Published On: Mon, Jun 18th, 2018

വരാപ്പുഴ കസ്റ്റഡി മരണം: കേസ് സി.ബി.ഐക്ക് വിടണമെന്ന് ചെന്നിത്തല

ramesh-chennithala

തിരുവനന്തപുരം: വരാപ്പുഴയില്‍ ശ്രീജിത്ത് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട കേസ് സി.ബി.ഐക്ക് വിടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസ് തേച്ചുമായ്ച്ചു കളയാനാണ് പോലീസ് ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പോലീസിലെ ദാസ്യപ്പണി ഗൗരവമുള്ളതാണെന്നും ഇക്കാര്യം പ്രത്യേകസംഘം അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എ.ഡി.ജി.പിയുടെ മകളുടെ പരാതിയിലാണ് പോലീസ് ആദ്യം കേസ് എടുത്തതെന്നും മാധ്യമങ്ങളില്‍ വിഷയം ചര്‍ച്ചയായതോടെയാണ് ഗാവസ്‌കറിന്റെ പരാതി പരിഗണിച്ചതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

വരാപ്പുഴ കസ്റ്റഡി മരണം: കേസ് സി.ബി.ഐക്ക് വിടണമെന്ന് ചെന്നിത്തല