Published On: Wed, Aug 29th, 2018

ജിഎസ്ടി- ജിഎസ്ടി കൗൺസന്റെ പ്രധാന തീരുമാനങ്ങൾ

GST

രാജ്യത്തെ പരോക്ഷനികുതി സംവിധാനത്തിൽ ഏറ്റവും വലിയ നികുതി പരിഷ്‌കാരമായിരുന്നു ചരക്ക് സേവന നികുതി അഥവാ ജിഎസ്ടി എ്നന്ന് നിസംശയം പറയാം. ജൂലായ് 2017ന് ചരക്ക് നികുതി നടപ്പാക്കിയതുമുതൽ. ശക്തമായ ജിഎസ്ടി കൗൺസിലിന്റെ തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ വിവിധ മാറ്റങ്ങൾ നിയമത്തിൽ വരുത്തുകയുണ്ടായി. 2018 ജൂലായ് 21ന് നടന്ന യോഗത്തിൽ കൗൺസിൽ സ്വാഗതാർഹമായ ഏതാനും മാറ്റങ്ങൾ നിർദേശിച്ചു. വിവിധ ചരക്കുകൾക്കുള്ള ജിഎസ്ടിയിൽ കുറവ് വരുത്തിയതിന് പുറമെ കൗൺസിൽ ചില ഘടനാപരമായ മാറ്റങ്ങളും നിർദേശിച്ചു. യോഗനിർദേശമനുസരിച്ച് വാഷിംഗ് മെഷീൻ, റഫ്രിജറേറ്റേഴ്‌സ്, ടെലിവിഷൻ എന്നീ ഉപഭോക്തൃ ഉൽപങ്ങന്നളുടെ ജിഎസ്ടി 28 ശതമാനത്തിൽ നിന്നും 18 ശതമാനമാക്കി താഴ്ത്തി. ജിഎസ്ടി കൗൺസിൽ നിർദേശിച്ച മാറ്റങ്ങളെക്കുറിച്ചാണ് ഈ ലേഖനത്തിൽ പ്രതിപാദിക്കുന്നത്.

1. കൊംപോസിഷൻ സ്‌കീമിന് കീഴിൽ നികുതിദായകർ നേട്ടമെടുക്കുമ്പോൾ
കൊപോസിഷൻ പദ്ധതി തിരഞ്ഞെടുക്കുന്നതിനുള്ള വിറ്റുവരവ് ഒരു കോടിയിൽ നിന്നും 1.5 കോടിയാക്കി ഉയർത്തിയിട്ടുണ്ട്. ഇപ്പോഴത്തെ സ്ഥിതിയിൽ, സേവനം നൽകുന്ന രജിസ്‌റ്റേഡ് വ്യക്തികൾ (റെസ്‌റ്റൊറന്റ് സേവനം ഇതിൽ ഉൾപെടില്ല) കൊപോസിഷൻ സ്‌കീമിന് അർഹരല്ല. ഇനി ഉൽപാദകനോ കച്ചവടക്കാരനോ നൽകുന്ന സേവനം അനുബന്ധ സ്വാഭവത്തോട് കൂടിയതാണെങ്കിലും(അതായത് വിൽപനാന്തര സേവനം, വാറന്റി തീർതിന് ശേഷമുള്ള സേവനം എന്നിവ കൂടി ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ) സേവനത്തിന് അർഹരല്ല.

മേൽസൂചിപ്പിച്ച ആശയക്കുഴപ്പമുണ്ടാക്കുന്ന സാഹചര്യം കണക്കിലെടുത്താൽ, ജിഎസ്ടി കൗൺസിൽ നിർദേശിച്ചത് കൊംപോസിഷൻ സ്‌കീം തുടരാനനുവദിക്കുത് ഒരു വ്യവസ്ഥയെ അടിസ്ഥാനമാക്കി മാത്രം മതിയെന്നാണ്. വ്യവസ്ഥ ഇതാണ്. നൽകുന്ന സേവനത്തിന്റെ അനുപാതം മൂൻ സാമ്പത്തികവർഷത്തിലെ മൊത്തം വിറ്റുവരവിന്റെ 10 ശതമാനം അഥവാ അഞ്ച് ലക്ഷം ഇതിൽ ഏതാണോ കൂടുതൽ അത് കണക്കാക്കിയാൽ മതിയെന്നാണ്.

2. .റിട്ടേൺ ഫയലിംഗുമായി ബന്ധപ്പെട്ട്
.റിട്ടേൺഫയലിംഗിന്റെ വീക്ഷണത്തിൽ നോക്കിയാൽ, കൗൺസിൽ ഇപ്പോൾ ഒരു സുപ്രധാന ഘടനാമാറ്റമാണ് അംഗീകരിച്ചിരിക്കുത്. മെയ് 2018ൽ നടന്ന യോഗം ഓർമ്മിച്ചാൽ ഇക്കാര്യം വ്യക്തമാകും. ജിഎസ്ടി .റിട്ടേൺ ഡിസൈന്റെ അടിസ്ഥാന തത്വങ്ങൾ കൗൺസിൽ അംഗീകരിച്ചിരുന്നു . .റിട്ടേൺ ഫോർമാറ്റിന് അന്തിമരൂപം നൽകാനും നിമയത്തിൽ ആവശ്യമായ മാറ്റം വരുത്താനും നിയമസമിതിയോട് കൗൺസിൽ നിർദ്ദേശിച്ചിരുന്നു . യോഗത്തിൽ ആ രൂപഘടനയും ബിസിനസ് പ്രക്രിയയും അംഗീകരിക്കപ്പെട്ടു . ചെറുകിട നികുതി ദായകർക്ക് .റിട്ടേൺ സമർപ്പിക്കാൻ വളരെ ലളിതമായ ഒരു രൂപഘടന തയ്യാറാക്കി. മാസാമാസം നികുതി മാത്രം നൽകി, ത്രൈമാസ.റിട്ടേൺ നൽകാനുള്ള ഒരു അവസരവും നൽകി.

ചെറുകിട നികുതി ദായകരും മറ്റ് ഒഴിവാക്കിയിട്ടുള്ള മറ്റ് ചിലരെയും മാറ്റിനിർത്തിയാൽ, എല്ലാ നികുതി ദായകരും മാസാമാസം.റിട്ടേൺ സമർപ്പിക്കണം. രണ്ട് പ്രധാന പട്ടികയോട് കൂടിയ ലളിമായ ഫോമാണ് .റിട്ടേൺ സമർപ്പിക്കാൻ ഉപയോഗിക്കുത്. പുറത്തേക്കുള്ള വിതരണത്തെക്കുറിച്ച് എഴുതാനാണ് ഒരു കോളം. ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റ് എഴുതാനാണ് രണ്ടാമത്തെ കോളം. വിൽപനക്കാരന് തുടർച്ചായയി ഇൻവോയ്‌സുകൾ അപ് ലോഡ് ചെയ്യാം. വാങ്ങുയാൾക്ക് ഈ ഇൻവോയ്‌സുകൾ ലോക്ക് ചെയ്ത് അപ്പപ്പോൾ ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റ് നേടാം. ഇങ്ങിനെ വാങ്ങുയാളും വിൽപനക്കാരനും അപ്ലോഡ് ചെയ്യുന്ന ഇൻവോയ്‌സുകളെ അടിസ്ഥാനമാക്കി റിട്ടേണുകളുടെ നല്ലൊരു ഭാഗം തന്നത്താനേ സമർപ്പിക്കപ്പെടുന്ന പ്രക്രിയ നടക്കും. ഈ മാറ്റങ്ങളുടെ അടിസ്ഥാനത്തിൽ, ബിസിനസ്സുകൾക്ക് അവരിൽ നിന്ന് ചരക്കുവാങ്ങുകയും അവർക്ക് ചരക്ക് വിൽക്കുകയും ചെയ്യുന്ന ഇടപാടുകാർ റിട്ടേണുകൾ കൃത്യമായി ഫയൽ ചെയ്യുന്നില്ലേ എന്ന് ഉറപ്പാക്കാനാവും. റിട്ടേണുകൾ ഫയൽ ചെയ്യുതിൽ പരാജയപ്പെട്ടാൽ, തെറ്റായോ അപൂർണ്ണമായോ വിശദാംശങ്ങൾ പൂരിപ്പിച്ചാൽ അത് സംഭരിക്കുവർക്കും വാങ്ങുവർക്കും ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റ് അവകാശപ്പെടാനുള്ള സാധ്യതയെ മങ്ങലേൽപിക്കും.
ഇത്തരം പ്രശ്‌നങ്ങൾ ലഘൂകരിക്കാൻ, പുതിയ .റിട്ടേൺ ഫയലിംഗ് ഡിസൈൻ ഇൻവോയ്‌സുകൾ പരിഷ്‌ക്കരിക്കാനും റിട്ടേണിൽ മറ്റ് വിശദാംശങ്ങൾ പിീട് ചേർക്കാനും ഉള്ള സൗകര്യം നൽകുു. ഒരിയ്ക്കൽ സമർപ്പിച്ച .റിട്ടേൺ , പരിഷ്‌കരിക്കുന്നുണ്ടെങ്കിൽ അത് അമെന്റ്‌മെന്റ് .റിട്ടേൺ ഫയൽ ചെയ്ത് വേണം സമർപ്പിക്കാൻ.

93ശതമാനം നികുതിദായകരും അഞ്ച് കോടിയിൽ താഴെ വിറ്റുവരവുള്ളവരാണെ് കൗൺസിൽ കണ്ടെത്തിയിട്ടുണ്ട്. ഇത്തരം നികുതിദായകരെ സഹായിക്കാനാണ് ജിഎസ്ടി കൗൺസിൽ അഞ്ച് കോടിയിൽ താഴെ വിറ്റുവരവുള്ള ചെറുകിട നികുതിദായകർ മൂന്ന് മാസത്തിലൊരിക്കലേ .റിട്ടേൺ നൽകേണ്ടൂ എന്ന നിയമം കൊണ്ടുവന്നത്. അത്തരം നികുതിദായകർക്ക് സഹജ്, സുഗം എീ രണ്ട് തരം ലളിതമായ .റിട്ടേൺ ഫോം രൂപകൽപനചെയ്തിരിക്കുകയാണ് കൗസിൽ. ഈ റിട്ടേണുകളിൽ, പൂരിപ്പിക്കേണ്ട വിശദമായ വിവരങ്ങൾ സ്ഥിരം നൽകുന്ന .റിട്ടേൺ ഫോമിനേക്കാൾ വളരെ കുറവേയുള്ളൂ.

പുതിയ .റിട്ടേൺ ഫയലിംഗ് സംവിധാനത്തിന്റെ മറ്റൊരു പ്രത്യേകത നിൽ .റിട്ടേൺ ഫയൽ ചെയ്യുവർക്ക് (അതായത് വാങ്ങലിലും വിൽപ്പനയിലും ഏർപ്പെടാത്ത നികുതിദായകർ) കാര്യങ്ങൾ കുറെക്കൂടി ലളിതമാക്കി എതാണ്. ഇക്കൂട്ടർക്ക് എസ്എംഎസ് വഴി റിട്ടേണുകൾ ഫയൽ ചെയ്യാനുള്ള സൗകര്യം നൽകിയിട്ടുണ്ട്.

3. ടെക്‌സ്റ്റൈൽ വ്യവസായത്തിനുള്ള നേട്ടങ്ങൾ

ഇപ്പോഴത്തെ സമ്പ്രദായത്തിൽ, തുണിത്തരങ്ങൾക്ക് വ്യവസ്ഥകൾക്ക് വിധേയമായി അഞ്ച് ശതമാനം ജിഎസ്ടിയാണ് ഈടാക്കുന്നത്. ഇൻവെർട്ടഡ് നികുതി ഘടന നിൽനിൽക്കുന്നതിനാൽ, അപ്പോൾ കൊടുത്തുതീർക്കാതെ കുന്നുകൂടുന്ന ഇൻപുട്ട്ടാക്‌സ് ക്രെഡിറ്റ് പിീട് നൽകാൻ അനുവദിക്കുതല്ല. ഔട്ട്പുട്ട് നികുതി ബാധ്യതയേക്കാൾ ഇൻപുട്ട് നികുതി അധികമാവുന്ന സ്ഥിതിവിശേഷമാണ് ഇൻവെർട്ടഡ് നികുതി ഘടന എന്ന് പറയുന്നത്. ഇങ്ങിനെയുള്ള സ്ഥിതിവിശേഷത്തിലാണ് നികുതി കുന്നുകൂടുന്നത്.

മേൽ പറഞ്ഞത് കണക്കാക്കിയാൽ, ഈ സ്ഥിതിവിശേഷം മൂലം തുണിത്തരമേഖല അഭിമുഖീകരിക്കുന്ന വിഷമതകൾ കണക്കാക്കിക്കൊണ്ട് ജിഎസ്ടി കൗൺസിൽ ഇൻവെർ’ഡ് നികുതി ഘടനയുള്ള തുണിത്തരങ്ങൾക്കും റീഫണ്ട് അനുവദിക്കാൻ നിർദേശിക്കുകയായിരുു. കുുകൂടു ഇൻപു’് ടാക്‌സ് ക്രെഡിറ്റ് റീഫണ്ട് ചെയ്യു കാര്യം ഭാവിയിൽ അനുവദിക്കപ്പെട്ടേക്കാം.

4. ഹോ’ൽ വ്യവസായത്തിന് നേ’ങ്ങൾ
പ്രഖ്യാപിത താരിഫിനെ അടിസ്ഥാനമാക്കിയാണ് ഹോട്ടൽ വ്യവസായത്തിന് നികുതി നിരക്ക് ഇപ്പോൾ ബാധകമാവുത്. ഉദാഹരണത്തിന്, ഒരു റൂമിന്റെ പ്രഖ്യാപിത താരിഫ് 7,500 രൂപയിൽ കൂടുതലാണെങ്കിൽ, ജിഎസ്ടി നിരക്ക് ഇതിന്റെ 28 ശതമാനമായിരിക്കും. ഹോട്ടൽ മുറി ഇതിൽ കൂടുതലോ കുറവിനോ നൽകിയാലും ഈടാക്കുന്ന നികുതിയിൽ മാറ്റമുണ്ടാവില്ല. ഇനി പ്രഖ്യാപിത നിരക്ക് 8,000 രൂപയാണെിരിക്കട്ടെ അതിന്റെ 28 ശതമാനമാണ് നികുതിയായി നൽകേണ്ടത്. ഇനി ഹോ’ൽ മുറി ആറായിരം രൂപയ്ക്കാണ് കൊടുക്കേണ്ടിവന്നതെന്നാൽ പോലും 8000 രൂപയുടെ 28 ശതമാനമാണ് നികുതി നൽകേണ്ടത്. അതായത് ഉപഭോക്താവിൽ നിന്നും ഈടാക്കുന്ന തുകയ്ക്കല്ല, പകരം പ്രഖ്യാപിത തുകയ്ക്കാണ് നികുതി നൽകേണ്ടത് എന്നർത്ഥം.

പക്ഷെ ജിഎസ്ടി കൗൺസിൽ ഇക്കാര്യത്തിൽ ഹോട്ടൽ വ്യവസായത്തിന് വലിയൊരു ആശ്വാസം നൽകി. പ്രഖ്യാപിത തുകയ്ക്ക് നികുതി ഈടാക്കുതിന് പകരം ബില്ലിൽ കാണു തുകയ്ക്ക് നികുതി നൽകിയാൽ മതിയാകും. ഈ നിർദേശം സ്വാഗതാർഹമാണ്. കാരണം നികുതി ഈടാക്കേണ്ടത് ഇടപാട് നടത്തിയ തുകയുടെ അടിസ്ഥാനത്തിലാണെ അടിസ്ഥാനതത്വമാണ് ഇവിടെ പ്രായോഗികമാവുത്.

5.ഇൻപുട്ട് ടാക്‌സുമായി ബന്ധപ്പെ’ത്
താഴെ പറയുന്ന ഇനങ്ങൾക്ക് ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റ് അനുവദിക്കപ്പെടണമെന്ന് ജിഎസ്ടി കൗൺസിൽ നിർദ്ദേശിച്ചിട്ടുണ്ട്.

1. ഉടമയ്ക്ക് ബാധകമാവുന്ന തരത്തിൽ അയാളുടെ ജീവനക്കാർക്ക് നൽകേണ്ടിവരുന്ന ചരക്കിന്റെയും സേവനത്തിന്റെയും വിതരണത്തിന് ഇൻപുട്ട് ടാക്‌സ് ഈടാക്കണം. ഉദാഹരണത്തിന് ഒരാൾ തൻറെ ഫാക്ടറിയുടെ ഭാഗമായി അവിടെ ജീവനക്കാർക്ക് ഒരു കാന്റീൻ തുറക്കേണ്ടി വരുന്നുവെന്ന് കരുതുക. അപ്പോൾ കാന്റീനുമായി ബന്ധപ്പെട്ട ചെലവുകൾക്ക് ഇൻപുട്ട് ടാക്‌സ് ഈടാക്കാവുന്നതാണ്.

2. 13 ആളുകളിൽ(ഡ്രൈവർ ഉൾപ്പെടെ) അധികം കപാസിറ്റിയുള്ള ഗതാഗതത്തിന് ഉപയോഗിക്കു മോട്ടോർ വാഹനത്തിന്. എയർക്രാഫ്റ്റ്, കപ്പൽ എന്നിവയ്ക്കും ഇൻപുട്ട് ടാക്സ് ബാധകമാണ്.
3. ജനറൽ ഇൻഷ്വറൻസ് സേവനത്തിന്. അതുപോലെ മോട്ടോർ വാഹനങ്ങളുടെയും കപ്പലിന്റെയും എയർക്രാഫ്റ്റിന്റെയും റിപ്പയർ, മെയിന്റനൻസ് എിവയ്ക്കും ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റ് ബാധകമാണ്.
ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റ് സംബന്ധിച്ചിടത്തോളം, ഇത് ലഭിക്കേണ്ട വ്യക്തി വിതരണക്കാരന് ഇൻവോയ്‌സ് തീയതി കഴിഞ്ഞ് 180 ദിവസങ്ങൾക്കുള്ളിൽ നൽകുതിൽ പരാജയപ്പെട്ടാൽ, ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റ് ലഭിക്കില്ല. എന്നിരുന്നാലും, പലിശ നൽകുതിനുള്ള ബാധ്യത ഇല്ലാതാകും.

6. മറ്റ് പലവകയിലുള്ള മാറ്റങ്ങൾ

മറ്റ് പലവകയിലുള്ള ചില്ലറ മാറ്റങ്ങൾ:
1. ഇപ്പോൾ, ക്രെഡിറ്റ്, ഡെബിറ്റ് നോട്ടുകൾ ഇൻവോയ്‌സ് പ്രകാരം നൽകണം. അത് പരസ്പരം ബന്ധപ്പെടുത്തുത് ക്ലേശകരമാണ്. അതുകൊണ്ട്, ഴി പാർട്ടികൾക്ക് ഒരു വർ,ം പല തവണ ക്രെഡിറ്റ്, ഡെബിറ്റ് നോട്ടുകൾ ഇറക്കുതിന് പകരം സംയുക്തമായി ഒരൊറ്റ ക്രെഡിറ്റ്, ഡെബിറ്റ് നോട്ടുകൾ ഇറക്കിയാൽ മതിയെന്ന് ജിഎസ്ടി കൗൺസിൽ പറയുന്നു . അതുവഴി പാർട്ടികളുടെ ഭാരം കുറയ്ക്കാനാണിത്.
2. രജിസ്റ്റർ ചെയ്യാത്ത സപ്ലൈയർമാരിൽ നിന്നുള്ള ചരക്കിന്മേൽ ജിഎസ്ടി തീരുവ ചില പ്രത്യേക ചരക്കുകൾക്ക് മാത്രമാണ് ബാധകമാവുന്നത്.
3. അസം, അരുണാചൽപ്രദേശ്, ഹിമാചൽ പ്രദേശ്, മേഘാലയ, സിക്കിം, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ജിഎസ്ടി രജിസ്‌ട്രേഷൻ ഒഴിവാക്കുതിനുള്ള പരിധി 10 ലക്ഷത്തിൽ നിും 20 ലക്ഷമാക്കി ഉയർത്തിയിട്ടുണ്ട്.
4. രജിസ്‌ട്രേഷൻ റദ്ദാക്കുതിനുള്ള പ്രക്രിയ നടന്നു കൊണ്ടിരിക്കുമ്പോൾ തന്നെ താൽക്കാലികമായി രജിസ്‌ട്രേഷൻ റദ്ദാക്കപ്പെടുതിനാൽ നികുതിദായകന് തുടർച്ചയായി ജിഎസ്ടി നിയമമനുസരിച്ച് പാലിക്കേണ്ടതായ കാര്യങ്ങളിൽ നിന്നും വിടുതൽ ലഭിക്കും.

ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് അനുസരിച്ച്, അത് നൽകേണ്ട ഉൽപാദകൻ ഇൻവോയ്‌സ് തയ്യാറാക്കി 180 ദിവസങ്ങൾക്കുള്ളിൽ അത് വിതരണക്കാരന് നൽകിയില്ലെങ്കിൽ, ആ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് റിവേഴ്‌സാക്കും. ഇക്കാലയളവിൽ ഉള്ള പലിശ ഇല്ലായ്മ ചെയ്തുകൊണ്ടിരിക്കും.

ഷെറി ഉമ്മൻ

Photo Courtesy : Google/ images are subject to copyright       

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

ജിഎസ്ടി- ജിഎസ്ടി കൗൺസന്റെ പ്രധാന തീരുമാനങ്ങൾ