Published On: Thu, Apr 19th, 2018

പോലീസില്‍ മൂന്നാംമുറ വേണ്ടെന്ന് ഡി.ജി.പി

 

loknath_behera_new_dgp_use-finalതിരുവനന്തപുരം: പോലീസില്‍ മൂന്നാംമുറ വേണ്ടെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. മൂന്നാംമുറ ഒരുതരത്തിലും വെച്ചുപൊറുപ്പിക്കാനാകില്ലെന്നും ഇത് സ്വീകരിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്നും അദ്ദേഹം പറഞ്ഞു. കുറച്ചുപേരുടെ പെരുമാറ്റം പോലീസ് സേനയ്ക്ക് കളങ്കം ഉണ്ടാക്കുകയാണെന്നും ഇത്തരക്കാരെ നേരായ വഴിക്ക് നയിക്കണമെന്നും ഡി.ജി.പി വ്യക്തമാക്കി. എന്നിട്ടും നന്നായില്ലെങ്കില്‍ പിരിച്ചുവിടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ സത്യസന്ധമായ അന്വേഷണം നടത്തുമെന്നും നിഷ്പക്ഷമായ അന്വേഷണത്തിന് ശേഷം മാത്രമേ കേസില്‍ നടപടി സ്വീകരിക്കൂ എന്നും ഡി.ജി.പി അറിയിച്ചു.

 

Photo Courtesy : Google/ images are subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

പോലീസില്‍ മൂന്നാംമുറ വേണ്ടെന്ന് ഡി.ജി.പി