Published On: Wed, Aug 22nd, 2018

ഹ്യൂണ്ടായ് ക്രെറ്റ

.

ഹ്യൂണ്ടായുടെ ഏറ്റവും നന്നായി വിറ്റഴിയുന്ന നല്ല ലാഭം നൽകുന്ന മോഡൽ ആണ് ക്രെറ്റ എന്ന് പറയാതെ തന്നെ പലർക്കും അറിയാം. പുറത്തിറങ്ങിയ ആദ്യ ദിവസം തന്നെ ഹിറ്റായ വണ്ടി. ഒരിയ്ക്കലും അതിൻറെ ഓർഡറിൽ ഇടിവുണ്ടായിട്ടില്ല. ഹ്യൂണ്ടായി ഇടയ്ക്കിടെ ഈ വണ്ടിയുടെ രൂപവും ഭാവവും മാറ്റിക്കൊണ്ടേയിരുന്നു .
പുറത്തിറങ്ങുന്ന ഓരോ ക്രെറ്റ മോഡലും പഴയതിനേക്കാൾ മികച്ചതായി. പുതിയ ഗ്രില്ലും, പരിഷ്‌കരിച്ച ഹെഡ് ലാമ്പുകളും ഔഡി ക്യൂ 3 നേക്കാൾ താഴെയായാണ് ഘടിപ്പിച്ചിരിക്കുത്. ബമ്പർ ആണ് കൂടുതൽ ആകർഷകം. ഫോഗ് ലാമ്പുകൾക്ക് ചുറ്റും സി-ഷേപ്പിലുള്ള ഡിആർഎൽ മനോഹരം. മുൻ നിൽ നിന്നുള്ള കാഴ്ചയിൽ ഇത് ടക്‌സൻ, സാന്റ ഫെ എീ കാറുകളുടെ ശ്രേണിയിൽ പെട്ട വാഹനമായി തോന്നും … പിൻഭാഗത്തിന് പരിഷ്‌കരിച്ച ടെയിൽ ലാമ്പുകൾ ഉണ്ട് . പിന്നിലെ ബമ്പറിലെ കീഴിലുള്ള കറുത്ത ഇൻസേർട്ട് ടെയിൽ ഗേറ്റ് വരെയും നീണ്ടിരിക്കുന്നു . വാഹനത്തിന്റെ വശത്ത് നിന്നുള്ള കാഴ്ച്ചയിൽ മാറ്റമില്ല. ആകെ മാറ്റം 17-ഇഞ്ച് അലോയ് വീൽ ആണെത് മാത്രമാണ്.

ഉള്ളിൽ മാറ്റങ്ങൾ അത്ര വ്യക്തമല്ല. പക്ഷെ തീർച്ചയായും ചില അധിക സൗകര്യങ്ങൾ ഉണ്ട്. ആറ് രീതിയിൽ ഇലക്ട്രിക് അഡ്ജസ്റ്റ്‌മെന്റ് സാധ്യമാവുതാണ് ഡ്രൈവറുടെ സീറ്റ്. പക്ഷെ വെർണയിലേതുപോലെ വെളിച്ചം വീഴാൻ സൗകര്യമില്ല. ഇൻസ്ട്രുമെന്റ് കസോളിന് പരിഷ്‌കരിച്ച എം ഐഡി ഉണ്ട്. ക്രൂസ് കട്രോളും ഉണ്ട്. ഓട്ടോ ഡിമ്മിംഗ് മിററാണ് മറ്റൊരു സൗകര്യം. സെന്റർ കസോളിൽ മൊബൈൽ വയർലെസ് ചാർജ് ചെയ്യാൻ സൗകര്യം ഉണ്ട്. ക്രെറ്റയ്ക്ക് ഇൻഫൊടെയിൻമെന്റിന്റെ കാര്യത്തിൽ വെർണയുടെ പരിഷ്‌കരിച്ച സംവിധാനം നടപ്പാക്കിയിട്ടുണ്ട്. ലോ ബ്രൈറ്റ്‌നെസ് ലെവലുകളും സലൈറ്റിൽ വായിക്കാനുള്ള പ്രശ്‌നങ്ങളും വേണ്ടതുപോലെ പരിഗണിച്ചിട്ടില്ല. കീ ഇല്ലാതെ ലോക്ക് ചെയ്യാനും അലോക്ക് ചെയ്യാനും സാധ്യമാവുന്ന വാട്ടർ പ്രൂഫ് ഫിറ്റ്‌നസ് ബാന്റും ലഭ്യമാണ്. പിന്നിലെ യാത്രക്കാർക്ക് അവശ്യമായ സൗകര്യമുണ്ട്. പിന്നിലെ യാത്രക്കാർക്ക് നല്ല സ്‌പേസ് ഉണ്ട്. പ്രത്യേകിച്ചും ഷോൾഡർ ലൈനിന്റെ കാര്യത്തിൽ . പക്ഷെ പിൻസീറ്റ് അൽപം താഴെയാണോ സജ്ജീകരിച്ചിരിക്കുത് എന്ന സംശയം ഇല്ലാതില്ല. ടാംഗറീൻ ഓറഞ്ച്, വൈറ്റ് എീന്നീ മോഡലുകൾക്ക് ബ്ലാക്ക് റൂഫും ബ്ലാക്ക് ഡാഷ് ബോർഡും ചോയ്‌സായി ലഭിക്കും.

images (2)

മൂന്ന് എഞ്ചിൻ ഓപ്ഷനുകളിൽ ക്രെറ്റ ലഭ്യം. 1.6 ലിറ്റർ പെട്രോൾ, 1.4, 1.6 ലിറ്റർ ഡീസൽ എിങ്ങനെ. 1.6 ലിറ്റർ പെട്രോൾ ഇന്ധനക്ഷമതയുടെ കാര്യത്തിൽ തൃപ്തികരമായിക്കൊള്ളണമെന്നില്ല. പക്ഷെ എളുപ്പത്തിൽ ഓടിക്കാവുന്നതും സുഗമമായ യാത്രയും ആണ് ആകർഷണം. 1.4 ലിറ്റർ എഞ്ചിന് 90 ബിഎച്ച്പിയും 22.4 കിലോഗ്രാം ടോർകും ലഭിക്കും. പക്ഷെ അനായാസമായ പ്രകടനമാണ് ഉറ്റുനോക്കുതെങ്കിൽ, 1.6 ലിറ്റർ ഡീസൽ മോഡൽ നല്ല ചോയ്‌സായിരിക്കും. 126 ബിഎച്ച് പി കരുത്തും 26.5 കിലോഗ്രാം ടോർകും പ്രത്യേകതകളാണ്.

ടോർക് ബാന്റ് 1500 ആർപിഎം മുതൽ 3000 ആർപിഎം വരെ വിപുലമാക്കിയിട്ടുണ്ട്. നേരത്തെ ഇത് 1900- 2750 ആർപിഎം ബാന്റിൽ ആയിരുന്നു .നീങ്ങിക്കഴിഞ്ഞാൽ എഞ്ചിൻ കൂടുതൽ മൃദുലമാണ്. നല്ല പ്രകടനവും കാഴ്ചവെക്കും. ടർബോ ലാഗ് മിനിമമാണ്. ആറ് സ്പീഡോടുകൂടിയ മാനുവൽ ഗിയർബോക്‌സാണ് ഉള്ളത്. ആറ് സ്പീഡോടുകൂടിയ ഓ’ോമാറ്റിക് മോഡലാണ് കൂടുതൽ ജനപ്രിയം. ടോർക് കവെർ’ർ ഉള്ളതിനാൽ ക്രെറ്റ കൂടുതൽ ഊർജ്ജത്തോടെ കുതിക്കുതായി തോന്നും .ഗിയർബോക്‌സ് കണിശതയുടെ കാര്യത്തിൽ കൃത്യമായതിനാൽ ദൈനംദിന ഡ്രൈവിംഗിന് അനുയോജ്യമാണ്.

മുമ്പത്തെ അതേ സസ്‌പെൻഷൻ സംവിധാനമാണ് പുതിയ മോഡലിലും. അത് നായി കുണ്ടും കുഴികളും താങ്ങുന്നു . ഒരു എസ്‌യുവിയ്ക്ക് ചേർന്ന ഘടനയാണ് ഉള്ളത്. നിരപ്പല്ലാത്ത റോഡിലൂടെ ഓടിയാൽ പിൻസീറ്റ് യാത്രക്കാർക്കും ലഗേജിനും കുലുക്കം അനുഭവപ്പെടുമെന്ന പോരായ്മയുണ്ട്. കാരണം കാറിന് നല്ലതുപോലെ കുലുങ്ങുമെതിനാൽ സ്പീഡ് കുറയ്ക്കുക മാത്രമേ നിവൃത്തിയുള്ളൂ. അതുപോലെ സ്റ്റീയറിംഗ് നഗരത്തിലെ ഡ്രൈവിംഗിന് ഇണങ്ങും വിധം അൽപം ലഘുവാണ്. ബ്രേക്ക് അത്രത്തോളം മികച്ചതല്ല. ഓട്ടോമാറ്റിക് കാർ സംബന്ധിച്ചിടത്തോളം നിങ്ങൾക്ക് അത്രത്തോളം എഞ്ചിൻ ബ്രേക്ക് കിട്ടണമെന്നില്ല .

വേരിയന്റ് പ്ലാനിംഗിലെ പോരായ്മയാണ് മറ്റൊന്ന് . ഡീസൽ ഓട്ടോമാറ്റിക് എസ്എക്‌സ് (ഒ) എ ടോപ് മോഡലിൽ ലഭ്യമല്ല. അതായത് നിങ്ങൾക്ക് ആറ് എയർബാഗ് കിട്ടില്ല. അതുപോലെ ഇലക്ട്രിക്കൽ വഴി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റും കിട്ടില്ല. ആകെ ലഭിക്കുത് 60: 40 സ്പ്‌ളിറ്റ് സീറ്റുകളും ഐസോഫിക്‌സ് സീറ്റ് മൗണ്ടുകളുമാണ്. പിൻ ഭാഗത്ത് ഡിസ്‌ക് ബ്രേക്കില്ല. ഓട്ടോ ഫോൾഡിംഗ് ചെയ്യാവു മിറർ ഇല്ല. ഓട്ടോ ഹെഡ്‌ലാമ്പും ഇല്ല. ഓട്ടോ വൈപ്പറോ അഡജ്‌സ്റ്റബിൽ സ്റ്റിയറിംഗോ വാനിറ്റി മിററിന് ചുറ്റും ഇല്ലൂമിനേഷനോ ലഭ്യമല്ല. ഈ വിലയിൽ വെർണയിലേതുപോലെ നല്ല വെന്റിലേറ്റ് ചെയ്ത സീറ്റും ഓട്ടോമാറ്റിക് ബൂട്ട് ഓപ്പണിംഗും ഉണ്ടെങ്കിൽ നല്ലതാണ്.

പ്രീമിയം ലെവലിൽ ആണ് ഹ്യൂണ്ടായ് ക്രെറ്റയെ നിർത്തിയിരിക്കുന്നത്. ടോപ് എൻഡ് മോഡലിന് അരലക്ഷം മാത്രമേ വിലക്കൂടുതലുള്ളൂ. എന്തായാലും കൂടുതൽ മൂല്യം കൂട്ടിച്ചേർത്തേ മതിയാവൂ. എങ്കിൽ ഉപഭോക്താവിന് കൂടുതൽ സൗകര്യങ്ങൾ ലഭിക്കും- .സൺ റൂഫ്, ഇലക്ട്രിക്കൽ വഴി അഡ്ജസറ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, വയർലെസ് ചാർജിംഗ്, ക്രൂസ് കൺട്രോൾ ഇലക്ട്രിക് ഡിമ്മിംഗ് മിറർ അങ്ങിനെയങ്ങിനെ…. നിങ്ങൾ ക്രെറ്റയിൽ കണ്ണുവെച്ചിട്ടുണ്ടെങ്കിൽ, ഒന്ന് വാങ്ങാൻ പറ്റിയ സമയം ഇതാണ്.

വിവേക് വേണുഗോപാൽ

Google/ Images are subject to copy right

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

ഹ്യൂണ്ടായ് ക്രെറ്റ