നാലാമത് മിസ്സ് ഏഷ്യ സൗന്ദര്യമത്സരം കേരളത്തിൽ

നാലാമത് മിസ്സ് ഏഷ്യ  സൗന്ദര്യമത്സരം കേരളത്തിൽ

_MG_5246

ഏഷ്യയിലെയും യൂറേഷ്യയിലെയും സൗന്ദര്യവും  ആത്മവിശ്വാസവും ചിന്താശക്തിയും  കഴിവുമുള്ള യുവതികളെ കണ്ടെത്താനായി  നടത്തുന്ന അന്താരാഷ്ട്ര സൗന്ദര്യ മത്സരമായ മിസ് ഏഷ്യയുമായി പെഗാസസ്സ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് .

കുറച്ച് മാസങ്ങൾക്ക് മുൻപ് കേരള ജനതയെ  ഒന്നാകെ ദുരിതത്തിലാഴ്ത്തിയ മഹാപ്രളയത്തിന് ശേഷം ആർജ്ജവമുള്ള ഒരു ജനതയുടെ ഉയർത്തെഴുന്നേൽപ്പിന്റെ  നേർചിത്രമാണ് നമ്മൾ കേരളത്തിൽ  കാണുന്നത് . കേരളത്തിനു മാത്രം അവകാശപ്പെടാവുന്ന തനതായ ഒരു പാരമ്പര്യമുണ്ട്. ആ പാരമ്പര്യം മതത്തിലോ രാഷ്ട്രീയത്തിലോ അധിഷിതമല്ലാതെ സ്വാതന്ത്രചിന്താഗതിക്കാരായ സാധാരണക്കാരിലൂടെ ഉരുത്തിരിഞ്ഞുണ്ടായാതാണ്  .

_MG_4584

കേരളത്തിന്റെ നവോഥാന മുന്നേറ്റങ്ങളുടെ നാൾവഴികൾ പരിശോധിച്ചാൽ ഇതര സംസ്ഥാനങ്ങളെയപേക്ഷിച്ച് വിദ്യാഭ്യാസം , ആരോഗ്യം ,കല, സാംസ്‌കാരികം എന്നീ രംഗങ്ങളിൽ നമ്മുടെ നാട് മുൻപന്തിയിലാണ് .പുരോഗമനപരമായ ഈ പരിവർത്തനത്തിനു കാരണം കേരള സമൂഹത്തിന്റെ ദൃഢമായ സാംസ്‌കാരിക ബോധമാണ് . , അന്താരാഷ്ട്ര സൗന്ദര്യമത്സരങ്ങൾ എന്നുള്ളത് കേരളത്തിന്  അന്യമായിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു നമുക്ക് . വ്യത്യസ്തമായ ഭാഷകളും ,ആചാരങ്ങളും ഉൾപ്പെട്ടതാണെകിലും വളരെ ശക്തമായ ഒരു സംസ്കാരം നമ്മുടെ ഭാരതത്തിനുണ്ട്.  എടുത്തുപറയേണ്ട കാര്യം  കഴിഞ്ഞ പതിനെട്ട് വർഷങ്ങളായി ശരീര പ്രദർശനത്തിന് അമിത പ്രാധാന്യം നൽകുന്ന ബിക്കിനി റൗണ്ട് പൂർണ്ണമായും ഒഴിവാക്കികൊണ്ടാണ് പെഗാസസ് സൗന്ദര്യമത്സരങ്ങൾ സംഘടിപ്പിച്ചിട്ടുള്ളത് . അന്താരാഷ്ട്രതലത്തിൽ ആദ്യമായി ബിക്കിനി റൗണ്ട് ഇല്ലാതെ മത്സരം നടത്തിയതും പെഗാസസ് ആണ് .

വമ്പൻ കമ്പനികൾ പരാജയപെട്ടിടത്തുനിന്നും തുടങ്ങി അന്താരാഷ്ട്ര സൗന്ദര്യ മത്സര രംഗത്ത് നമ്മുടെ കേരളത്തിന്റെ പേര് തങ്കലിപികളിൽ ആലേഖനം ചെയ്യാൻ പെഗാസസിന്റെ അമരക്കാരൻ ഡോ . അജിത് രവിക്ക് സാധിച്ചിട്ടുണ്ട് എന്നുള്ളത്  അഭിമാനർഹമായ കാര്യമാണ് . ഇന്ന് സൗന്ദര്യമത്സരങ്ങളുടെ പേരിൽ  കേരളം പ്രശസ്തമാകാൻ  കാരണം ഡോ . അജിത് രവി തന്നെയാണെന്നതിൽ സംശയമില്ല . ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൻറെ  ടൂറിസം വികസനം കൂടെ ലക്ഷ്യം വച്ചിട്ടാണ് ഇത്തരം മത്സരങ്ങൾ പെഗാസസ് സംഘടിപ്പിക്കുന്നത്.

_MG_4459_MG_4439_MG_4673

പ്രളയത്തെതുടർന്ന് തകർന്നടിഞ്ഞ ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കുക എന്നുള്ള ഉദ്ദേശത്തോടുകൂടി  ഏകദേശം മുപ്പതോളം രാജ്യങ്ങളിലെ മത്സരാർത്ഥികളെ ഉൾപ്പെടുത്തിക്കൊണ്ടാണ് ഇത്തവണ മിസ്സ് ഏഷ്യ മത്സരം സംഘടിപ്പിച്ചിരിക്കുന്നത് .  ഈ ദുരിതകാലഘട്ടത്തിൽ ആരും ചെയ്യാൻ ധൈര്യപ്പെടാത്ത മഹത്തായ ഈ  സംരംഭം കേരളത്തിലെത്തിക്കുന്നത് പ്രശംസനീയം  തന്നെയാണ്.

_MG_5225

നാഷണൽ കോസ്റ്റ്യൂം, ബ്ലാക്ക് തീം റൗണ്ട്, വൈറ്റ് ഗൗൺ മൂന്നു റൗണ്ടുകളാണ് മൽസരത്തിനുള്ളത് , മിസ് ഏഷ്യ 2018 , ഫസ്റ്റ് റണ്ണർ അപ് , സെക്കൻഡ് റണ്ണർ അപ്  എന്നിവയ്ക്ക് പുറമെ  മിസ്സ് ഏഷ്യ ഗ്ലോബൽ -നേയും ഈ മത്സരത്തിൽ തിരഞ്ഞെടുക്കുന്നു .  ഫാഷൻ, സിനിമ, മോഡലിംഗ് രംഗത്ത് ദേശീയ അന്തർദേശീയ തലത്തിൽ കഴിവ് തെളിയിച്ച  പ്രമുഖ വ്യക്തികളാണ് ജഡ്ജിംഗ് പാനലിൽ അണിനിരക്കുന്നത്. ഏഷ്യയിലെയും യൂറേഷ്യയിലെയും കലാസാംസ്കാരിക രംഗത്തെ  മികവ് തെളിയിക്കുന്ന മിസ്സ് ടാലെന്റ്റ് റൗണ്ട് , മാനവികതയുടെയും സഹജീവി സ്നേഹത്തിന്റെയും പ്രതീകമായി മിസ്സ് ഹുമൈൻനസ്  ,ബെസ്റ്റ് നാഷണൽ കോസ്റ്റ്യൂം, മിസ് ബ്യൂട്ടിഫുൾ ഹെയർ, മിസ് ബ്യൂട്ടിഫുൾ സ്‌മൈൽ, മിസ് ബ്യൂട്ടിഫുൾ സ്‌കിന്‍, മിസ് ബ്യൂട്ടിഫുൾ ഫേസ്, മിസ് ബ്യൂട്ടിഫുൾ ഐസ്, മിസ് കണ്‍ജീനിയാലിറ്റി, മിസ് പേഴ്‌സണാലിറ്റി, മിസ് കാറ്റ് വാക്ക്, മിസ് പെർഫക്ട് ടെൻ, മിസ് വ്യൂവേഴ്‌സ് ചോയിസ്, മിസ് ഫോട്ടോജനിക് എന്നീ വിഭാഗങ്ങളിലും മത്സരങ്ങൾ ഉണ്ടാകും . നവംബർ 10 ന് വൈകുന്നേരം കൊച്ചി കലൂർ ഗോകുലം പാർക്ക് ഹോട്ടലിലാണ് മിസ് ഏഷ്യ 2018 നടത്തപ്പെടുന്നത് . മണപ്പുറം ഫിനാൻസ് ലിമിറ്റഡും , D Q വാച്ചസുമാണ് മിസ് .ഏഷ്യയുടെ  ടൈറ്റിൽ പാർട്ണർമാർ.

 

 

 

.

 

 

 

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.