Published On: Mon, Nov 6th, 2017

കള്ളപ്പണം: കേന്ദ്രമന്ത്രി ഉള്‍പ്പെടെ 714 ഇന്ത്യക്കാരുടെ വിവരങ്ങള്‍ പുറത്ത്

 

black_money_3077343fന്യൂഡല്‍ഹി: ഇന്ത്യയിലെ 714 പ്രമുഖരടക്കം 180 രാജ്യങ്ങളില്‍ നിന്നുള്ള കള്ളപ്പണക്കാരുടെ വിവരങ്ങള്‍ പുറത്തുവിട്ട് അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ പാരഡൈസ് പേപ്പേഴ്‌സ്. കേന്ദ്രസഹമന്ത്രി ജയന്ത് സിന്‍ഹ, ബി.ജെ.പി എം.പി ആര്‍.കെ സിന്‍ഹ, ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ എന്നിങ്ങനെ 714 ഇന്ത്യക്കാരുടെ പേരുകളാണ് പാരഡൈസ് പേപ്പേഴ്‌സ് പുറത്തുവിട്ടത്. ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി, യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, യു.എസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ എന്നിവരാണ് ആഗോളതലത്തിലെ കള്ളപ്പണനിക്ഷേപകരുടെ പട്ടികയില്‍ പ്രമുഖര്‍. ജര്‍മ്മന്‍ ദിനപത്രമായ സെഡ്യൂസെ സീറ്റങ്ങും അന്വേഷണാത്മക പത്രപ്രവര്‍ത്തകരുടെ കൂട്ടായ്മയായ എ.സി.ഐ.ജെയും 96 മാധ്യമസ്ഥാപനങ്ങളും ചേര്‍ന്ന് നടത്തിയ സംയുക്ത അന്വേഷണത്തിന് ശേഷമാണ് കള്ളപ്പണനിക്ഷേപകരുടെ വിവരങ്ങള്‍ പുറത്തുവിട്ടത്.

 

Photo courtesy : Google /images may be subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

കള്ളപ്പണം: കേന്ദ്രമന്ത്രി ഉള്‍പ്പെടെ 714 ഇന്ത്യക്കാരുടെ വിവരങ്ങള്‍ പുറത്ത്