വിദ്യാര്‍ത്ഥി സമൂഹത്തിന്റെ പൊതുനന്മയ്ക്കായി ചില നല്ല പാഠങ്ങള്‍

വിദ്യാര്‍ത്ഥി സമൂഹത്തിന്റെ പൊതുനന്മയ്ക്കായി ചില നല്ല പാഠങ്ങള്‍

school_uniform1മദ്യം, ലഹരിമരുന്ന്, പുകയില ഉല്‍പന്നങ്ങള്‍, ജീവിതശൈലീരോഗങ്ങള്‍… ആധുനിക സമൂഹത്തെ വേട്ടയാടുന്ന പ്രധാന പ്രശ്‌നങ്ങളാണിവ. ഇത്തരം സാമൂഹിക വിപത്തുകളെക്കുറിച്ച് ചെറുപ്രായത്തില്‍ തന്നെ കുട്ടികളില്‍ അവബോധം സൃഷ്ടിക്കേണ്ടത് നമ്മുടെ കടമയാണ്. ഇതിനായി മദ്യം, ലഹരിമരുന്ന്, പുകയില ഉല്‍പന്നങ്ങള്‍ തുടങ്ങിയവയുടെ ദൂഷ്യവശങ്ങള്‍ ഒന്നാംക്ലാസ് മുതല്‍ തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് മനസ്സിലാക്കിക്കൊടുക്കേണ്ടത് അത്യാവശ്യമാണ്.
ഇതാ വിദ്യാര്‍ത്ഥികളുടെയും കുടുംബാംഗങ്ങളുടെയും പൊതുസമൂഹത്തിന്റെയും ബോധവല്‍ക്കരണത്തിനായി എ.ശിവസുബ്രഹ്മണ്യന്‍ തയ്യാറാക്കിയ പാഠഭാഗങ്ങള്‍….

നല്ല ആരോഗ്യശീലങ്ങള്‍ പാഠ്യവിഷയമാക്കണം

നല്ല ശീലങ്ങള്‍

മാതാപിതാക്കളെയും,ഗുരുക്കന്മാരെയും,മുതിര്‍ന്നവരേയും ബഹുമാനിക്കുക,അനുസരിക്കുക.

സ്‌കൂളിലെ പാഠഭാഗങ്ങള്‍ അന്നന്നുതന്നെ പഠിക്കുക, വായനാശീലം വളര്‍ത്തുക, സഹജീവികളെ സ്‌നേഹിക്കുക.
എല്ലാവരോടും സ്‌നേഹത്താടെ പെരുമാറുക, നല്ല കാര്യങ്ങളില്‍ മറ്റുള്ളവരുമായി സഹകരിക്കുക.

വീട്ടിലും സ്‌കൂളിലും മുറികളും പരിസരങ്ങളും വ്യത്തിയായി സൂക്ഷിക്കുക. ചപ്പുചവറുകള്‍ താഴെ ഇടാതെ ഇരിക്കുക.

ശരീരം വൃത്തിയായി സൂക്ഷിക്കുക, ഭക്ഷണത്തിന് മുമ്പ് കൈകള്‍ കഴുകുക.

പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുക, ധാരാളം ഭക്ഷണം പാഴാക്കി കളയാതെ ഇരിക്കുക.

ദിവസേന കളികളിലും ചെറു വ്യായാമങ്ങളിലും നിര്‍ബന്ധമായും ഏര്‍പ്പെടുക.

ചീത്ത ശീലങ്ങള്‍

മദ്യം, പുകയില, മറ്റു ലഹരി പദാര്‍ത്ഥങ്ങള്‍ മുതലായവയുടെ ഉപയോഗം ശരീരത്തിലെ ഓരോ അവയവങ്ങളെയും പതുക്കെ പതുക്കെ നശിപ്പിക്കുന്നു. അവയെ പൂര്‍ണ്ണമായും വര്‍ജ്ജിക്കുക.

 

 

 

d

എ.ശിവസുബ്രഹ്മണ്യന്‍

 

 

 

                                                                                                                                                                                                                 തുടരും..

 

 

Photo Courtesy : google/images may subject to copyright

 

 

Google+ Linkedin

1 Comment

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.