ബി.ജെ.പി ശൈലിയില്‍ സി.പി.എം ഭരണം നടത്തുന്നു: വി.എം സുധീരന്‍

ബി.ജെ.പി ശൈലിയില്‍ സി.പി.എം ഭരണം നടത്തുന്നു: വി.എം സുധീരന്‍

sudheeranതിരുവനന്തപുരം: ബി.ജെ.പിയുടെ ശൈലിയിലാണ് സി.പി.എം കേരളത്തില്‍ ഭരണം നടത്തുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. വരുതിയില്‍ നില്‍ക്കാത്ത ബാങ്ക് ഭരണ സമിതികളെ തകര്‍ക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്നും ഈ സാഹചര്യത്തില്‍ സംയുക്തസമരം കൊണ്ട് അര്‍ത്ഥമില്ലെന്നും അദ്ദേഹം പറഞ്ഞു. കേരള എം.പിമാര്‍ ചേര്‍ന്ന് പ്രധാനമന്ത്രിയെ കണ്ട് സംസ്ഥാനത്തിന്റെ പ്രശ്‌നങ്ങള്‍ അറിയിക്കണമെന്നും ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ ആസ്ഥാനത്താണ് സഹകരണ പ്രശ്‌നത്തില്‍ സമരം നടത്തേണ്ടതെന്നും സുധീരന്‍ വ്യക്തമാക്കി. അതേസമയം റിസര്‍വ്വ് ബാങ്ക് നടപടി നിയമവിരുദ്ധമാണെന്നും സഹകരണബാങ്കിലെ നിക്ഷേപത്തെക്കുറിച്ച് ആര്‍ക്കും ആശങ്ക വേണ്ടെന്നും സഹകരണമന്ത്രി എ.സി മൊയ്തീന്‍ അറിയിച്ചു. റിസര്‍വ്വ് ബാങ്ക് നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

Photo courtesy : Google /images may be subject to copyright

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.