Published On: Fri, Feb 2nd, 2018

ബജറ്റ് ഭാവനയില്‍ കെട്ടിയുയര്‍ത്തിയ കടലാസ് സൗധമാണെന്ന് രമേശ് ചെന്നിത്തല

chennithala_650_011714101506തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റ് ഭാവനയില്‍ കെട്ടിയുയര്‍ത്തിയ കടലാസ് സൗധമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. 950 കോടി രൂപയുടെ നികുതി ബാധ്യതകള്‍ തന്ത്രപരമായും നിര്‍ദാക്ഷിണ്യമായും തോമസ് ഐസക്ക് ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. ഓരോ വര്‍ഷവും പെന്‍ഷനില്‍ 100 രൂപ വര്‍ധിപ്പിക്കുമെന്ന വാഗ്ദാനം നടപ്പാക്കിയില്ലന്നും
ക്ഷേമപെന്‍ഷനുകളില്‍ നിന്നും ആളുകളെ ഒഴിവാക്കാനായി വളഞ്ഞവഴിയിലൂടെ പുതിയ നിബന്ധനകള്‍ കൊണ്ടുവരികയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ഭാവനയില്‍ അടവച്ചു വിരിയിച്ച ഒരു പൊള്ളയായ വ്യായാമം ആണ് ഈ ബജറ്റെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച 2017-18 ലെ ബജറ്റ് ഒരു സാഹിത്യ സൃഷ്ടി പോലെയാണ്.കാരണം ഭാവനയിൽ കെട്ടിയുയർത്തിയ ഒരു കടലാസ് സൗധമാണ്.
ജിഎസ്ടി നിലവിൽ വന്നതോടെ നികുതികൾക്ക് മേലുള്ള സർക്കാരിന്റെ അധികാരം നഷ്ടപ്പെട്ടു.തോമസ് ഐസക്ക് ആവട്ടെ 950 കോടി രൂപയുടെ നികുതി ബാധ്യതകൾ തന്ത്രപരമായും നിർദാക്ഷിണ്യമായും ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുകയാണ്.സാധാരണക്കാരും പാവപ്പെട്ടവരുമായ ബഹുഭൂരിപക്ഷം ജനങ്ങളെ ദോഷകരമായി ബാധിക്കുന്ന നികുതി ബാധ്യതകളാണിത്. ഉദാഹരണത്തിന് ഭൂ നികുതി വർദ്ധിപ്പിക്കുക വഴി 100 കോടി രൂപയുടെ അധികവരുമാനമാണ് ലക്ഷ്യമിടുന്നത്. ഇത് താങ്ങേണ്ടിവരുന്നത് ആരാണ് ? സാധാരണക്കാരായ മനുഷ്യർ തന്നെ. ഭൂമിയുടെ ന്യായവില വർധിപ്പിച്ചതോടെ രജിസ്‌ട്രേഷൻ ഫീ വർദ്ധിക്കുന്നു.

ക്ഷേമപെൻഷനുകളിൽ നിന്നും ആളുകളെ ഒഴിവാക്കാനായി വളഞ്ഞവഴിയിലൂടെ പുതിയ നിബന്ധനകൾ കൊണ്ട് വരുന്നു. ഓരോ വർഷവും പെൻഷനിൽ 100 രൂപ വർധിപ്പിക്കുമെന്ന വാഗ്ദാനം നടപ്പാക്കിയില്ല.

വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തിൽ പെട്രോൾ -ഡീസൽ വിൽപ്പന നികുതി കുറച്ചു ജനങ്ങൾക്ക് ആശ്വാസം നൽകാൻ നടപടിയുണ്ടായില്ല.

സംസ്ഥാനത്തെ സഹകരണ ബാങ്കുകളുടെ തലയിൽ കെട്ടിവച്ചു കെഎസ് ആർ ടി സി പെൻഷൻ ബാധ്യതയിൽ നിന്നും രക്ഷപ്പെടാനാണ് സർക്കാർ ശ്രമം.

കിഫ്‌ബി വലിയൊരു തട്ടിപ്പാണെന്ന് ഊന്നിപ്പറയുകയാണ് ഈ ബജറ്റ്.കഴിഞ്ഞ തവണ കിഫ്‌ബി വഴി നടപ്പാക്കും എന്ന് ഉറപ്പ് നൽകിയ അതേ പദ്ധതികൾ തന്നെയാണ് ഈ വർഷവും ഉൾക്കൊള്ളിച്ചിരിക്കുന്നത്.

വിലത്തകർച്ചയിൽ വലയുന്ന റബർ കർഷകർക്കും മറ്റു കാർഷിക മേഖലകൾക്കും പേരിനെങ്കിലും ആശ്വാസം നൽകാൻ ബജറ്റിനായില്ല.

ചുരുക്കത്തിൽ ഭാവനയിൽ അടവച്ചു വിരിയിച്ച ഒരു പൊള്ളയായ വ്യായാമം ആണ് ഈ ബജറ്റ്.
#KeralaBudget

 

Photo Courtesy : Google/images may subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

ബജറ്റ് ഭാവനയില്‍ കെട്ടിയുയര്‍ത്തിയ കടലാസ് സൗധമാണെന്ന് രമേശ് ചെന്നിത്തല