Published On: Wed, Sep 5th, 2018

അയല മുളകിട്ടത്

ആവശ്യമുള്ള സാധനങ്ങൾ

അയല – ഒരു കിലോ
ചുവന്നുള്ളി – ഒരു പിടി
തക്കാളി – 2 എണ്ണം
ഇഞ്ചി -ഒരു ചെറിയ കഷ്ണം
വെളുത്തുള്ളി -5 അല്ലി
പച്ചമുളക് – 3 എണ്ണം
മുളകുപൊടി – 2 ടേബിൾ സ്പൂൺ
മല്ലിപ്പൊടി -1 1/ 2 ടേബിൾ സ്പൂൺ
മഞ്ഞൾപ്പൊടി – കാൽ ടീസ്പൂൺ
ഉലുവ – ഒരുനുള്ള്
കുടമ്പുളി – 5 ഇതൾ
ഉപ്പ് – ആവശ്യത്തിന്
വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ
കറിവേപ്പില – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം

കുടമ്പുളി നന്നായി കഴുകി അല്പം വെള്ളത്തിൽ കുതിർക്കുക . ഒരു പാത്രം അടുപ്പത്തുവച്ച് എണ്ണയൊഴിക്കുക .ചൂടായ എണ്ണയിലേക്ക് ഉലുവ ചേർക്കുക .ഉലുവ പൊട്ടിക്കഴിയുമ്പോൾ ചെറുതായി നുറുക്കിയ ഇഞ്ചി , വെളുത്തുള്ളി , ഉള്ളി എന്നിവ ചേർത്ത് വഴറ്റുക .നന്നായി വഴന്നു വരുമ്പോൾ തക്കാളിയും പച്ചമുളകും കറിവേപ്പിലയും ചേർക്കുക . പാകമായിക്കഴിഞ്ഞാൽ മുളകുപൊടി ,മല്ലിപ്പൊടി .മഞ്ഞൾപ്പൊടി എന്നിവ ചേർക്കുക .പൊടികളുടെ പച്ചമണം മാറുമ്പോൾ കുതിർത്തു വച്ചിരിക്കുന്ന ഉപ്പും പുളിയും കുറച്ചുവെള്ളവും ചേർക്കുക . നല്ലതുപോലെ തിളവന്നാൽ കഴുകി വൃത്തിയാക്കിവച്ചിരിക്കുന്ന മീൻ ചേർത്ത് മൂടി ചെറുതീയിൽ വേവിക്കുക . ചാറുകുറുകി പാകമാകുമ്പോൾ കറിവേപ്പിലയും അൽപ്പം വെളിച്ചെണ്ണയും തൂകി അൽപനേരം നല്ലവണ്ണം മൂടിവയ്ക്കുക . കപ്പ , ചോറ് എന്നിവയോടൊപ്പം കഴിക്കാൻ പറ്റിയ വിഭവമാണ് അയല മുളകിട്ടത് .

Photo Courtesy : Google/ images are subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

അയല മുളകിട്ടത്