Published On: Fri, Jun 15th, 2018

ഫിറ്റ്‌നസ് ചലഞ്ച്: പ്രധാനമന്ത്രിയെ ട്രോളി ബിബിസി

modi-bbc.jpg.image.780.410

ഫിറ്റ്‌നസ് ചലഞ്ച് ഏറ്റെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യായാമ വീഡിയോ നിമിഷങ്ങള്‍ക്കകമാണ് വൈറലായത്. പ്രധാനമന്ത്രിക്കെതിരായ ട്രോളുകളുടെ ചാകര നവമാധ്യമങ്ങളില്‍ നിറയുമ്പോള്‍ രാജ്യാന്തര മാധ്യമസ്ഥാപനമായ ബിബിസിയും പ്രധാനമന്ത്രിയെ ട്രോളി രംഗത്തെത്തി.

ഗുമന്താസന്‍ എന്ന തലക്കെട്ടോടെ പങ്കുവെച്ച കാര്‍ട്ടൂണില്‍ ഭൂമിക്കു ചുറ്റും മോദി പ്രദക്ഷിണം ചെയ്യുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കൊഹ്ലിയാണ് ഫിറ്റ്‌നസ് ചാലഞ്ച് ഏറ്റെടുക്കാന്‍ പ്രധാനമന്ത്രിയെ വെല്ലുവിളിച്ചത്. കായികതാരവും കേന്ദ്രമന്ത്രിയുമായ രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡാണ് ഫിറ്റ്‌നസ് ചലഞ്ചിന് തുടക്കം കുറിച്ചത്.

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

ഫിറ്റ്‌നസ് ചലഞ്ച്: പ്രധാനമന്ത്രിയെ ട്രോളി ബിബിസി