Published On: Wed, May 22nd, 2019

മീറ്റ് ബാഗ്

ചേരുവകൾ

ചിക്കൻ വേവിച്ചത്                                              – 1കപ്പ്

സവാള നീളത്തിൽ മുറിച്ചത്        –  1വലുത്

ഇഞ്ചി വെളത്തുള്ളി അരച്ചത്                     – 1/2 ടീസ്പൂൺ

പച്ചുളക്.                                                                       –  2 എണ്ണം

മഞ്ഞൾ പൊടി                                                          – ഒരു നുള്ള്

ഗരമസാല പൗഡർ                 –  1/4 ടീസ്പൂൺ

കറവേപ്പില                   – കുറച്ച്

മൈദ                                                                                  – 1 കപ്പ്

ചുവപ്പ് കളർ                                                             – കുറച്ച്

എണ്ണ ഉപ്പ്                                                                      – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

പാൻ ചൂടാകുമ്പോൾ എണ്ണ ഒഴിക്കുക ചൂടാകുമ്പോൾ സവാള പച്ചമുളക് ഇഞ്ചി വെളത്തുള്ളി പേസ്റ്റ് എന്നിവ യഥാക്രമം ചേർത്ത് വഴറ്റുക. ഇതിലേക്ക് പൊടികൾ ചേർത്തിളക്കുക. വേവിച്ച് മിൻസ് ചെയ്ത ചിക്കൻ ചേർത്തിളക്കുക. മൈദ ഉപ്പ് ആവശ്യത്തിന് വെള്ളം ചേർത്ത് കുഴക്കുക. ചെറിയ ബോളുകൾ ആയി എടുത്ത് പൂരി പോലെ പരത്തുക. നടുവിലായി മസാല വെച്ച് കിഴിപോലെ ആക്കുക. ഒരു പൂരിക്കുള്ള മാവെടുത്ത് കുറച്ച് റെഡ് കളർ ചേർത്ത് കുഴക്കുക. പൂരി പോലെ പരത്തുക.കത്തി കൊണ്ട് സ്രിപ്സ്  ആയി മുറിക്കുക. ഒരോ റിബൺ എടുത്ത് കിഴിയിൽ ചുററുക.ചൂടായ എണ്ണയിൽ വറുത്ത് കോരുക.

തസ്‌നീം അസീസ്

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

മീറ്റ് ബാഗ്