Published On: Thu, Aug 23rd, 2018

ഡോ. മൻമോഹൻ സിങ്: ഇന്ത്യയുടെ പുനർജന്മത്തിൻറെ ശിൽപി

2018 ആഗസ്ത് നാലിന് ദില്ലിയിലെ കോൺസ്റ്റിറ്റിയൂഷൻ ക്ലബ്ബിൽ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന് ആദ്യ വി.സി. പത്മനാഭൻ മെമ്മോറിയൽ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് ലഭിച്ചു. മുൻ രാഷ്ട്രപതി പ്രണാബ് കുമാർ മുഖർജിയാണ് ഡോ. സിങിന് പുരസ്‌കാരം സമ്മാനിച്ചത്.

1991ലെ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ശിൽപിയാണ് മൻമോഹൻസിങ് നമുക്ക് എല്ലാവർക്കും അറിയാം. അന്താരാഷ്ട്ര തലത്തിൽ പ്രശസ്തനായ സാമ്പത്തികവിദഗ്ധനായ അദ്ദേഹം രാഷ്ട്രീയത്തിൽ എത്തുകയും സർക്കാരിൻറെ ഏറ്റവും ഉയർന്ന തലത്തിൽ എത്തിച്ചേരുകയും ചെയ്തു. 1991ൽ അദ്ദേഹം പ്രധാനമന്ത്രി പി.വി നരസിംഹറാവുവിൻറെ കീഴിൽ ധനകാര്യമന്ത്രിയായി. ഇന്ത്യൻ സമ്പദ് വ്യവസ്ഥ ഒരു തകർച്ചയുടെ വക്കിലായിരുന്നു . ഇന്ത്യയുടെ ഭാഗധേയം മാറ്റിമറിക്കുന്ന അടിസ്ഥാനപരിഷ്‌കരണങ്ങളിലൂടെ ഇന്ത്യയെ സിങ് കടത്തിവിടുന്ന സമയത്ത് ഇന്ത്യ ഒരു കടബാധ്യതയിലേക്ക് കൂപ്പുകുത്തുകയായിരുന്നു . പരിഷ്‌കരണങ്ങൾക്ക് ഫലമുണ്ട്യായി . വ്യവയായോൽപാദനം കൂടി. തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു . ദശലക്ഷക്കണക്കിന് പേർ ദാരിദ്ര്യത്തിൽ നിന്നും കരകയറിയതിന് ശേഷം ഇന്ത്യയുണ്ടാക്കിയ നേ’ങ്ങൾ ഇപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ, 1991ൽ മൻമോഹൻ സിങ് നടത്തിയ ബജറ്റ് പ്രസംഗമാണ് ഇന്ത്യയുടെ പുനർജന്മം കുറിച്ച നിമിഷമെന്ന് മനസ്സിലാക്കാനാവും.

ചരിത്രം 1947നെ ഇന്ത്യയുടെ ഉദയമായി കുറിച്ചിട്ടുണ്ട്. പക്ഷെ ദശലക്ഷക്കണക്കിന് വരുന്ന ഇന്ത്യക്കാർക്ക് യഥാർത്ഥ അർത്ഥത്തിലുള്ള സ്വാതന്ത്ര്യം യാഥാർത്ഥ്യമാക്കാനായത് 1881ലാണ്. അതോടെ ധാരാളം ജനങ്ങൾ ദാരിദ്ര്യത്തിൽ നിന്നും രോഗത്തിൽ നിന്നും മുമ്പെത്തേക്കാളും വലിയൊരളവിൽ മോചിതരായി. ഇനിയും നല്ലൊരു പങ്ക് ജനങ്ങൾക്ക് പ്രതീക്ഷയോടെ നല്ലൊരു ജീവിതം ഉറ്റുനോക്കാനുമായി.

1991ലെ കരുത്തുറ്റ പരിഷ്‌കാരങ്ങൽ ഡോ. സിങാണ് ഊഹിച്ചെടുത്തത്. പിീട് പ്രധാനമന്ത്രി പദത്തിലേക്ക് പോകുമ്പോൾ, മുന്നോട്ട് കുതിക്കാൻ ഇന്ത്യക്ക് കൂടുതൽ വിഷമകരമായ പരിഷ്‌കരണങ്ങൾ ആവശ്യമാണെന്ന സന്ദേശവും അദ്ദേഹം നൽകി. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവുവിന് അദ്ദേഹം പരമാവധി പിന്തുണ നൽകി. അതുവഴി, ഇന്ത്യൻ സമ്പദ്ഘടനയുടെ വിഷമകരമായ പുനസംഘടന ആരംഭിച്ചു. സ്വകാര്യമേഖലയ്ക്ക് വലിയ പങ്കുനൽകിക്കൊണ്ടും സർക്കാരിന് ചെറിയ പങ്കു നൽകിക്കൊണ്ടുമുള്ള മത്സരത്തിലേക്ക് ഇന്ത്യൻ സമ്പദ്ഘടന ചുവടുവെച്ചു.

പുതിയ വ്യവസായ നയം പല മേഖലകളിലും പൊതുമേഖലാസ്ഥാപനങ്ങളുടെ കുത്തക അവസാനിപ്പിച്ചു. വിദേശനിക്ഷപത്തിലേക്കുള്ള വാതിൽ തുറന്നു . രൂപയുടെ മൂല്യം രണ്ടു ഘട്ടങ്ങളിലായി കുറഞ്ഞത് കയറ്റുമതിക്ക് ആക്കം കൂട്ടി താരിഫ് ഈടാക്കിക്കൊണ്ട് അളവിന്റെ കാര്യത്തിൽ നിയന്ത്രണങ്ങൾ വെച്ചിരുന്നത് എടുത്തുമാറ്റുകവഴി വ്യാപാരനയം ഉദാരവൽക്കരിച്ചു. അത് സമ്പദ്ഘടനയെ തുറന്ന മത്സരത്തിലേക്ക് നയിച്ചു. 1990-91കാലഘട്ടത്തിൽ ഇറക്കുമതി തീരുവ 125 ശതമാനമായിരുന്നു . അത് രണ്ട് വർഷങ്ങൾക്കുള്ളിൽ 71 ശതമാനമായി. അന്താരാഷ്ട്ര നാണ്യനിധിയുടെ സഹായത്തോടെ, ഡോ. സിങ് വലിയ സ്ഥൂല സാമ്പത്തിക അഡ്ജസ്റ്റ്‌മെന്റുകൾ നടപ്പാക്കി. പണ, ധനകാര്യ, വിനിമയ നിരക്ക് നയങ്ങൾ വഴി ആഭ്യന്തര-വിദേശ അസന്തുലിതാവസ്ഥ കുറയ്ക്കാൻ അതുവഴി കഴിഞ്ഞു. സർക്കാരിന്റെ ധനഇടപാടുകൾ നിയന്ത്രണത്തിൻ കീഴിലാക്കി. ധനകാര്യകമ്മി കുറച്ചു. വ്യവസായസംരംഭങ്ങൾ വളർത്തുന്ന രീതിയിലുള്ള സാമ്പത്തിക കാലാവസ്ഥ പാകമായി. അതേ സമയം സാമൂഹ്യ പ്രതിബദ്ധത സാക്ഷാൽക്കരിക്കുവാൻ കോർപറേറ്റ് നികുതി 40ൽ നിും 45 ശതമാനമാക്കി കൂട്ടി .

ഫലം ഏതാനും വർഷങ്ങൾക്കുള്ളിൽ വ്യക്തമായി. ഉദാരവൽക്കരണത്തിന് മുമ്പുള്ളതിനേക്കാൾ വ്യാപാരം വലിയൊരളവിൽ വളർച്ച കൈവരിച്ചു. ചരക്കിന്റെയും സേവനങ്ങളുടെയും കയറ്റുമതി മൊത്ത ആഭ്യന്തരഉൽപാദനവുമായി തട്ടിച്ചുനോക്കുമ്പോൾ 1990ൽ 7.3 ശതമാനമുണ്ടായിരുത്, 2000ൽ 14 ശതമാനമായി വർധിച്ചു. ഇതേ കാലയളവിൽ , ചരക്ക് സേവന വ്യാപാരം മൊത്ത ആഭ്യന്തര ഉൽപാദനവുമായി തട്ടിച്ചുനോക്കുമ്പോൾ, 17.2 ശതമാനത്തിൽ നിും 30.6 ശതമാനമായി ഉയർന്നു .
1991ലെ സാമ്പത്തികപരിഷ്‌കാരങ്ങൾ രാജ്യത്തിന് ഭാവിയിൽ അതിവേഗം വളരാനുള്ള കരുത്തുറ്റ സാമ്പത്തിക അടിത്തറ ഉണ്ടാക്കി. ഈ അടുത്ത വർഷങ്ങളിൽ, ഇന്ത്യ ഏറ്റവും വേഗത്തിൽ വളരുന്ന മുൻനിര സമ്പദ്ഘടനയിലൊായി വളർിരുു. ഇതിന് കാരണം ഇത്തരം ദൂരവ്യാപകഫലങ്ങളുണ്ടാക്കു പരിഷ്‌കാരങ്ങൾക്ക് ധനകാര്യമന്ത്രിയായിരുന്ന മൻമോഹൻസിങായിരുന്നു ചുക്കാൻ പിടിച്ചത് എതായിരുന്നു

ഇന്ന് ഇന്ത്യ ഡോ. മൻമോഹൻസിംങ്ങിനോട് കടപ്പെട്ടിരിക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു . എത്ര ത ന്നെ കൊടുത്താലും ആ കടം തീരില്ല. എങ്കിലും നമ്മുടെ ജീവിതത്തെ എന്നന്നേക്കുമായി മാറ്റിത്തീർത്ത ഡോ. മൻമോഹൻസിങിന് ഒരു എളിയ അംഗീകാരത്തിൻറെ സൂചനയായി മാത്രം കണക്കാക്കാവു ഒരു പുരസ്‌കാരം നൽകുകയാണ്. മാത്രമല്ല, ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാർഡായ വി.സി. പത്മനാഭൻ സ്മാരക പുസ്‌കാരം ഇന്ത്യയുടെ മികച്ച പുത്രന്മാരിൽ ഒരാൾക്ക് നൽകുന്നത് ഭാഗ്യമായി കണക്കാക്കുന്നു .

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

ഡോ. മൻമോഹൻ സിങ്: ഇന്ത്യയുടെ പുനർജന്മത്തിൻറെ ശിൽപി