Published On: Wed, May 16th, 2018

കര്‍ണാടകയില്‍ യുദ്ധം മുറുകുന്നു: യെദിയൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തേക്കും

Yeddyurappajpg

ബംഗളുരു: കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനായി പാര്‍ട്ടികള്‍ തമ്മിലുള്ള യുദ്ധം മുറുകുന്നു. പിന്തുണ ലഭിക്കുന്നതിനുവേണ്ടി ജനദാതള്‍ എം.എല്‍.എമാര്‍ക്ക് ബി.ജെ.പി 100 കോടി രൂപ വാഗ്ദാനം ചെയ്തതായി എച്ച്.ഡി കുമാരസ്വാമി വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചതിനു പിന്നാലെ യുദ്ധം രൂക്ഷമായിരിക്കുകയാണ്. തുടര്‍ന്ന കോണ്‍ഗ്രസ് എം.എല്‍.എമാരെ ബിദഡിയിലെ പഞ്ചനക്ഷത്ര സൗകര്യമുള്ള റിസോര്‍ട്ടിലേക്ക് മാറ്റാനുള്ള പദ്ധതിയിലാണ്. അതേസമയം ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ബി.എസ് യെദിയൂരപ്പ മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യുമെന്ന് സൂചന. സത്യപ്രതിജ്ഞ ചെയ്യാന്‍ ക്ഷണിക്കണമെന്ന ആവശ്യവുമായി യെദിയൂരപ്പ ഗവര്‍ണറെ സന്ദര്‍ശിച്ചിരുന്നു. കോണ്‍ഗ്രസ് -ജെ.ഡി.എസ് സഖ്യവുമായി കൂടിക്കാഴ്ച നടത്താന്‍ ഗവര്‍ണര്‍ അനുവാദം നല്‍കാത്തതിനെതിരെയും പ്രതിഷേധം ശക്തമാണ്.

 

Photo Courtesy : Google/ images are subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

കര്‍ണാടകയില്‍ യുദ്ധം മുറുകുന്നു: യെദിയൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തേക്കും