Published On: Tue, Oct 24th, 2017

ഐ.വി.ശശി – ഇലയറിഞ്ഞു വിളമ്പിയ മലയാളത്തിന്റെ സ്വന്തം കിംഗ് മേക്കര്‍

തിരുവനന്തപുരം : സിനിമക്കു വേണ്ട എല്ലാ ചേരുവകളും ചേര്‍ത്ത് വിളമ്പാന്‍ കഴിയുന്ന മലയാളത്തിലെ ചുരുക്കം സംവിധായകരില്‍ ഒരാളാണ് വിടവാങ്ങിയ ഐ.വി ശശിയെന്ന ഇരുപ്പം വീട് ശശീധരന്‍. സൂപ്പര്‍ താരങ്ങളുടെ ആധിപത്യമില്ലാതിരുന്ന കാലഘട്ടത്തില്‍ ഐ.വി. ശശിയുടെ സിനിമ കാണാന്‍ മാത്രം ആളുകള്‍ തിയേറ്ററില്‍ ക്യൂ നിന്നത് അദ്ദേഹത്തിന്റെ സംവിധാന മികവിന്റെ വിജയമായിരുന്നു. കലാസംവിധായകനില്‍ നിന്ന് തുടങ്ങി മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകനിലേക്കുള്ള യാത്രയില്‍ അദ്ദേഹം സ്വന്തം പേരില്‍ കുറിച്ചത് നിരവധി ഹിറ്റുകള്‍.
1968ല്‍ എ.വി.രാജിന്റെ കളിയല്ല കല്യാണം എന്ന സിനിമയില്‍ കലാസംവിധായകനായാണ് ഐ.വി.ശശി തന്റെ സിനിമ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശിയായ ഐ.വി.ശശി മദ്രാസ് സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ നിന്ന് ചിത്രകലയില്‍ ഡിപ്ലോമ നേടിയ ശേഷമാണ് സിനിമയിലെത്തുന്നത്. 1975ല്‍ ഉമ്മറിനെ നായകനാക്കി ഉത്സവം എന്ന ചിത്രം സംവിധാനം ചെയ്തു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ നിരവധി സിനിമകള്‍ സംവിധാനം ചെയ്ത് അദ്ദേഹം മലയാള സിനിമയുടെ അനിഷേധ്യ സാന്നിധ്യമായി.
1978ല്‍ സീമയെ നായികയാക്കി ഒരുക്കിയ അവളുടെ രാവുകള്‍ മലയാള സിനിമാ ചരിത്രത്തിലെ വന്‍ ഹിറ്റായിരുന്നു. ഈ സിനിമയിലെ നായിക സീമ തന്നെ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ പാതിയായി പിന്നീട് മാറി.
നിത്യാ മേനോനേയും രഞ്ജിത്ത് മേനോനേയും അണിനിരത്തി 2009ല്‍ പുറത്തിറങ്ങിയ വെള്ളത്തൂഴവലാണ് അവസാന സിനിമ. അതിനുശേഷം നീണ്ട ഇടവേള. മോഹന്‍ലാലിനേയും മമ്മുട്ടിയേയും നായകരാക്കി ഒരു ചിത്രം ഒരുക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു എന്നാണ് വിവരം. അതിനിടയിലാണ് കാലം അദ്ദേഹത്തെ മടക്കി വിളിച്ചത്.

Photo Courtesy : Google/ images are subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

ഐ.വി.ശശി – ഇലയറിഞ്ഞു വിളമ്പിയ മലയാളത്തിന്റെ സ്വന്തം കിംഗ് മേക്കര്‍