Published On: Fri, Aug 31st, 2018

ഐവറി കോസ്റ്റ് : പടിഞ്ഞാറൻ ആഫ്രിക്കയുടെ രത്‌നം

യാത്രക്കാരെ സംബന്ധിച്ചിടത്തോളം ഇപ്പോഴും അന്യമായ ഒരു ഭൂഖണ്ഡം തന്നെയാണ് ആഫ്രിക്ക. ആഭ്യന്തരകലാപം, വൈറസുകളും രോഗങ്ങളും, ഉയർന്ന കുറ്റകൃത്യ നിരക്ക് എന്നിവ ആഫ്രിക്ക സന്ദർശിക്കാൻ പദ്ധതിയിടുവരെ നിരുത്സാഹപ്പെടുത്തുന്ന ഘടകമാണ്. വിവിധ കാരണങ്ങളാൽ ടൂറിസം എന്ന ആധുനിക ബിസിനസിന് ചേരാത്ത ഇടമാണ് ആഫ്രിക്ക. പക്ഷെ ഇങ്ങിനെ പൊതുവേ പറയുന്നത് എല്ലാ കാര്യത്തിലും ശരിയല്ല. കാരണം ഈ ഭൂഖണ്ഡത്തിൽ ടൂറിസത്തിന് പറ്റിയ ഒട്ടേറെ ഇടങ്ങളുണ്ട്. അത്തരത്തിൽ പടിഞ്ഞാറൻ ആഫ്രിക്കയിലുള്ള രാജ്യമാണ് ഐവറി കോസ്റ്റ്.

സുന്ദരമായ ബീച്ചുകൾ, അത്ഭുതപ്പെടുത്തുന്ന പ്രകൃതിദൃശ്യങ്ങൾ, ആകർഷകമായ വാസ്തുശിൽപകല, അമ്പരപ്പിക്കുന്ന സംഗീതം, അതിശയിപ്പിക്കുന്ന കലകൾ, അസൂയപ്പെടുത്തുന്ന സംസ്‌കാരം, രുചിയൂറുന്ന വിഭവങ്ങൾ ഇതെല്ലാമാണ് ഈ രാഷ്ട്രത്തിന്റെ പ്രത്യേകത. വളരെ സമ്പുഷ്ടമായ പൂർവ്വ കൊളോണിയൽ ചരിത്രമുള്ള വളരെ കുറച്ച് ആഫ്രിക്കൻ രാഷ്ട്രങ്ങളിലൊന്നാണ് ഐവറി കോസ്റ്റ്.

.

ഫ്രഞ്ചുകാരുടെ വരവിന് മുമ്പ്, രാജ്യം പല നാട്ടുരാജ്യമായി ഭരിക്കപ്പെടുകയായിരുന്നു . അതിൽ കോംഗ് സാമ്രാജ്യം, ഗ്യാമൻ എീ നാട്ടുരാജ്യങ്ങൾ അതിൽപ്പെടുന്നു . അതിൽ പല നാട്ടുരാജ്യങ്ങളും ഇപ്പോഴും നിലനിൽക്കുന്നു . 19ാം നൂറ്റാണ്ടിന്റെ മധ്യത്തിൽ, രാജ്യം ഫ്രാൻസിന്റെ സാമന്തരാജ്യമായി. 19ാം നൂറ്റാണ്ടിന്റെ ഒടുവിൽ ഈ രാജ്യം കൊളോണിയൽ ശക്തികൾ പിടിമുറുക്കുകയും അതുവഴി ഈ രാജ്യം എല്ലാ അർത്ഥത്തിലും ഒരു കോളനിയായി മാറുകയും ചെയ്തു.
ഫ്രാൻസ് 100 വർഷംകൊണ്ട് ഐവറികോസ്റ്റിനെ അങ്ങേയറ്റം ആധിപത്യം നിറഞ്ഞ ഒരു കൊളോണിയൽ ഭരണത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു . 1960ലാണ് പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യം സ്വാതന്ത്ര്യം പ്രഖ്യാപിച്ചത്. ഫെലിക്‌സ് ബോയ്ഗണിയുടെ നേതൃത്വത്തിൽ അവർഫെലിക്‌സ് ബോയ്ഗ്നിയുടെ നേതൃത്വത്തിൽ അതേ വർഷം സർക്കാർ രൂപീകരിച്ചു. ജനങ്ങളുടെ ആത്മവിശ്വാസത്തിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ട് രാജ്യം സാമ്പത്തിക, ആരോഗ്യ, അടിസ്ഥാനസൗകര്യവികസന, വിദ്യാഭ്യാസ രംഗത്ത് നേട്ടങ്ങൾ കൈവരിച്ചു. നിർഭാഗ്യത്തിന് ഈ സന്തോഷം അധികകാലം നീണ്ടുനിന്നില്ല. നേതാവിന്റെ മരണത്തോടെ രാജ്യം വീണ്ടും അലങ്കോലമായി. സാമ്പത്തിക പ്രതിസന്ധി, അട്ടിമറികൾ, ആഭ്യന്തരകലാപങ്ങൾ എന്നിവയ്ക്ക് രാജ്യം സാക്ഷ്യം വഹിച്ചു. 2011 വരെ രാജ്യം അങ്ങേയറ്റം രാഷ്ട്രീയ, സാമ്പത്തിക കലാപത്തിലായിരുന്നു . അതിന് ശേഷം കാര്യങ്ങൾ പഴയ പടിയായി.

ഇപ്പോൾ ഐവറി കോസ്റ്റ് പുരോഗതിയുടെയും സുസ്ഥിരതയുടെയും പാതയിലാണ്. നല്ല കരുത്തുറ്റ കാർഷികമേഖലയാണ്. ആഫ്രിക്കൻ യൂണിയിനും പാശ്ചാത്യരാഷ്ടങ്ങൾ ഉൾപ്പെട്ട സാമ്പത്തിക സഹകരണ പ്രസ്ഥാനത്തിലും അംഗമാണ്. നല്ല കരുത്തുറ്റ സൈനിക ശക്തിയുണ്ട്. യുഎസ്, ഫ്രാൻസ്, റഷ്യ എന്നീ രാഷ്ട്രങ്ങളുമായി നല്ല ബന്ധം പുലർത്തുന്നു .

രണ്ട് കോടിയിൽ അധികം ജനസംഖ്യയുണ്ട്. 96,000 യൂഎസ് ഡോളറിനേക്കാൾ അധികമാണ് ആഭ്യന്തരോൽപാദനം. സാനിറ്റേഷൻ, വിദ്യാഭ്യാസം, ആരോഗ്യം എീ മേഖലകളിൽ നല്ല പുരോഗതി കൈവരിക്കാൻ ആഗ്രഹിക്കുന്നു .

ടൂറിസത്തിലൂടെ പുരോഗതിയിലേക്ക് കുതിക്കാൻ രാജ്യം ആഗ്രഹിക്കുന്നു . ടൂറിസം അടിസ്ഥാന സൗകര്യമേഖല ഇപ്പോഴും ദുർബ്ബലമാണ്. സ്വർഗ്ഗീയ തുല്യമായ ആകർഷണം നിലനിർത്താനാണ് രാഷ്ട്രം ശ്രമിക്കുന്നത്.

ആബിദ്ജാൻ, ബസിലിക്ക ഓഫ് ഓൾഡ് ലേഡി ഓഫ് പീസ്, ലാ കാസ്‌കേഡ് വാട്ടർഫാൾ, തായ് നാഷണൽ പാർക്, സാൻ പെഡ്രൊ എിവയാണ് പ്രധാന ആകർഷണ കേന്ദ്രങ്ങൾ. ഒരു നഗരത്തെക്കുറിച്ച് ചിന്തിച്ചാൽ നമ്മുടെ മനസ്സിൽ ഓടിയെത്തുന്നത് സംഗീതം, കല, രാത്രിജീവിതം, സന്തോഷം, ഊർജ്ജം, ബീച്ചുകൾ, മ്യൂസിയം, വർണ്ണശബളത, സ്വതന്ത്രജീവിതശൈലി, ആവേശകരമായ ജീവിതം എിവയാണ്. ഇതെല്ലാം ആബിദ്ജാനിലുണ്ട്. പടിഞ്ഞാറൻ ആഫ്രിക്കയിലെ പാരിസ് എന്നാണ് ഇവിടം അറിയപ്പെടുന്നത്. ആർട്ട് മ്യൂസിയം, ഷോപ്പിംഗ് മാളുകൾ, കൾച്ചറൽ ഹൗസ്, കഫേകൾ, കോഫി ഷോപ്പുകൾ, മ്യൂസിക് ക്ലബ്ബുകൾ, നൈറ്റ് ക്ലബ്ബുകൾ, ബീച്ചുകൾ, കത്തീഡ്രൽ എല്ലാം ഇവിടെയുണ്ട്. നാഷണൽ ആർട്ട് മ്യൂസിയവും സെന്റ് പോൾസ് കത്തീഡ്രലും നഗരത്തിലെ ഏറ്റവും വലിയ ജനാകർഷണ കേന്ദ്രങ്ങളാണ്.

രാജ്യത്തെ ജനങ്ങൾ വളരെ മതഭക്തിജീവിതം നയിക്കുന്നവരാണ്. ക്രിസ്ത്യാനികളും മുസ്ലീങ്ങളുമാണ് പ്രധാന മതവിഭാഗങ്ങൾ. ഈ രണ്ട് മതങ്ങളിൽപ്പെട്ടവരും തുല്ല്യമായ അളവിൽ ഇവിടെയുണ്ട്. ഈ രണ്ടു സമുദായവും ചേർന്നാൽ 70 ശതമാനത്തോളം ജനങ്ങളായി. ലോകത്തിലെ ഏറ്റവും വലിയ കത്തീഡ്രലായ ബസിലിക്ക ഓഫ് ഓൾഡ് ലേഡി ഓഫ് പീസ് ഇവിടെയാണ്. യമൂസുക്രോയിലാണ് ഈ കത്തീഡ്രൽ. ഒരു വിനോദസഞ്ചാരിയും ഈ അവസരം പാഴാക്കില്ല.

ലോകത്താരും വെള്ളച്ചാട്ടം വെറുക്കുന്നവരായി ഉണ്ടാവില്ല. ഇവിടുത്തെ ലാ കാസ്‌കേഡ് എന്ന വെള്ളച്ചാട്ടം വിനോദസഞ്ചാരികളെ വിസ്മയിപ്പിക്കുന്നു . പ്രകൃതിദൃശ്യമനോഹാരിത മാത്രമല്ല, ഇവിടുത്തെ അനുഭവവും അപാരമാണ്. വെള്ളച്ചാട്ടത്തിന് ചുറ്റും മുളങ്കാടുകളാണ്.
കാടിന്റെ പേരിൽ ഇത്ര നന്നായി അറിയപ്പെടുന്ന മറ്റൊരു രാജ്യം ആഫ്രിക്കയിൽ ഇല്ല. കാടും വന്യജീവികളും സമൃദ്ധമായി ഇവിടെയുണ്ട്. മറ്റ് ഭൂഖണ്ഡങ്ങളിൽ നിന്നും വ്യത്യസ്തമായി, ആഫ്രിക്കയിൽ പൊതുവേ മനുഷ്യർ മൃഗങ്ങളുമായി നല്ല ബന്ധമാണ് പൂലർത്തുന്നത്. ഐവറി കോസ്റ്റിലും സ്ഥിതി വ്യത്യസ്തമല്ല. ഉഷ്ണമേഖലാമഴക്കാടുകളാണ് ഇവിടെ അധികവും. കവാൽറി, സസ്സാൻഡ്ര എന്നീ നദികൾക്കിടയിലായാണ് മഴക്കാടുകൾ. മൃഗങ്ങളുടെയും ചെടികളുടെയും വൈവിധ്യം കാരണം സാഹസിക ടൂറിസ്റ്റുകൾ, മൃഗസ്‌നേഹികൾ, പ്രകൃതി സ്‌നേഹികൾ എന്നിവർ ഈ പ്രദേശത്തെ സ്‌നേഹിക്കുന്നു .

ഇനി ബീച്ചുകളെക്കുറിച്ച് സംസാരിക്കാം. ബീച്ചുകളില്ലാത്ത ഒരു പ്രദേശം അരിച്ചുപെറുക്കുതിൽ ആഹ്ലാദമില്ല. ഇക്കാര്യത്തിലും ഐവറികോസ്റ്റ് അനുഗൃഹീതമാണ്. സാൻ പെഡ്രോ എ നഗരം ബീച്ചുകൾക്ക് പേര് കേട്ടതാണ്. ഈ ബീച്ചുകൾ അധികവും സാഹസിക സ്‌പോർട്‌സിന് പേര് കേട്ടതാണ്. പുഴയുടെ തീരത്തിരിക്കുന്നതും സ്‌പോർട്‌സിൽ വിനോദം കണ്ടെത്തുന്നതും പുനരുജ്ജീവനത്തിന് നല്ലതാണ്.

ആഫ്രിക്കയ്ക്ക് പുറത്തുനിുള്ളവർക്ക് ഇവിടുത്തെ ഭക്ഷണരുചികൾ ഇഷ്ടപ്പെടണമെന്നില്ല. അതിനാൽ ഭക്ഷണം ഓർഡർ ചെയ്യുതിന് മുൻപ് നിങ്ങൾ മെനു നന്നായി പരിശോധിച്ചുറപ്പുവരുത്തണം. കുറ്റകൃത്യങ്ങളുടെ നിരക്കും ഇവിടെ അധികമാണ്. അതിനാൽ പരിചയസമ്പനായ ഒരു ഗൈഡിന്റെ സഹായമില്ലാതെ യാത്ര ചെയ്യരുത്. എബോള എന്ന മാരക രോഗം ഇവിടെനിാണ് പൊട്ടിപ്പുറപ്പെ’തൊേർക്കുക. ഇപ്പോഴും ഇവിടെ എബോള വൈറസുകൾ ജീവിക്കുന്നു . അതിനാൽ എപ്പോഴും വൈദ്യമുൻകരുതലുകൾ എടുക്കാൻ മറക്കാതിരിക്കുക.

ആഫ്രിക്ക എപ്പോഴും ആരാധ്യനീയമായ ഭൂഖണ്ഡമാണ്. ഇവിടെ അരിച്ചുപെറുക്കാൻ കിട്ടുന്ന ഓരോ അവസരവും പാഴാക്കാതിരിക്കുക.

Photo Courtesy : Google/ images are subject to copyright   

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

ഐവറി കോസ്റ്റ് : പടിഞ്ഞാറൻ ആഫ്രിക്കയുടെ രത്‌നം