൂടിവരുന്നതും , സ്ത്രീകൾക്ക്നേരെയുള്ളഅതിക്രമങ്ങൾഏറിവരുന്നതും . അതില്ലാതാക്കണമെങ്കിൽശക്തമായഅവബോധംജനങ്ങളിൽസൃഷ്ടിക്കണം .അതിനായികലാകാരൻമാർഒത്തൊരുമയോടെകൂട്ടായപ്രവർത്തനങ്ങൾവേണമെന്നതാണ്എന്റെഅഭിപ്രായം.

 

7.താങ്കളുടെമിക്കകഥാപത്രങ്ങളുടെസംഭാഷണത്തിലുംകണ്ണൂർഭാഷയുടെസ്വാധീനംകടന്നുവരുന്നുണ്ട് .ആപ്രവണതയ്ക്ക്മാറ്റംവരുത്തേണ്ടതില്ലേ ?

ഈവാദത്തോട്ഞാൻതീർത്തുംവിയോജിക്കുന്നു .കുതിരവട്ടംപപ്പുചേട്ടൻ , മാമ്മുക്കോയതുടങ്ങിയവർഅവർഅഭിനയിക്കുന്നസിനിമയിലൊക്കെകോഴിക്കോടൻഭാഷയല്ലേഉപയോഗിച്ചിരിക്കുന്നത് .സുരാജ്വെഞ്ഞാറമൂടിൻറെഏതൊരുകഥാപാത്രമെടുത്താലുംഅതിൽതിരുവനന്തപുരംഭാഷയുടെസ്വാധീനംകാണാം . അങ്ങനെനിരവധിഉദാഹരണങ്ങൾപറയാൻകഴിയും .ഇന്നസെന്റ്ചേട്ടനെപോലുള്ളസീനിയർനടൻഇരിഞ്ഞാലക്കുടഭാഷമാത്രമേഉപയോഗിച്ചിട്ടുള്ളു .പുതിയകാലത്തിലേക്ക്വരുകയാണെങ്കിൽചെമ്പൻവിനോദ്പക്കാഅങ്കമാലിഭാഷയാണ്ഉപയോഗിച്ചിരിക്കുന്നത് .അങ്ങനെനിരവധിഉദാഹരണങ്ങൾപറയാൻകഴിയും .സംവിധായകൻസത്യൻഅന്തിക്കാട്പറഞ്ഞൊരുകാര്യമുണ്ട് .നടൻമാർപ്രാദേശികമായഭാഷശൈലികൾഉപയോഗിക്കുന്നതുകൊണ്ട്പ്രശ്നങ്ങൾഒന്നുമില്ലന്നത് .ചിലഭാഷശൈലികൾപറഞ്ഞുപറഞ്ഞുവളരെയധികംപ്രചാരത്തിലാകും .കോഴിക്കോടൻഭാഷഅതിൽപ്പെടും.കണ്ണൂർശൈലിയെസംബന്ധിച്ചുപറഞ്ഞാൽരസകരമായതാളത്തിലുള്ളതല്ല .പിന്നെഎന്നെതേടിവന്നകഥാപാത്രങ്ങൾമിക്കതുംകണ്ണൂർഭാഷയിൽസംസാരിക്കുന്നതാണ് .ഞാൻകണ്ണൂർഭാഷഉപയോഗിക്കുന്നത്ഒരുകുറവായികാണുന്നില്ലമറിച്ച്അതിൽസന്തോഷവുമുണ്ട് .

 

8.താങ്കൾക്ക്  ലഭിച്ചിട്ടുള്ളപുരസ്‌കാരങ്ങൾഎന്തൊക്കെയാണ് ?പുതിയപ്രൊജെക്ടുകൾഏതൊക്കെയാണ് ?

2006 -ൽകേരളസർക്കാരിന്റെമികച്ചനാടകനടനുള്ളസംസ്ഥാനഅവാർഡ് ,2008 -ൽസി .എൻശ്രീകണ്ഠൻനായർബെസ്റ്റ്ആക്ടർഅവാർഡ് , ഒമാധവൻഫൗണ്ടേഷൻഅവാർഡ് , ദുബായിലുള്ളഇഫാദുബായ്എന്നസംഘടനയുടെബെസ്റ്റ്ന്യൂഫേസ്ആക്ടർ ( വിക്രമാദിത്യൻസിനിമ ) അവാർഡ്അശോകൻകതിരൂർഎന്നപ്രഗത്ഭനായനാടകസംവിധായകൻറെപേരിലുള്ളഅശോകൻകതിരൂർപുരസ്‌കാരം ( നാടകരംഗത്തെദീപവിതാനത്തിന് ),ഭരത്മുരളിയുവനാടകപ്രാതിഭാപുരസ്‌കാരം , മൊട്ടമ്മൽശ്രീദേവിപുരസ്‌കാരം . പുതിയപ്രൊജക്റ്റുകൾ ,ലാലേട്ടൻറെഒടിയൻപൂർത്തിയായി , മമ്മുട്ടിനായകനാകുന്നമധുരരാജ , ലാൽജോസിന്റെതട്ടിൻപുറത്ത്അച്യുതൻ , ഓടുന്നോൻഎന്നസിനിമയിൽനായകകഥാപാത്രമാണ്അവതരിപ്പിക്കുന്നത് . കൊച്ചിചന്ദ്രദാസൻമാഷിന്റെലോകധർമ്മിഎന്നട്രൂപ്പിൽശാകുന്തളംനാടകത്തിൽഅഭിനയിക്കുന്നു .തിരുവനന്തപുരംകളംനാടകവേദിയുടെഎം .ടി  ,വാസുദേവൻസാറിന്റെമഹാസാഗരംഎന്നനാടകത്തിൽഅഭിനയിക്കുന്നു . പെൺനടന്ശേഷംഎന്റെരണ്ട്സോളോപെർഫോമെൻസ്പണിപ്പുരയിലാണ് . ഒന്ന്സിനിമാക്കാരൻ ,രണ്ടാമത്തേത്കർണ്ണനെനായകകഥാപാത്രമാക്കിഒരുനാടകം , ഇത്രയൊക്കെയാണ്ഇപ്പോൾഉള്ളപ്രോജക്ടുകൾ .

9 .കുടുംബത്തെകുറിച്ച്പറയാമോ ?

അച്ഛൻപി .ദാമോദരൻ ,അമ്മകെ .കാർത്യായനിരണ്ടുപേരുംകർഷകരാണ് ,കുറച്ച്നെൽകൃഷി ,പശുവളർത്തലൊക്കെയാണ്ഭാര്യസിനിവീട്ടമ്മ , മകൻയദു , ആറാംക്‌ളാസിൽപഠിക്കുന്നു . ഒരുചേട്ടനുംഒരുഅനിയനുംരണ്ടുപേരുംവിവാഹിതരാണ്എല്ലാപേരുംതളിപ്പറമ്പിലാണ്താമസം .ഇതാണ്എന്റെകുടുംബം .

 

10 .ഈഅഭിനയജീവിതത്തിൽആരോടെങ്കിലുംകടപ്പാടുണ്ടോ ?

തീർച്ചയായും .എൻറെമാതാപിതാക്കളോട് ,ഗുരുനാഥൻമാരോട് , സഹപ്രവർത്തകരോട് , പ്രത്യേകിച്ച്സിനിമയോട് . സിനിമയിൽവന്നതിന്ശേഷമാണ്സന്തോഷ്കീഴാറ്റൂർഎന്നഎന്റെഎല്ലാപ്രവർത്തനങ്ങളുംലോകമറിയുന്നത് .

ഷീജ നായർ

 

 

 

 

 

 

 

 

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.