കീഴാറ്റൂര്‍ സമരം: സി.പി.എം നേതാക്കള്‍ ഭീഷണി മുഴക്കുകയാണെന്ന് ചെന്നിത്തല
തൃശ്ശൂര്‍: കീഴാറ്റൂരിലെ വയല്‍ക്കിളി കൂട്ടായ്മക്കെതിരെ മുഖ്യമന്ത്രി അടക്കമുള്ള സി.പി.എം നേതാക്കള്‍ ഭീഷണി മുഴക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സമരനേതാക്കളെ തീവ്രവാദികളെന്ന് വിളിച്ച് ആക്ഷേപിക്കുകയാണെന്നും വയല്‍ക്കിളി കൂട്ടായ്മയുടെ നേതാവ് സുരേഷിന്റെ വീടിന് നേരെയുണ്ടായ ആക്രമണം ഇതിന്റെ ബാക്കിപത്രമാണെന്നും അദ്ദേഹം പറഞ്ഞു. സുരേഷിനെതിരായ ആക്രമണം തികഞ്ഞ ഫാസിസമാണെന്നും രാഷ്ട്രീയമായി പ്രതിരോധിക്കുന്നവരെ അക്രമങ്ങളിലൂടെ ഇല്ലാതാക്കുന്ന ശ്രമങ്ങളില്‍ നിന്ന് പിന്മാറില്ലെന്ന സൂചനയാണ് സി.പി.എം നല്‍കുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. അതേസമയം കീഴാറ്റൂര്‍ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് വയല്‍ക്കിളികള്‍ അറിയിച്ചു. വയല്‍ സംരക്ഷിക്കാനുള്ള സമരമാണ് ഇതെന്നും സമരം ദിശ മാറ്റി രാഷ്ട്രീയവത്കരിക്കാന്‍ കൂട്ട് നില്‍ക്കില്ലെന്നും സമരനേതാവ് സുരേഷ് കുമാര്‍ കീഴാറ്റൂര്‍ വ്യക്തമാക്കി. സമരത്തിന് പിന്തുണക്കുന്നവരെ തള്ളിപ്പറയില്ലെന്നും ഒരു നാട്ടിലെ സമരത്തിന് എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്നും സുരേഷ് കുമാര്‍ പറഞ്ഞു.
Photo Courtesy : Google/ images are subject to copyright