Published On: Wed, Jun 20th, 2018

ശ്രീജിത്തിന്റെ മരണത്തില്‍ ഒന്നാം പ്രതി സര്‍ക്കാരാണെന്ന് രമേശ് ചെന്നിത്തല

 

chennithala1തിരുവനന്തപുരം: പത്ത് ലക്ഷം രൂപയും ജോലിയും കൊടുത്താല്‍ ആരെയും തല്ലിക്കൊല്ലാമെന്ന സ്ഥിതിയാണ് കേരളത്തില്‍ നിലനില്‍ക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വരാപ്പുഴയിലെ ശ്രീജിത്തിന്റെ മരണത്തില്‍ ഒന്നാം പ്രതി സര്‍ക്കാരാണെന്നും കേസിലെ പ്രതികളെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ക്രൈംബ്രാഞ്ചിനെക്കൊണ്ട് കേസ് അന്വേഷിക്കുന്നത് പ്രതികളെ രക്ഷിക്കാനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ശ്രീജിത്തിന്റേത് കേരളത്തിലെ ആദ്യത്തെ കസ്റ്റഡി മരണമല്ലെന്നും കുറ്റക്കാര്‍ക്കെതിരെ ഇതിനുമുമ്പ് ശക്തമായ നടപടി ഉണ്ടായിരുന്നോ എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. മുന്‍ റൂറല്‍ എസ്.പി എ.വി ജോര്‍ജിനെ പ്രതി ചേര്‍ക്കുന്നതിനെക്കുറിച്ച് നിയമോപദേശം തേടിയത് സ്വാഭാവിക നടപടിയാണെന്നും അന്വേഷണത്തില്‍ ശ്രീജിത്തിന്റെ കുടുംബം തൃപ്തി അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

 

Photo Courtesy : Google/ images are subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

ശ്രീജിത്തിന്റെ മരണത്തില്‍ ഒന്നാം പ്രതി സര്‍ക്കാരാണെന്ന് രമേശ് ചെന്നിത്തല