Published On: Sat, Oct 6th, 2018

ചെമ്മീൻപുട്ട്

ആവശ്യമുള്ളസാധനങ്ങൾ

വറുത്തഅരിപ്പൊടി – 1 കപ്പ്
വെള്ളം – 11/2 കപ്പ്
ഉപ്പ് -പാകത്തിന്
നെയ്യ് – 1/2 ടീസ്പൂൺ

ഫില്ലിംഗ്തയാറാക്കാൻ
ചെമ്മീൻ – 1/2 കിലോ
ഉപ്പ് – പാകത്തിന്
കുടംപുളി – 1 അല്ലി
പച്ചമുളക് കൊത്തിയരിഞ്ഞത് – 1 എണ്ണം
സവാള കനംകുറച്ച്അരിഞ്ഞത് – 2 എണ്ണം
ഇഞ്ചിനീളത്തിൽ അരിഞ്ഞത് – 1 ചെറിയകഷണം
വെളുത്തുള്ളി വട്ടത്തിലരിഞ്ഞത് – 4 അല്ലി
മുളകുപൊടി – 1/2 ടീസ്പൂൺ
കുരുമുളകുപൊടി – 1/2 ടീസ്പൂൺ
മല്ലിപ്പൊടി – 1/2 ടീസിപൂൺ
മഞ്ഞൾപ്പൊടി – 1 നുള്ള്
ഗരംമസാല- 1/2 ടീസ്പൂൺ
തേങ്ങചിരകിയത് – 1/2 കപ്പ്

തയാറാക്കുന്നവിധം

വെള്ളത്തിൽ ഉപ്പും കുറച്ച്നെയ്യും ചേർത്ത് വെട്ടിത്തിളപ്പിക്കുക. തിളച്ചു തുടങ്ങുമ്പോൾ തീകുറച്ചു വച്ച് വീണ്ടും ചൂടാക്കി തിളച്ചു തുടങ്ങുമ്പോൾ അതിലേക്ക്അരിപ്പൊടി കുറച്ചു വീതം ചേർത്ത്ഇളക്കി കുറുകി കട്ടിയാകുമ്പോൾ ഇറക്കി വച്ച്നല്ല ചൂട്മാറുമ്പോൾ മാവ്കൈകൊണ്ട്കുഴച്ചെടുക്കാം.
ചെമ്മീൻ വൃത്തിയാക്കി അല്പ്പം ഉപ്പും കുടംപുളിയും മഞ്ഞൾപ്പൊടിയും ചേർത്ത് വേവിക്കുക.
ഒരുചീനച്ചട്ടിയിൽകുറച്ച് വെളിച്ചെണ്ണയൊഴിച്ച്ചൂടാക്കി സവാളയും പച്ചമുളകുംവഴറ്റാം.ശേഷംഇഞ്ചിയുംപച്ചമുളകുംചേർത്ത്
വഴറ്റാം .അതിലേക്ക്മുളകുപൊടി ,കുരുമുളകുപൊടി, മഞ്ഞൾപ്പൊടി, ഗരംമസാല, മല്ലിപ്പൊടി എന്നിവയും പാകത്തിന്ഉപ്പും ചേർത്തിളക്കി വേവിച്ചുവച്ച ചെമ്മീൻചേർത്ത് യോജിപ്പിച്ചെടുക്കുക. തേങ്ങചിരകിയതിൽനിന്ന്കാൽകപ്പുംഈഫില്ലിംഗിലേക്ക്ചേർത്ത് യോജിപ്പിക്കാം.
മാവ്ചെറുനാരങ്ങാവലിപ്പത്തിലെടുത്ത്പരത്തി അതിനു നടുവിൽ ചെമ്മീൻകൂട്ട് വച്ച് ഉരുട്ടിയെടുക്കാം. കാൽ കപ്പ്തേങ്ങചിരകിയത്ഒരു പ്ലേറ്റിലേക്കിട്ട്തയാറാക്കിയ ഉരുളകൾ
ബാക്കി വന്നതേങ്ങയിലിട്ട്ഉരുട്ടി അപ്പച്ചെമ്പില്ആവികയറ്റിയെടുക്കാം.

                                                                                                         

Photo Courtesy : Google/ images are subject to copyright   

 

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

ചെമ്മീൻപുട്ട്