മതസ്പര്‍ദ്ധ വളര്‍ത്തി ശബരിമലയിൽ കലാപമുണ്ടാക്കാന്‍ ശ്രമിച്ച രഹ്നാ ഫാത്തിമയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പൊലീസില്‍ പരാതി നൽകി

മതസ്പര്‍ദ്ധ വളര്‍ത്തി ശബരിമലയിൽ  കലാപമുണ്ടാക്കാന്‍ ശ്രമിച്ച  രഹ്നാ ഫാത്തിമയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പൊലീസില്‍ പരാതി നൽകി

ശബരിമലയിൽ  കലാപമുണ്ടാക്കാന്‍ ദര്‍ശനത്തിനെത്തിയ രഹ്നാ ഫാത്തിമയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പൊലീസില്‍ പരാതി. ബിജെപി നേതാവ് ബി രാധാകൃഷ്ണ മേനോനാണ് രഹ്നാ ഫാത്തിമയ്‌ക്കെതിരെ പരാതി നൽകിയത് . രഹ്നാ ഫാത്തിമ മതസ്പര്‍ദ്ധ വളര്‍ത്തി വിശ്വാസികളെ പ്രകോപിപ്പിച്ച്‌ സംഘര്‍ഷവും കലാപവും സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന സാഹചര്യത്തില്‍ യുവതിയെ അറസ്റ്റ് ചെയ്യണമെന്നാണ് പരാതിയില്‍ പറയുന്നത്. ആചാരം ലംഘിക്കപ്പെട്ടാല്‍ നട അടച്ച്‌ താക്കോല്‍ ക്ഷേത്രം മാനേജരെ ഏല്‍പ്പിക്കുമെന്ന തന്ത്രിയുടെ പ്രസ്താവനയെത്തുടര്‍ന്ന്.ശബരിമലയിലെത്തിയ രഹ്ന സന്നിധാനത്ത് പ്രവേശിക്കാതെ നടപ്പന്തലില്‍ നിന്ന് തിരിച്ചു പോയിരുന്നു. യുവതികള്‍ക്കെതിരെ നടപ്പന്തലില്‍ ഭക്തരും പരികര്‍മികളും നാമജപയജ്‌ഞം  നടത്തുകയാണ് .സ്വദേശിനിയായ കവിത തിരിച്ചുപോകാമെന്ന നിലപാട് എടുത്തിരുന്നെങ്കിലും രഹന ഫാത്തിമ ദര്‍ശനം നടത്തണമെന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. എന്നാല്‍ പ്രതിഷേധം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ഇതു സാധിക്കില്ലെന്ന് ഐജി യുവതികളെ ബോധ്യപ്പെടുത്തുകയായിരുന്നു. യുവതികള്‍ തിരികെ പോകുന്ന സാഹചര്യത്തില്‍ പതിനെട്ടാം പടിക്കു താഴെ നടത്തിവന്ന പരികര്‍മികളുടെ പ്രതിഷേധം അവസാനിപ്പിച്ചിട്ടുണ്ട്. ശബരിമലയെ സംഘര്‍ഷഭൂമിയാക്കില്ലെന്നും ആക്ടിവിസ്റ്റുകള്‍ക്കല്ല, ഭക്തര്‍ക്കാണ് പൊലീസ് സുരക്ഷയൊരുക്കുകയെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിക്കുകയും ചെയ്തിരുന്നു.

Photo Courtesy : Google/ images are subject to copyright   

 

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.